AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ARM movie Song: നാടോടി ശീലു ചേർന്ന കിളിയേ തത്തക്കിളിയേ… ഏറ്റുപാടി വൈറലാക്കി യൂത്തന്മാർ

Song from ARM: ഏറെ പ്രേക്ഷകപ്രശംസ നേടിയ 'കന, ചിത്താ' എന്നീ ചിത്രങ്ങൾക്ക് ശേഷം ദിപു നൈനാൻ തോമസ് സംഗീതം നിർവഹിക്കുന്ന ചിത്രം കൂടിയാണ് എ.ആർ.എം.

ARM movie Song: നാടോടി ശീലു ചേർന്ന കിളിയേ തത്തക്കിളിയേ… ഏറ്റുപാടി വൈറലാക്കി യൂത്തന്മാർ
ARM movie Poster (IMAGE - Facebook, Ajayante Randam Moshanam official)
Aswathy Balachandran
Aswathy Balachandran | Updated On: 21 Sep 2024 | 05:30 PM

കൊച്ചി: നാടോടി ശീലുകൾ എന്നും മലയാളിക്ക് ഏറെ പ്രീയപ്പെട്ടതാണ്. നാടോടിപ്പാട്ടിന്റെ ഈണം ചേർത്തൊരു പാട്ടും പണ്ടത്തെ നാട്ടിൻ പുറത്തെ പ്രണയവും ഇഴചേർത്ത എ ആർ എമ്മിലെ കിളിയേ തത്തക്കിളിയേ എന്ന പാട്ട് മലയാളി ഏറ്റുപാടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. വീഡിയോ സോങ് റിലീസായ ഉടൻ തന്നെ യുട്യൂബിൽ ആളുകൾ ആവേശത്തോടെ കണ്ട ഈ പാട്ട് സിനിമയിലേക്ക് കൂടുതൽ പേരെ അടുപ്പിക്കുന്നുണ്ട്.

പഴയ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരു മലബാർ ​ഗ്രാമത്തിൽ അരങ്ങേറുന്ന മനോഹര പ്രണയത്തിന്റെ എല്ലാ രസങ്ങളും പ്രേക്ഷകരിൽ എത്തിക്കാനും ഈ പാട്ടിനായിട്ടുണ്ട്. പാട്ടിനിടയിൽ ഉയരുന്ന നാടോടി വായ്ത്താരി തന്നെയാണ് പാട്ടിന്റെ ഹൈലൈറ്റ്. ചിത്രത്തിന്റെ ബി ജി എം ആയും ഇതിലെ ഭാ​ഗങ്ങൾ ഉപയോ​ഗിച്ചിട്ടുണ്ട്. ഇത് കൂടുതൽ ആകർഷണീയത ചിത്രത്തിനും നൽകിയിട്ടുണ്ട്.

തമിഴിലും തെലുങ്കിലും ഉൾപ്പെടെ പലഭാഷകളിൽ ഇറങ്ങിയ ഈ പാട്ടിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. സംഗീതം പകർന്നത് ദിപു നൈനാൻ തോമസും. കെ എസ് ഹരിശങ്കറും അനില രാജീവും ചേർന്നാണ് ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത്.

സെപ്റ്റംബർ 12ന് ഓണം റിലീസായാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യു ജി എം മൂവീസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചുഭാഷകളിൽ ഈ ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ത്രീ ഡി ആയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഏറെ പ്രേക്ഷകപ്രശംസ നേടിയ ‘കന, ചിത്താ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദിപു നൈനാൻ തോമസ് സംഗീതം നിർവഹിക്കുന്ന ചിത്രം കൂടിയാണ് എ.ആർ.എം.