5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

4 Seasons Shooting Completed: വേറിട്ട മ്യൂസിക്കൽ കോമ്പോയുമായി “4 സീസൺസ് ” ചിത്രീകരണം പൂർത്തിയായി

മ്യൂസിക്കൽ ഫാമിലി എൻ്റർടൈയ്‌നറായി എത്തുന്ന ചിത്രമായ 4 സീസൺസ് ചിത്രീകരണം പൂർത്തിയായി.

4 Seasons Shooting Completed: വേറിട്ട മ്യൂസിക്കൽ കോമ്പോയുമായി “4 സീസൺസ് ” ചിത്രീകരണം പൂർത്തിയായി
Follow Us
sarika-kp
Sarika KP | Published: 06 Sep 2024 00:02 AM

തീർത്തും വ്യത്യസ്തമായ മ്യൂസിക്കൽ കോമ്പോയുമായി എത്തുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ ചിത്രം “4 സീസൺസ് ” ചിത്രീകരണം പൂർത്തിയായി. ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് 4 സീസൺസ്.
മാറി വരുന്ന തലമുറയ്ക്കനുസരിച്ച് കൗരമാരക്കാരായ മക്കളിലുണ്ടാകുന്ന മാറ്റങ്ങളും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെ ആകുലതകളുമാണ് ചിത്രത്തിൻ്റെ പ്രതിപാദന വിഷയം.

കല്യാണ ബാൻറ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാൻ്റിയ റോളിംഗ് സ്റ്റോണിൻ്റെ മത്സരാർത്ഥിയാകുന്ന കൗമാരക്കാരന്റെ കഷ്ടപ്പാടും പോരാട്ടവീര്യവും കൊണ്ട് പുതു തലമുറയ്ക്ക് നൽകുന്നത് പ്രചോദനത്തിന്റെ മറ്റൊരു തലമാണ്. മോഡൽ രംഗത്തു നിന്നെത്തിയ അമീൻ റഷീദാണ് നായക കഥാപാത്രമായ സംഗീതജ്ഞനെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് ഡാൻസറായ റിയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നർമ്മകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസ്സി സുനിൽ, ലക്ഷ്മി സേതു, രാജ് മോഹൻ, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവർക്കൊപ്പം ദയാ മറിയം, വൈദേഗി, സീതൾ, ഗോഡ്‌വിൻ, അഫ്രിദി താഹിർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ, ക്രിസ് എ ചന്ദനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ വിനോദ് പരമേശ്വരൻ. ക്രിസ് എ ചന്ദർ ആണ് ഛായാഗ്രഹണം. ആർ പി കല്യാൺ എഡിറ്റിംഗ്. സംഗീതം – റാലേ രാജൻ (USA), ഗാനരചന – കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ. സ്മിതാ പിഷാരടി, ചന്തു എസ് നായർ, വിനോദ് പരമേശ്വരൻ, ആലാപനം – മധു ബാലകൃഷ്ണൻ, സൈന്ധവി, സത്യപ്രകാശ്, അഭിലാഷ് വെങ്കിടാചലം, ശരണ്യ ശ്രീനിവാസ് (ഗായകൻ ശ്രീനിവാസിൻ്റെ മകൾ ), ഗായത്രി രാജീവ്, പ്രിയാ ക്രിഷ്, സിനോവ് രാജ്, ക്രിസ് വീക്ക്സ്, അലക്സ് വാൻട്രൂ, റാലേ രാജൻ, മിന്നൽകൊടി ഗാനം കമ്പോസർ – ജിതിൻ റോഷൻ, കല- അർക്കൻ എസ് കർമ്മ, കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ, ചമയം – ലാൽ കരമന, കോറിയോഗ്രാഫി – കൃഷ്ണമൂർത്തി, സുനിൽ പീറ്റർ, ശ്രുതി ഹരി, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -സജി വിൽസൺ, ഡിസൈൻസ് കമ്പം ശങ്കർ, പിആർഓ – അജയ് തുണ്ടത്തിൽ.

Latest News