Bigg Boss Malayalam 7: ഇത്രയും വോട്ട് ലഭിച്ചാൽ ബിഗ് ബോസ് വിജയിക്കും, കണക്ക് നിരത്തി
വോട്ട് ഒന്നിന് 5 രൂപ മുടക്കിയാൽ പോലും 1 കോടി രൂപ കുറഞ്ഞത് വേണമെന്നും വിനു പറയുന്നു. പിആർ ഏജൻസികൾ മുഖേന വോട്ട് 2000,3000 വോട്ടുകൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ചെയ്യിക്കാം
ഗ്രാൻ്റ് ഫിനാലെയിലേക്ക് അടുക്കുമ്പോഴും ബിഗ് ബോസ്സിൽ ഒന്നും രണ്ടും പറഞ്ഞുള്ള മത്സരാർഥികളുടെ വഴക്കിന് കുറവൊന്നുമില്ല. ഒരു പക്ഷെ ഇത്തവണ സീസണിൽ ആകെ ചർച്ചയായ വാക്ക് പിആർ ആയിരിക്കും. ഇതിൻ്റെ പേരിൽ ബിബി വീട്ടിലുണ്ടായ പ്രശ്നങ്ങൾ ചില്ലറയൊന്നുമല്ല. 16 ലക്ഷം പിആർ നൽകിയാണ് അനുമോൾ എത്തിയിരിക്കുന്നതെന്നതിൽ തുടങ്ങിയ തർക്കങ്ങൾ പലതരത്തിലും പല രീതിയിലും വീട്ടിൽ വഴക്കുകളിലേക്ക് നയിച്ചു. ഇതിനിടയിൽ മത്സരാർഥികളുടെ പിആർ ടീമുകൾ വിവിധ സോഷ്യൽ മീഡിയ പേജുകളോട് യഥാർത്ഥ്യം എന്തൊക്കെയെന്ന വിധത്തിൽ സംസാരിക്കുന്നുമുണ്ട്. അത്തരത്തിൽ ബിഗ് ബോസ് ഫിനാലെ ജയിക്കാൻ എത്ര വോട്ടുകൾ വേണമെന്ന് പറഞ്ഞിരിക്കുകയാണ്. ബിബി വീട്ടിലെ മത്സരാർഥികളുടെ പിആറിൽ ഒരാൾ.
ബിഗ് ബോസ് ജയിക്കാം
20 ലക്ഷം വോട്ടുണ്ടെങ്കിൽ ബിഗ് ബോസ് ജയിക്കാം എന്നാണ് അനുമോളുടെ പിആർ വിനു ഒരു സോഷ്യൽ മീഡിയ പേജിനോട് പറഞ്ഞത്. അനുമോൾ മുടക്കിയെന്ന് പറയപ്പെടുന്ന 16 ലക്ഷമുണ്ടെങ്കിൽ 20 ലക്ഷം വോട്ടുണ്ടാക്കാൻ സാധിക്കില്ലെന്നാണ് വിനു പറയുന്നത്. 20 ലക്ഷം വോട്ട് ലഭിക്കാൻ വോട്ട് ഒന്നിന് 5 രൂപ മുടക്കിയാൽ പോലും 1 കോടി രൂപ കുറഞ്ഞത് വേണമെന്നും വിനു പറയുന്നു. പിആർ ഏജൻസികൾ മുഖേന വോട്ട് 2000,3000 വോട്ടുകൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ചെയ്യിക്കാം എന്നും. അതല്ലാതെ ലക്ഷക്കണക്കിന് വോട്ട് ക്യാൻവാസ് ചെയ്യാൻ സാധിക്കില്ലെന്നും വിനു പറയുന്നു.
യുദ്ധ സമാനം ബിബി വീട്
മറ്റ് സീസണുകളിൽ നിന്നും വ്യത്യസ്തമായി മുൻ മത്സാരാർഥികൾ തിരികെ വീട്ടിലേക്ക് എത്തിയപ്പോൾ സ്നേഹ പ്രകടനങ്ങളേക്കാൾ വഴക്കുകളായിരുന്നു വീട്ടിൽ ആകെ. അനുമോളും- ശൈത്യയും, രഞ്ജിത്തും- രന ഫാത്തിമയും, ബിൻസിയും- അനുമോളും, ബിൻസിയും-മസ്താനിയും തുടങ്ങി വഴക്കിന് ഒരു തരത്തിലും പഞ്ഞമില്ലായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന കാലത്തുണ്ടായ വഴക്കിനേക്കാൾ കൂടുതലായിരുന്നു എവിക്ടായി തിരികെ വന്നപ്പോൾ ഉണ്ടായ വഴക്കുകൾ.