Fahadh Faasil: ‘നസ്രിയയാണ് എൻ്റെ വീട്… അവൾ വരും വരെ അതുണ്ടായിരുന്നില്ല’: ഫഹദ് ഫാസിൽ

"Left Home at 19, Nazriya Became My Home": Fahadh Faasil Opens Up About His Marriage: അമേരിക്കയിൽ പഠനത്തിനായി പത്തൊൻപതാം വയസിൽ വീട് വിട്ടയാളാണ് താൻ. പഠനം പൂർത്തിയാക്കി മടങ്ങിയെത്തിയിട്ടും വീട്ടിൽ അധികകാലം നിൽക്കുന്ന പതിവ് തനിക്കുണ്ടായിരുന്നില്ല. നസ്രിയ വന്നതിന് ശേഷമാണ് അക്ഷരാർത്ഥത്തിൽ തനിക്ക് വീടുണ്ടായത് എന്ന് ഫഹദ് വ്യക്തമാക്കി. വീടാണ് തൻ്റെ കംഫർട്ട് സോൺ എന്നും സിനിമാ തിരക്കുകൾ ഒഴിയുന്ന ഘട്ടങ്ങൈൽ വീട്ടിലിരിക്കാനാണ് താൻ ആഗ്രഹിക്കാറ് എന്നും മിക്ക അഭിമുഖങ്ങളിലും ഫഹദ് പറയാറുണ്ട്.

Fahadh Faasil: നസ്രിയയാണ് എൻ്റെ വീട്... അവൾ വരും വരെ അതുണ്ടായിരുന്നില്ല’: ഫഹദ് ഫാസിൽ

ഫഹദ് ഫാസിൽ, നസ്രിയ നസീം

Published: 

30 Sep 2026 | 03:01 PM

ഫഹദ് ഫാസിലും നസ്രിയ നസീമും തമ്മിലുള്ള വിവാഹം സിനിമാ ലോകം വലിയ രീതിയിൽ ചർച്ച ചെയ്തതാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാം തന്നെയായിരുന്നു പ്രധാന ചർച്ചാ വിഷയം.പത്തൊൻപതാമത്തെ വയസിലാണ് നസ്രിയ ഫഹദിനെ വിവാഹം കഴിക്കുന്നത്. ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ ‘എൻ്റെ വീട്ടിലും ഒരു കുട്ടിയുണ്ട്’ എന്ന് ഫഹദ് പറഞ്ഞത് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ഭാര്യയെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

‘നസ്രിയയാണ് എൻ്റെ വീട്’ എന്നായിരുന്നു ഗലാട്ട തമിഴ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഫഹദിൻ്റെ പ്രതികരണം. വെറും ഒരു പറച്ചിലല്ല എന്തുകൊണ്ട് അങ്ങനെ പറയുന്നും എന്നതും ഫഹദ് വിശദീകരിക്കുന്നുണ്ട്. നസ്രിയയാണ് തനിക്ക് ഒരു വീടായി മാറിയത് എന്ന് ഫഹദ് ആവർത്തിച്ഛ് പറയുന്നു. അമേരിക്കയിൽ പഠനത്തിനായി പത്തൊൻപതാം വയസിൽ വീട് വിട്ടയാളാണ് താൻ. പഠനം പൂർത്തിയാക്കി മടങ്ങിയെത്തിയിട്ടും വീട്ടിൽ അധികകാലം നിൽക്കുന്ന പതിവ് തനിക്കുണ്ടായിരുന്നില്ല. നസ്രിയ വന്നതിന് ശേഷമാണ് അക്ഷരാർത്ഥത്തിൽ തനിക്ക് വീടുണ്ടായത് എന്ന് ഫഹദ് വ്യക്തമാക്കി.

Also Read: Jason Sanjay-Naslen: ‘മോളിവുഡ് ടൈം പൊളിച്ചു’; നസ്‌ലൻ ഇഷ്ടനടൻ; വെളിപ്പെടുത്തി ജേസൺ സഞ്ജയ്

നസ്രിയക്ക് പത്തൊൻപത് വയസുള്ളപ്പോഴായിരുന്നു വിവാഹം. തൻ്റെ അമ്മ പിതാവ് ഫാസിലിനെ വിഹാഹം കഴിക്കുമ്പോൾ അവർക്ക് 18 വയസായിരുന്നു പ്രായം. അമ്മയുടെ പത്തൊൻപതാം വയസ്സിലാണ് താൻ ജനികുന്നത് എന്നും വിവാഹത്തിലെ പ്രായവ്യത്യാസത്തെ കുറിച്ച് ഫഹദ് പറയുന്നുണ്ട്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തെ ‘മനോഹരം’ എന്നാണ് ഫഹദ് വിശേഷിപ്പിച്ചത്. എല്ലാ കാര്യങ്ങളിലും നല്ല വശങ്ങളും മോശം വശങ്ങളും ഉള്ളതുപോലെ തന്നെ ഈ പ്രായ വ്യത്യാസത്തിനും അതുണ്ടാകാം, എന്നാൽ നല്ല വശങ്ങൾ തന്നെയാണ് മുന്നിട്ടുനിൽക്കുന്നത് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്നും അല്ലെങ്കിൽ ആ ബന്ധം മുന്നോട്ടുപോകില്ലല്ലോ എന്നും ഫഹദ് ചോദിക്കുന്നു.

നസ്രിയ തൻ്റെ സിനികളിൽ ഒരു വിമർഷകരുടെ റോളും ഏറ്റെടുക്കാറുണ്ട് എന്നും ഫഹദ് തുറന്നു പറയുന്നുണ്ട്. അരെയും പ്രീതിപ്പെടുത്താൻ ശ്രമികുന്നയാളല്ല നസ്രിയ. തൻ്റെ അഭിപ്രായം നസ്രിയ ഒരു മടിയും കൂടാതെ തുറന്നുപറയാറൂണ്ട്. അത്തരമൊരു രീതി വീട്ടിൽ എല്ലാവർക്കും ഉണ്ട് എന്നും ഫഹദ് വ്യക്തമാക്കി. വീടാണ് തൻ്റെ കംഫർട്ട് സോൺ എന്നും സിനിമാ തിരക്കുകൾ ഒഴിയുന്ന ഘട്ടങ്ങൈൽ വീട്ടിലിരിക്കാനാണ് താൻ ആഗ്രഹിക്കാറ് എന്നും മിക്ക അഭിമുഖങ്ങളിലും ഫഹദ് പറയാറുണ്ട്.

English Summary

Fahadh Faasil revealed that his wife Nazriya is his “home,” a sense of belonging he lacked before their marriage. He also embraced their age gap and praised her honest film critiques.

Loading...
Unable to load recommendations.
Follow Us
മസിൽ വളർത്താൻ പ്രോട്ടീൻ മാത്രം മതിയോ? അറിയാം ഈ ഡയറ്റ് ടിപ്സ്!
5 ദിവസം വരെ പാൽ കേടാവാതെ ഇരിക്കാനുള്ള ട്രിക്ക്
ആപ്പിൾ ഏത് സമയത്താണ് കഴിക്കേണ്ടത്?
നാരങ്ങയിൽ നിന്ന് കൂടുതൽ നീര് കിട്ടാൻ ഈ ഒരു സൂത്രം മതി
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ