‘പുഷ്‍‍പ 2’ വാങ്ങാൻ നെറ്റ്ഫ്ലിക്സ് മുടക്കുന്നത് ഞെട്ടിക്കുന്ന തുക

പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് പ്രകാരം നെറ്റ്ഫ്ലിക്സിന്‍റെ ഡീല്‍ അനുസരിച്ച് അടിസ്ഥാനവില 250 കോടിയാണ് ഇത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനുള്ള കാത്തിരിപ്പ് വിവിധ റൈറ്റ്സിന്‍റെ വില്‍പ്പനയില്‍ വലിയ നേട്ടമാണ് നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്നത്.

പുഷ്‍‍പ 2 വാങ്ങാൻ നെറ്റ്ഫ്ലിക്സ് മുടക്കുന്നത് ഞെട്ടിക്കുന്ന തുക
Updated On: 

18 Apr 2024 | 05:41 PM

മുംബൈ: സ്വപ്നവില നൽകി ഒ.ടി.ടി. സ്വന്തമാക്കിയ സിനിമകൾ പലതുമുണ്ട്. പല പ്രധാന സിനിമകൾക്കും ലഭിക്കുന്ന തുക എത്രയെന്ന് അറിയാനും പലപ്പോഴും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ അപ്കമിം​ഗ് റിലീസുകളില്‍ സൗത്ത്, നോര്‍ത്ത് വ്യത്യാസമില്ലാതെ പ്രേക്ഷകരില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത് 2021 ല്‍ പുറത്തെത്തിയ പുഷ്പ നേടിയ വന്‍ ജനപ്രീതി തന്നെ ഇതിന് കാരണം. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത ഒടിടി റൈറ്റ്സ് തുകയാണ് പുഷ്പ 2 സ്വന്തമാക്കിയിരിക്കുന്നത്. പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് പ്രകാരം നെറ്റ്ഫ്ലിക്സിന്‍റെ ഡീല്‍ അനുസരിച്ച് അടിസ്ഥാനവില 250 കോടിയാണ് ഇത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനുള്ള കാത്തിരിപ്പ് വിവിധ റൈറ്റ്സിന്‍റെ വില്‍പ്പനയില്‍ വലിയ നേട്ടമാണ് നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്നത്. ഉത്തരേന്ത്യന്‍ വിതരണാവകാശത്തിലൂടെ ചിത്രം നേടിയ തുക നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അനില്‍ തടാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് 200 കോടി മുടക്കിയാണ് പുഷ്പ 2 ന്‍റെ ഉത്തരേന്ത്യന്‍ വിതരണാവകാശം നേടിയിരിക്കുന്നത്. ഇതിനു പിന്നാലെ ഒടിടി ഡീലിലൂടെ ചിത്രം നേടിയ തുക സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരിക്കുന്നത്.
ചിത്രം തിയറ്ററില്‍ നേടുന്ന വിജയമനുസരിച്ച് ഇത് 300 കോടി വരെ ഉയരും. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം പുഷ്പ 2 ന് ലഭിച്ചിരിക്കുന്ന ഒടിടി റൈറ്റ്സ് തുക 275 കോടിയാണ്. ഇതിന് മുന്‍പുണ്ടായിരുന്ന റെക്കോര്‍ഡ് ബഹുദൂരം പിന്നിലാക്കിയാണ് പുഷ്പ 2 ന്‍റെ കുതിപ്പ്. ഒടിടി റൈറ്റ്സില്‍ ഇതിനു മുന്‍പ് റെക്കോര്‍ഡ് ഇട്ടിരുന്ന ആര്‍ആര്‍ആര്‍ നേടിയത് 170 കോടി ആയിരുന്നു. അതേസമയം ഓ​ഗസ്റ്റ് 15 നാണ് ചിത്രത്തിന്‍റെ റിലീസ്.

Loading...
Unable to load recommendations.
Follow Us
Related Stories
Mohanlal L368: ഞാൻ സംവിധായകൻ പറയുന്നത് കേട്ട് ചെയ്യും, L368 നല്ല സിനിമയായി വരും – പുതിയ ചിത്രത്തെക്കുറിച്ച് മോഹൻലാൽ
Sathyan Anthikad: മോഹൻലാലിന്റെ ആ കാര്യം പറഞ്ഞ് അനൂപ് എന്നോട് പിണങ്ങിയിട്ടുണ്ട്; സത്യൻ അന്തിക്കാട്
“ഇപ്പോൾ ചിരിക്കുന്ന മുഖ്യമന്ത്രിയുണ്ട്, കേരളത്തിന് വേണ്ടി സുഹൃത്ത് 5000 കോടി മുടക്കും”; വി.ഡി സതീശനുമായി ചർച്ച നടത്തിയെന്ന് മേജർ രവി
Major Ravi:“പരിധി വിടുന്നു”; ശാന്തിവിള ദിനേശിനെ ഒന്ന് നേരിൽ കാണേണ്ടിവരുമെന്ന് മേജർ രവി
Santhivila Dinesh: “മോഹൻലാലിനെ പോലെയുള്ള ഒരാൾ ഈ നാണംകെട്ട പരിപാടിക്ക് പോകരുത്”; ബിഗ് ബോസിനെതിരെ ശാന്തിവിള ദിനേശ്
Bigg Boss Malayalam Season 8: ജയിൽ നോമിനേഷനിടയിലും നാടകീയ രം​ഗങ്ങൾ, ഹൗസിലെ അടി തുടരുന്നു
രക്തം വെക്കാൻ ഉറുമാമ്പഴം എപ്പോൾ എങ്ങനെ കഴിക്കണം?
അടുക്കള മാലിന്യം വലിച്ചെറിയല്ലേ; വീട്ടിൽ തന്നെ മികച്ച കമ്പോസ്റ്റ് തയ്യാറാക്കാം
എല്ലാ ദിവസവും മുടിയിൽ എണ്ണ തേയ്ക്കണോ?
പ്രോയ്ക്ക് ഒപ്പം നിൽക്കും! വൺപ്ലസ് എയ്സ് 7 ലോഞ്ച് ചെയ്തു
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
വിനോദയാത്രയ്ക്കിടെ പിടിഎ പ്രസിഡൻ്റ് മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം