AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nayanthara: ‘പ്രതിഫലമായി 10 കോടി രൂപ വേണം’; നയൻതാരയുടെ വാശിയിൽ ബാലയ്യ സിനിമ പ്രതിസന്ധിയിൽ

Nayanthara - Balayya Movie: പ്രതിഫലത്തർക്കത്തെ തുടർന്ന് ബാലയ്യയുടെ സിനിമ പ്രതിസന്ധിയിൽ. നയൻതാരയുടെ വാശി കാരണം സിനിമ പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ടുകൾ.

Nayanthara: ‘പ്രതിഫലമായി 10 കോടി രൂപ വേണം’; നയൻതാരയുടെ വാശിയിൽ ബാലയ്യ സിനിമ പ്രതിസന്ധിയിൽ
നയൻതാര, ബാലയ്യImage Credit source: Social Media, Nandamuri Balakrishna Instagram
Abdul Basith
Abdul Basith | Updated On: 05 Jan 2026 | 09:45 PM

പ്രതിഫലത്തെച്ചൊല്ലിയുള്ള നയൻതാരയുടെ വാശിയിൽ ബാലയ്യ സിനിമ പ്രതിസന്ധിയിൽ. താരത്തിൻ്റെ മുൻപ് പുറത്തിറങ്ങിയ അഖണ്ഡ 2 പരാജയമായതിനെ തുടർന്ന് കുറഞ്ഞ ബജറ്റിൽ സിനിമയൊരുക്കാനായിരുന്നു ശ്രമം. എന്നാൽ, തനിക്ക് പ്രതിഫലമായി 10 കോടി രൂപ വേണമെന്ന നയൻതാരയുടെ വാശി കാരണം സിനിമ പ്രതിസന്ധിയിലായിരിക്കുകയാണ്.

അഖണ്ഡ 2വിന് പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് എന്‍ബികെ 111 എന്ന് തത്കാലം പേരിട്ടിരിക്കുന്ന സിനിമയുടെ ചിലവ് കുറയ്ക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. ഇതിലൂടെ അഖണ്ഡ ടുവിൻ്റെ നഷ്ടം നികത്താനാണ് തീരുമാനം. സംവിധായകനായ ഗോപിചന്ദ് മലിനേനി കഥയിൽ മാറ്റം വരുത്തുകയും ഇത് നന്ദമുരി ബാലകൃഷ്ണ സമ്മതിക്കുകയും ചെയ്തു. 2025 അവസാനം പ്രഖ്യാപിച്ച സിനിമയിലെ നായിക നയൻതാരയാണ്.

Also Read: Vijay Jana Nayagan Payment: കണ്ണ് തള്ളും! ജനനായകനിലൂടെ വിജയി നേടിയ തുക ഞെട്ടിക്കുന്നത്

കാസ്റ്റ് ചെയ്യുന്ന സമയത്ത് ഓഫർ ചെയ്തിരുന്ന ശമ്പളം തന്നെ വേണമെന്നാണ് നയൻതാര ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ വാഗ്ദാനം ചെയ്യുന്ന തുകയുടെ ഇരട്ടിയാണ് ഈ തുക. അതുകൊണ്ട് തന്നെ നയൻതാരയ്ക്ക് പകരം മറ്റൊരു നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ. നയൻതാര ആവശ്യപ്പെടുന്ന 10 കോടി രൂപയുടെ മൂന്നിലൊന്ന് തുക മാത്രം ആവശ്യപ്പെടുന്ന ഒരു നായികയെയാണ് അണിയറപ്രവർത്തകർ അന്വേഷിക്കുന്നത്. പലരും പരിഗണനയിലുണ്ടെങ്കിലും ആരെയും തീരുമാനിച്ചിട്ടില്ല.

ഈ വർഷം മാർച്ചിൽ ചിത്രീകരണം ആരംഭിച്ച് ഒക്ടോബറിൽ തീർക്കാനാണ് ആലോചന. 2027 സംക്രാന്തിയ്ക്ക് സിനിമ റിലീസ് ചെയ്യും. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലരു ആണ് സിനിമ സംവിധാനം ചെയ്യുന്നത്. തമൻ ആണ് സംഗീതസംവിധാനം.

അഖണ്ഡ 2 കഴിഞ്ഞ വർഷം ഡിസംബറിലാണ് റിലീസായത്. 200 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമയുടെ കളക്ഷൻ 120 കോടി രൂപ മാത്രമായിരുന്നു. മലയാളി താരം സംയുക്ത മേനോൻ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.