Navya Nair: ‘ഫെെൻ അടച്ചത് മതിയായില്ലേ, വീട്ടിലെ വണ്ടി അല്ല അത്’; ട്രെയിനിൽ കാലും നീട്ടി ഇരുന്ന് നവ്യ നായർ; വിമർശനം
Navya Nair Viral Video: വീഡിയോയിൽ ട്രെയിനിൽ സീറ്റിലേക്ക് കാൽ നീട്ടി ഇരുന്ന് മൊബൈൽ ഫോൺ നോക്കുന്ന നവ്യയെയാണ് കാണാൻ സാധിക്കുന്നത്. പൊട്ട് തൊട്ട് തട്ടമിട്ട് .. എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോയ്ക്ക് നിരവധി പേരാണ് വിമർശനവുമായി എത്തുന്നത്.
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി നവ്യ നായർ. സോഷ്യൽ മീഡിയയിൽ സജീവമായി താരം പങ്കുവയ്ക്കുന്ന പല പോസ്റ്റുകളും ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ നടി പങ്കുവച്ച പുതിയൊരു പോസ്റ്റ് ആണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ട്രെയിൻ യാത്രയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ആളില്ലാത്ത അടുത്ത സീറ്റിലേക്ക് കാൽ നീട്ടിയാണ് നവ്യ ഇരിക്കുന്നത്. വീഡിയോയിൽ ട്രെയിനിൽ സീറ്റിലേക്ക് കാൽ നീട്ടി ഇരുന്ന് മൊബൈൽ ഫോൺ നോക്കുന്ന നവ്യയെയാണ് കാണാൻ സാധിക്കുന്നത്. പൊട്ട് തൊട്ട് തട്ടമിട്ട് .. എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോയ്ക്ക് നിരവധി പേരാണ് വിമർശനവുമായി എത്തുന്നത്.
പലരും നടി കാൽ നീട്ടി ഇരുന്നതിനെതിരെയാണ് പറഞ്ഞത്. അടുത്ത പിഴ ഉടനെ കിട്ടും, അടുത്തൊരു പിഴ വരുന്നുണ്ട്, അടുത്തിടെ ഓസ്ട്രേലിയിലേക്കുള്ള വിമാന യാത്രയ്ക്ക് തലയിൽ മുല്ലപ്പൂ ധരിച്ചത് കാരണം വലിയ തുക പിഴ കൊടുക്കേണ്ടി വന്നതാണ്. ഇന്ത്യയിൽ റെയിൽവേയിലും ചില ചിട്ടവട്ടങ്ങൾ പാലിക്കുന്നത് നല്ലതാണെന്നാണ് കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ. കാലും നീട്ടി ഇരുന്ന് അടുത്ത സ്റ്റോപ്പ് എത്തുമ്പോ ഫൈനും മേടിക്കും, മാഡം വീട്ടിലെ വണ്ടി അല്ല അത്, എന്നിങ്ങനെയും കമന്റുകളുണ്ട്.
അതേസമയം ഈയിടെ ഓസ്ട്രേലിയൻ യാത്രയ്ക്കിടയിൽ ഒരുലക്ഷം രൂപയിലേറെ പിഴ താരം നൽകേണ്ടിവന്നത് വലിയ വാർത്തയായിരുന്നു. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ വിമാനത്താവളത്തിൽ വച്ച് 15 സെന്റി മീറ്റർ നീളമുള്ള നവ്യ കെെവശം വെച്ചതിന് പിഴ ഈടാക്കുകയായിരുന്നു .
അതേസമയം പഴയത് പോലെ സിനിമാ രംഗത്ത് അത്ര സജീവമല്ല താരം. ഒടുവിൽ പുറത്തിറങ്ങിയ ചിത്രം പാതിരാത്രിയാണ്. എന്നാൽ ഈ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനു പുറമെ ഡാൻസിലും സജീവമാണ് താരം. ഡാൻസ് പ്രോഗ്രാമുകളും തന്റെ നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവർത്തനങ്ങളുമെല്ലാമായി തിരക്കിലാണ് നവ്യ നായർ.
View this post on Instagram