Naslen About Premalu 2: കോടികൾ നേടി, എന്നിട്ടും ‘പ്രേമലു 2’ ഉപേക്ഷിച്ചു; സത്യം വെളിപ്പെടുത്തി നസ്‌ലൻ

Naslen About Premalu 2 Stopping: ഗിരീഷ് എഡി സംവിധാനം ചെയ്ത്, നസ്‌ലൻ ഗഫൂർ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം 2024 ഫെബ്രുവരിയിലാണ് തിയേറ്ററുകളിൽ എത്തിയത്. മമിത ബൈജുവിൻ്റെ കരിയറിൽ തന്നെ വലിയ നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു പ്രേമലു. ചിത്രം ഇതരഭാഷാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധി നേടയിതോടെ മറുഭാഷാ സിനിമകളിൽ നിന്ന് വലിയ അവസരങ്ങളാണ് മമിതയെ തേടി എത്തിയത്.

Naslen About Premalu 2: കോടികൾ നേടി, എന്നിട്ടും പ്രേമലു 2 ഉപേക്ഷിച്ചു; സത്യം വെളിപ്പെടുത്തി നസ്‌ലൻ

Naslen, Mamitha Baiju

Published: 

31 May 2026 | 12:40 PM

മലയാള സിനിമയിൽ വലിയൊരു തരംഗം സൃഷ്ടിച്ച ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു ‘പ്രേമലു’. ഗിരീഷ് എഡി സംവിധാനം ചെയ്ത്, നസ്‌ലൻ ഗഫൂർ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം 2024 ഫെബ്രുവരിയിലാണ് തിയേറ്ററുകളിൽ എത്തിയത്. മമിത ബൈജുവിൻ്റെ കരിയറിൽ തന്നെ വലിയ നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു പ്രേമലു. ചിത്രം ഇതരഭാഷാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധി നേടയിതോടെ മറുഭാഷാ സിനിമകളിൽ നിന്ന് വലിയ അവസരങ്ങളാണ് മമിതയെ തേടി എത്തിയത്.

നായക കഥാപാത്രത്തെ അവതരിപ്പിച്ച നസ്‍ലെൻ്റെ താരമൂല്യം കാര്യമായി ഉയർത്തിയതും പ്രേമലു എന്ന ചിത്രം തന്നെയാണ്. തെലുങ്ക്, തമിഴ് പ്രേക്ഷകർക്കിടയിലും വലിയ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു ഇത്. ചിത്രത്തിൻറെ വിജയാഘോഷ വേളയിൽ വച്ചാണ് നിർമ്മാതാക്കൾ രണ്ടാം ഭാഗമുണ്ടാകുമെന്ന കാര്യം പ്രഖ്യാപിച്ചത്. ആരാധകരെ ഏറെ ഞെട്ടിക്കുകയും ഒപ്പം ആകാംക്ഷയുണർത്തുകയും ചെയ്ത പ്രഖ്യാപനമായിരുന്നു അത്. എന്നാൽ പിന്നീട് ചിത്രവുമായി ബന്ധപ്പെട്ട യാതൊരു അപ്ഡേഷനുകളും കാണാതായതോടെ ആരാധകർ ആശങ്കയിലായി.

നിർമ്മാതാക്കളും താരങ്ങളുമൊക്കെ എവിടെ പോയാലും പ്രേമലു 2 നെക്കുറിച്ചുള്ള ചോദ്യങ്ങൾ നേരിടേണ്ടിവന്നു. അടുത്തിടെയാണ് ചിത്രം ഏറെക്കുറെ ഉപേക്ഷിച്ചെന്ന കാര്യം നിർമ്മാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ തുറന്നുപറഞ്ഞത്. പിന്നാലെ വലിയ വിമർശനങ്ങളും ചർച്ചകളും എല്ലാം സോഷ്യൽ മീഡിയ സാക്ഷ്യംവഹിച്ചിരുന്നു. ഇപ്പോഴിതാ അതിൻ്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് പ്രേമലുവിലെ പ്രധാന കഥാപാത്രമായ നസ്‍ലെൻ.

ALSO READ: ‘എനിക്ക് ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല, സ്മാർട്ട് ഫോൺ വാങ്ങാൻ കാരണം മമ്മൂക്ക..’; തുറന്നുപറഞ്ഞ് ഇന്ദ്രൻസ്

താൻ നായകനായ പുതിയ ചിത്രം മോളിവുഡ് ടൈംസിൻറെ പ്രൊമോഷൻറെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നസ്‍ലെൻ ചിത്രം വേണ്ടെന്ന് വച്ചതിൻ്റെ കാരണം തുറന്നുപറഞ്ഞത്. പ്രേമലു 2 ഉപേക്ഷിച്ചതിന് കാരണം എന്തെന്ന ചോദ്യത്തിന് തിരക്കഥാപരമായ കാരണങ്ങളാണെന്നാണ് നസ്‍ലെൻ പ്രതികരിച്ചത്. തിരക്കഥ വിചാരിച്ചതുപോലെ വന്നില്ലെന്നും അതിനാൽ ഉപേക്ഷിച്ചുവെന്നും നസ്‍ലെൻ വെളിപ്പെടുത്തി. പിന്നീട് എപ്പോഴെങ്കിലും ഈ പ്രോജക്റ്റ് വന്നുകൂടായ്ക ഇല്ലെന്നും താരം വ്യക്തമാക്കി.

ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നുള്ള നിർമ്മാണ സംരംഭമായ ഭാവന സ്റ്റുഡിയോസ് ആയിരുന്നു പ്രേമലുവിൻറെ നിർമ്മാണം രം​ഗം വഹിച്ചത്. പ്രേമലു 2 പ്രഖ്യാപിച്ചതും ഇതേ പ്രൊഡക്ഷൻ ബാനറിലാണ്. അതേസമയം പ്രേമലു 2 ഉപേക്ഷിച്ചതിന് പകരമായി അതിൻറെ സംവിധായകൻ ഗിരീഷ് എ ഡിയുമായി ചേർന്ന് മറ്റൊരു ചിത്രം ഭാവന സ്റ്റുഡിയോസ് ചെയ്യുന്നുണ്ട്. നിവിൻ പോളി നായകനാവുന്ന ബദ്‍ലഹേം കുടുംബ യൂണിറ്റ് ആണ് പുതിയ ചിത്രം.

മലയാളത്തിലെ എക്കാലത്തെയും കോടികൾ വാരികൂട്ടിയ പടങ്ങളുടെ ലിസ്റ്റിൽ 12-ാം സ്ഥാനത്താണ് നിലവിൽ പ്രേമലു നിൽക്കുന്നത്. 136 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയത്. മറുഭാഷാ പ്രേക്ഷകരും ഏറ്റെടുത്ത ചിത്രമായതിനാൽ വലിയ ബോക്സ് ഓഫീസ് സാധ്യതയാണ് ഈ ചിത്രത്തിന് ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയയിൽ മറുഭാഷാ പ്രേക്ഷകരും വരാനിരിക്കുന്ന പ്രേമലും രണ്ടാം ഭാ​ഗത്തെ കുറിച്ച് ആവേശത്തോടെ സംസാരിച്ചിരുന്നു. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രേമലു 2 നിർത്തിവച്ചതായുള്ള പ്രഖ്യാപനം ആരാധകർക്കിടയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

English Summary:

Actor Naslen Gafoor finally breaks his silence and reveals the real reason behind stopping the Premalu 2 shooting. Know What actually happened to the shooting of Malayalam movie Premalu 2.

Follow Us
Related Stories
Aswathy Sreekanth: നാണക്കേട് കൊണ്ട് മിണ്ടാതിരിക്കേണ്ട കാര്യമല്ല, ആരും നിർബന്ധിക്കുന്നുമില്ല! ആർത്തവ അവധിയെക്കുറിച്ച് അശ്വതി ശ്രീകാന്ത്
Actor ​Indrans: ‘എനിക്ക് ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല, സ്മാർട്ട് ഫോൺ വാങ്ങാൻ കാരണം മമ്മൂക്ക..’; തുറന്നുപറഞ്ഞ് ഇന്ദ്രൻസ്
Renu Sudhi: ആർക്കും ബ്രസ്റ്റ് ക്യാൻസർ വരരുത് എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്! രോഗത്തിൽ പ്രതികരണവുമായി രേണു സുധി
Hansika Krishna: പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല; ഒരു നിമിഷത്തെ അബദ്ധം; വിവാദ വിഡിയോയിൽ ഖേദം പ്രകടിപ്പിച്ച് ഹൻസിക
AMMA Controversy: അതൊന്നും നടപ്പില്ല; അൻസിബ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും തള്ളി കുക്കു പരമേശ്വരൻ
Nadira Mehrin: എനിക്ക് വിവാഹം കഴിക്കണമെന്നോ പ്രണയിച്ചു നടക്കണമെന്നോ ഇല്ല, പക്ഷേ…; മനസുതുറന്ന് നാദിറ മെഹ്‌റിൻ
അത്ഭുത ഇല! പല രോഗങ്ങൾക്ക് ഒറ്റ പരിഹാരം
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു