Murali Kunnumppurath: ഏഴ് കോടി പറഞ്ഞു, 22 കോടിയായി, ഞാൻ ആശുപത്രിയിലായി; കൂടുതൽ വെളിപ്പെടുത്തി മുരളി കുന്നുംപുറത്ത്

Murali Kunnumppurath Financial Crisis Controversy: മാളികപ്പുറത്തിൻ്റെ സംവിധായകനാണെന്ന് കരുതിയാണ് ആദ്യം സിനിമ പിടിക്കാൻ ഇറങ്ങിയത്. പിന്നീടാണ് ചിത്രം ഉണ്ണി മുകുന്ദനാണ് സംവിധാനം ചെയ്തതെന്ന് അറിയുന്നത്. തൻ്റെ ഫേയ്ബുക്കിലൂടെയാണ് വീഡിയോ പുറത്തുവിട്ടതെന്നും. അത് ഉടൻ തന്നെ പിൻവലിച്ചെങ്കിലും വീഡിയോയിൽ പറഞ്ഞിരിക്കുന്നതെല്ലാം സത്യസന്ധമായ കാര്യങ്ങളാണെന്നുമാണ് മുരളി വ്യക്തമാക്കുന്നത്. തൻ്റെ നിലവിലെ അവസ്ഥ സിനിമമൂലം ഉണ്ടായതാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

Murali Kunnumppurath: ഏഴ് കോടി പറഞ്ഞു, 22 കോടിയായി, ഞാൻ ആശുപത്രിയിലായി; കൂടുതൽ വെളിപ്പെടുത്തി മുരളി കുന്നുംപുറത്ത്

മുരളി കുന്നുംപുറത്ത്

Published: 

22 Apr 2026 | 07:02 PM

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡയെയടക്കം ഞെട്ടിച്ച വീഡിയോയാണ് നിർമ്മാതാവ് മുരളി കുന്നുംപുറത്തിൻ്റെ വീഡിയോ. ജീവിക്കാൻ വകയില്ലെന്നും, സിനിയെടുത്ത് താൻ കടത്തിലായെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിൻ്റെ വീഡിയോയാണ് വൈറലായത്. എന്നാൽ ആ വീഡിയോ പിന്നീട് മരുളി തന്നെ പിൻവലിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇടപെടുകയും കഥാകൃത്ത് അഭിലാഷ് പിള്ളയടക്കമുള്ളവരും മുരളിയുമായും ചർച്ച നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ വീഡിയോയെക്കുറിച്ചും താൻ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും കൂടുതൽ വെളിപ്പെടുത്തിയിരിക്കുകയാണ് മുരളി കുന്നുംപുറത്ത്. തൻ്റെ ഫേയ്ബുക്കിലൂടെയാണ് വീഡിയോ പുറത്തുവിട്ടതെന്നും. അത് ഉടൻ തന്നെ പിൻവലിച്ചെങ്കിലും വീഡിയോയിൽ പറഞ്ഞിരിക്കുന്നതെല്ലാം സത്യസന്ധമായ കാര്യങ്ങളാണെന്നുമാണ് മുരളി വ്യക്തമാക്കുന്നത്. തൻ്റെ നിലവിലെ അവസ്ഥ സിനിമമൂലം ഉണ്ടായതാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ALSO READ: എല്ലാവരും ചതിച്ചു, കടക്കാർ ജീവിക്കാൻ സമ്മതിക്കുന്നില്ല: സുമതി വളവിലൂടെ വൻ നഷ്ടമെന്ന് മുരളി കുന്നുംപുറത്ത്, ആരോപണം നിഷേധിച്ച് അഭിലാഷ് പിള്ള

മുരളി കുന്നുംപുറത്തിൻ്റെ  വാക്കുകൾ

മാളികപ്പുറത്തിൻ്റെ സംവിധായകനാണെന്ന് കരുതിയാണ് ആദ്യം സിനിമ പിടിക്കാൻ ഇറങ്ങിയത്. പിന്നീടാണ് ചിത്രം ഉണ്ണി മുകുന്ദനാണ് സംവിധാനം ചെയ്തതെന്ന് അറിയുന്നത്. കട ബാധ്യത നമുക്ക് ഒന്നും ചെയ്യാനാകില്ല അതൊരു ബാധ്യത തന്നെയാണ്. ഞാൻ അങ്ങനെ ചതിയിൽ പെട്ട ഒരാളാണ്. സിനിമ രം​ഗത്തുള്ളവർ തന്നെയാണ് ചതിച്ചത്. എന്നാൽ പിന്തുണയുമായി നിരവധി പേർ എന്നെ വിളിക്കുകയും ചെയ്തു. ഞാൻ വീഡിയോയിൽ പേരെടുത്ത പറഞ്ഞവരാണ് എന്നെ ചതിച്ചത്. അവർക്ക് സംവിധാനം പോലും അറിയില്ലായിരുന്നു.

നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ ഇടപ്പെട്ടിരുന്നു അതുകൊണ്ട് തന്നെ അത് വലിയ കുഴപ്പമില്ലാതെയാണ് പുറത്തുവന്നത്. കഥയായിട്ട് വന്നോളുവെന്നും സിനിമ ചെയ്യാമെന്നും പറഞ്ഞ് പലരും വിളിച്ചു. സിനിമയിലൂടെ ഉണ്ടായ കടം സിനിമയിലൂടെ തന്നെ തീർക്കാനാകുമെന്നും അവർ എനിക്ക് ധൈര്യം തന്നു.

സുമതി വളവിന് ഏഴ് കോടിയായെന്നാണ് പുറത്ത് പറയുന്നത്. എന്നാൽ ശരിക്കും 22 കോടി രൂപയോളം ചിലവായിട്ടുണ്ട്. ചിത്രത്തിന് നഷ്ം സംഭവിച്ചത് ആറ് കോടി രൂപയാണ്. അതുപോലെ തന്നെ ചിത്രം സാമ്പത്തികമായി വലിയ നഷ്ടം നേരിട്ടിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ഭാ​രവാഹികൾ വിളിച്ചിരുന്നു. അവർ എല്ലാവിധ പിന്തുണയും അറിയിച്ചു. കൂടെയുണ്ടെന്നും പേടിക്കേണ്ടെന്നും അവർ പറഞ്ഞു.

ജൂഡ് അൻ്റണി, ഉണ്ണി മുകുന്ദൻ എന്നിവരെല്ലാം തന്നെ വിളിച്ചു. സിനിയിലൂടെ ഉണ്ടായ നഷ്ടം സിനിമ എടുത്ത് തന്നെ തീർക്കാമെന്നാണ് വിശ്വസിക്കുന്നത്. ഞാൻ ഇനി ബിസിനസിൽ കൂടുതൽ ശ്രദ്ധിക്കാമെന്നാണ് വിചാരിക്കുന്നത്. ഫുൾ സ്‌ക്രിപ്റ്റ് കേൾക്കാതെ ഇനി ഒരാളും സിനിമ എടുക്കാൻ ഇറങ്ങരുത്. എന്നെപോലെ ആർക്കും അബദ്ധം പറ്റരുത്. വൈറലായ വീഡിയോ ഒരാഴ്ച്ചയ്ക്ക് മുമ്പ് ചെയ്തതാണ്. ഞാൻ അതിന് ശേഷം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. മാനസികമായി ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ട് വിന്നു. ഇപ്പോൾ ഞാൻ മാനസികമായി റെഡിയായി വരുന്നതേയുള്ളൂ. മറ്റൊന്നും വേണ്ട ഒരു മനുഷ്യൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ എല്ലാവരും പ്രാർത്ഥിക്കണം. അതാണ് ചെയ്യേണ്ടത്.

മുരളി കുന്നുംപുറത്തിൻ്റെ വീഡിയോ

Loading...
Unable to load recommendations.
Follow Us
6510mAh ബാറ്ററി, നാല് 50MP ക്യാമറകൾ, 6.36 ഇഞ്ച് ഡിസ്പ്ലേ!
ഈ സ്നാക്സ് വെറുതെ കൊറിച്ചാൽ മതി; പ്രോട്ടീൻ ഗോൾ കംപ്ലീറ്റ് ചെയ്യാം!
പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ടാപ്പിലെ അഴുക്ക് മാറ്റാൻ നാരങ്ങ മതി! ഈ ട്രിക്ക് പരീക്ഷിച്ചോളൂ
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ