5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Jayam Ravi: ‘എന്നെ ജീവിക്കാൻ അനുവദിക്കൂ’; ദാമ്പത്യം തകരാൻ കാരണം ഗായികയുമായുള്ള ബന്ധം?; പ്രതികരിച്ച് ജയം രവി

Jayam Ravi Denies Affair Rumors with Singer Kenishaa: വിവാഹമോചനം സംബന്ധിച്ച വിഷയത്തിൽ കെനിഷയുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് അഭ്യർത്ഥിച്ച് നടൻ.

Jayam Ravi: ‘എന്നെ ജീവിക്കാൻ അനുവദിക്കൂ’; ദാമ്പത്യം തകരാൻ കാരണം ഗായികയുമായുള്ള ബന്ധം?; പ്രതികരിച്ച് ജയം രവി
ഗായിക കെനിഷ ഫ്രാൻസിസ്, നടൻ ജയം രവി, മുൻ ഭാര്യ ആരതി. (Image Courtesy: Kenisha Instagram, Jayam Ravi Instagram)
Follow Us
nandha-das
Nandha Das | Updated On: 21 Sep 2024 19:16 PM

ചെന്നൈ: അടുത്തിടെയാണ് തമിഴ് നടൻ ജയം രവി ഭാര്യ ആരതിയുമായുള്ള ബന്ധം വേർപെടുത്തുന്നുവെന്ന് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ഗായിക കെനിഷ ഫ്രാൻസിസുമായുള്ള നടന്റെ ബന്ധത്തെ കുറിച്ച് വലിയ അഭ്യൂഹങ്ങളാണ് സമൂഹ മാധ്യമങ്ങളിലും മറ്റും ഉയർന്നത്. ഒടുവിൽ ജയം രവി തന്നെ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. വിവാഹമോചനം സംബന്ധിച്ച വിഷയത്തിൽ കെനിഷയുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് താരം അഭ്യർത്ഥിച്ചു.

ഈ മാസം ആദ്യമാണ് ജയം രവി ആരതിയുമായുള്ള വേർപിരിയൽ സമൂഹ മാധ്യമം വഴി അറിയിച്ചത്. എന്നാൽ, ഇതിനു പിന്നാലെ തന്റെ അനുവാദമില്ലാതെയാണ് നടൻ വിവാഹമോചനം പ്രഖ്യാപിച്ചതെന്ന് പറഞ്ഞ് ആരതി രംഗത്തെത്തിയതോടെ വിഷയം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് ഇടയാക്കി. ഇതിനിടയിലാണ് ഒരു തമിഴ് മാസിക, ജയം രവിക്ക് ഗായിക കെനിഷയുമായി ബന്ധമുണ്ടെന്നും, ഇവർ ഇരുവരും അവധിക്കാലം ഗോവയിൽ ചിലവഴിച്ചുവെന്നും എഴുതിയത്.

ALSO READ: ‘ഞാനും കുട്ടികളും ഒന്നുമില്ലാതെ ബുദ്ധിമുട്ടുന്നു, വിവാഹമോചനം തന്റെ അറിവോടെയല്ല’; ജയം രവിക്കെതിരെ ആർത്തി

എന്നാൽ സെപ്റ്റംബർ 21-ന് ഈ അഭ്യൂഹങ്ങളെല്ലാം നിഷേധിച്ച് ജയം രവി തന്നെ രംഗത്തെത്തി. “ജീവിക്കാൻ അനുവദിക്കൂ. ഇതിലേക്ക് ആരുടേയും പേരുകൾ വലിച്ചിഴയ്ക്കരുത്. പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ആളുകൾ പറയുന്നത്. ഇത്തരം കാര്യങ്ങൾ ചെയ്യരുത്. വ്യക്തിജീവിതത്തിലെ സ്വകാര്യത നിങ്ങൾ മാനിക്കണം. 600 സ്റ്റേജ് ഷോകളിൽ പാടിയ വ്യക്തിയാണ് കെനിഷ. വളരെ കഠിനാധ്വാനം ചെയ്യുന്ന ഒരു സൈക്കോളജിസ്റ്റാണ് അവർ. സാധാരണ ജനങ്ങളുടെ ക്ഷേമത്തിനായുള്ള തന്റെ ഭാവി പദ്ധതികളെ തകർക്കാൻ മാത്രമേ ഇത്തരം അഭ്യൂഹങ്ങൾക്ക് സാധിക്കുകയുള്ളു” ജയം രവി പറഞ്ഞു.

“എനിക്കും കെനിഷയ്ക്കും ഭാവിയിൽ ഒരു ഹീലിംഗ് സെന്റർ തുടങ്ങണമെന്നുണ്ട്. ഞങ്ങളുടെ ലക്ഷ്യം അതാണ്. ഒരുപാട് പേരെ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ദയവായി ആ പദ്ധതികൾ തകർക്കരുത്. ഇത് കണക്കിലെടുത്ത് വിവാദങ്ങളിൽ അനാവശ്യമായി ആരുടേയും പേര് ഉൾപ്പെടുത്താതിരിക്കൂ” നടൻ കൂട്ടിച്ചേർത്തു.

അതെ സമയം, സെപ്റ്റംബർ 9-നാണ് ജയം രവി വിവാഹമോചന വിവരം സമൂഹ മാധ്യമം വഴി പങ്കുവെച്ചത്. ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷം ആരതിയുമായുള്ള വിവാഹബന്ധം താൻ അവസാനിപ്പിക്കുന്നുവെന്നാണ് താരം അറിയിച്ചത്. ഇത് പെട്ടെന്നെടുത്ത ഒരു തീരുമാനമല്ലെന്നും വ്യക്തിപരമായ കാരണങ്ങൾ മൂലമാണെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാൽ, അടുത്ത ദിവസം തന്നെ ഇതിനെതിരെ ആരതി രംഗത്ത് വന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി ആ പോസ്റ്റ് ഇട്ടതെന്നായിരുന്നു ആരതിയുടെ പ്രതികരണം.

Latest News