Rajitha: രജിതയ്ക്ക് പകരം ഷെയര്‍ ചെയ്തത് അശ്വതിയുടെ ചിത്രം; ആരാണ് നടി രജിത?

Who is Actress Rajitha: ഇടിയുടെ ആഘാതത്തില്‍ നടിയുടെ കാറിന്റെ മുന്‍ഭാഗം ഭാഗീകമായി തകര്‍ന്നു. രജിതയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. അവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

Rajitha: രജിതയ്ക്ക് പകരം ഷെയര്‍ ചെയ്തത് അശ്വതിയുടെ ചിത്രം; ആരാണ് നടി രജിത?

അശ്വതി രാഹുലും രജിതയും (Image Credits: Social Media)

Published: 

04 Oct 2024 | 04:54 PM

കഴിഞ്ഞ ദിവസമാണ് മദ്യലഹരിയില്‍ സീരിയല്‍ നടി രജിത (Rajitha) ഓടിച്ച കാര്‍ രണ്ട് വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടായത്. കുളനട ജംങ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. കുളനട ജംങ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന് മുമ്പില്‍ വെച്ചാണ് കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ചത്. രജിത ഓടിച്ചിരുന്ന കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിലും തുടര്‍ന്ന് അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയിലും ഇടിക്കുകയായിരുന്നു. മദ്യപിച്ചാണ് രജിത വാഹനമോടിച്ചിരുന്നതെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായിരുന്നു. രജിതയ്ക്കും സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി രാജുവായിരുന്നു രജിതയോടൊപ്പം ഉണ്ടായിരുന്നത്.

ഇടിയുടെ ആഘാതത്തില്‍ നടിയുടെ കാറിന്റെ മുന്‍ഭാഗം ഭാഗീകമായി തകര്‍ന്നു. രജിതയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. അവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് ഏകദേശം ഒരു മണിക്കൂറോളം റോഡില്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് ഉണ്ടായി. പിന്നീട് പോലീസെത്തിയാണ് ഗതാഗതക്കുരുക്ക് മാറ്റിയത്.

Also Read: Gopi Sundar: ഗോപി സുന്ദറിന്റെ വീട് വിൽക്കുന്നു; സമൂഹ മാധ്യമത്തിലൂടെ വിവരം അറിയിച്ച് താരം

എന്നാല്‍ ഈ വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ പെട്ടുപോയത് മറ്റൊരാളാണ്. അപകടം സംഭവിച്ചത് സീരിയല്‍ നടി ഓടിച്ചിരുന്ന വാഹനത്തിനാണെന്നും ഓടിച്ചിരുന്നത് രജിതയാണെന്നും അറിഞ്ഞതോടെ പലരും ഷെയര്‍ ചെയ്തത് മറ്റൊരു നടിയുടെ ചിത്രങ്ങളായിരുന്നു. സീരിയല്‍ താരം അശ്വതി രാഹുലിന്റെ ചിത്രങ്ങളായിരുന്നു രജിത എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.

എന്നും സമ്മതം എന്ന സീരിയലിലെ അഭിനേത്രിയാണ് അശ്വതി. ഈയടുത്തിടെയാണ് അശ്വതിയുടെ വിവാഹം കഴിഞ്ഞത്. താരത്തിന്റെ സീരിയല്‍ നായകന്‍ കൂടിയായ രാഹുലാണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

രജിതയ്ക്ക് പകരം അശ്വതിയുടെ ചിത്രങ്ങള്‍ വെച്ച് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത പരന്നതോടെ താരം തന്നെ പ്രതികരണവുമായി രംഗത്തെത്തി. അശ്വതിയും ഭര്‍ത്താവ് രാഹുലും ചേര്‍ന്നാണ് വിശദീകരണവുമായെത്തിയത്.

Also Read: Mamitha Baiju: ഐഫ അവാർഡിൽ തിളങ്ങി മമിത ബൈജു; ചിത്രങ്ങൾ വൈറൽ

തനിക്ക് ഡ്രൈവിങ് പോലും അറിയില്ല. താനല്ല അതെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അശ്വതി വ്യക്തമാക്കി. വ്യാജ വാര്‍ത്ത വലിയ രീതിയിലുള്ള മാനസിക ബുദ്ധിമുട്ടുണ്ടാക്കി. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നമ്മളെ മാത്രമല്ല, വീട്ടിലിരിക്കുന്ന മാതാപിതാക്കളെ കൂടി വേദനിപ്പിക്കുന്നുണ്ടെന്നും അശ്വതിയും രാഹുലും പറഞ്ഞു.

അതേസമയം, കാര്‍ അപകടമുണ്ടാക്കിയത് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സീരിയലുകളില്‍ അഭിനയിക്കുന്ന വ്യക്തിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Related Stories
Catherine O’Hara: പ്രശസ്ത ഹോളിവുഡ് താരം കാതറിൻ ഒഹാര അന്തരിച്ചു
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്