‘വലിയ കുറ്റം ചെയ്തവരെ 2 വർഷം സിനിമയിൽ നിന്ന് മാറ്റിനിർത്തണം’; സിനിമ സംഘടനകളോട് എൻസിബി

NCB on Drug Usage on Film Sets: സിനിമ സെറ്റുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടപടികൾ ശക്തമാക്കാൻ ഒരുങ്ങുകയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. അതിന്റെ ഭാഗമായാണ് യോഗം വിളിച്ചുചേർത്തത്.

വലിയ കുറ്റം ചെയ്തവരെ 2 വർഷം സിനിമയിൽ നിന്ന് മാറ്റിനിർത്തണം; സിനിമ സംഘടനകളോട് എൻസിബി

പ്രതീകാത്മക ചിത്രം

Published: 

11 May 2025 14:23 PM

കൊച്ചി: സിനിമ സെറ്റുകളിൽ ലഹരി വിരുദ്ധ ബോധവത്‌കരണം നടത്തണമെന്ന് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ (എൻസിബി). മുൻനിര സിനിമ പ്രവർത്തകർ റോൾ മോഡലുകൾ ആകണമെന്നും എൻസിബി ആവശ്യപ്പെട്ടു. സിനിമ സംഘടനകളെ വിളിച്ചുചേർത്തുള്ള യോഗത്തിലാണ് എൻസിബി ഇക്കാര്യം ആവശ്യപ്പെട്ടത്. സംഘടനകളായ അമ്മ, ഫെഫ്ക, നിർമാതാക്കൾ, ഫിലിം ചേംബർ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടപടികൾ ശക്തമാക്കാൻ ഒരുങ്ങുകയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. അതിന്റെ ഭാഗമായാണ് യോഗം വിളിച്ചുചേർത്തത്. കഴിഞ്ഞ ശനിയാഴ്ച, മലയാള സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച് കാക്കനാടുള്ള കേന്ദ്രീയ ഭവനിലെ ഓഫീസിലേക്ക് സിനിമ സംഘടനകളെ എൻസിബി വിളിപ്പിച്ചിരുന്നു. തുടർന്ന് ലഹരി ഉപയോഗം സംബന്ധിച്ച് എഴുതി തയ്യാറാക്കിയ 19 നിർദേശങ്ങൾ അവർ സിനിമ സംഘടനകൾക്ക് കൈമാറിയിട്ടുണ്ട്.

അതിലെ ഏറ്റവും പ്രധാന നിർദേശം, മലയാള സിനിമയിൽ ലഹരി വിമുക്തമായ ഒരു തൊഴിലിട നയം വേണമെന്നതാണ്. ഇതിന് എതിര് നിൽക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ എൻസിബി ആവശ്യപ്പെട്ടു. ചെറിയ കുറ്റങ്ങൾ ചെയ്തവരെ ശാസിക്കാനും, വലിയ കുറ്റം ചെയ്തവരെ രണ്ട് വർഷം വരെ സിനിമയിൽ നിന്നും മാറ്റിനിർത്തണം എന്നും സംഘടനകൾക്ക് എൻസിബി നിർദേശം നൽകിയിട്ടുണ്ട്.

ALSO READ: സംഗീതപരിപാടികളുടെ പ്രതിഫലവും ഒരുമാസത്തെ ശമ്പളവും സൈനികരുടെ ക്ഷേമത്തിനായി നൽകും: ഇളയരാജ

ഓരോ സിനിമ സെറ്റിലും ലഹരി പരിശോധന വേണം എന്നും അതിന് ഒരു അംഗീകൃത ലബോറട്ടറികളുമായി കരാറിൽ ഏർപ്പെടണം എന്നും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, എൻസിബിയുടെ നിർദേശങ്ങളുമായി ബന്ധപ്പെട്ട് സിനിമ സംഘടനകളുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ