Nihal Pillai: ‘എല്ലാവരും ആ​ഗ്രഹിച്ചിരുന്നിരുന്നു, പക്ഷേ ഇപ്പോഴാണ് സമയമായത്’; ജീവിതത്തിലെ വലിയ സന്തോഷം പങ്കുവെത്ത് നിഹാലും പ്രിയാ മോഹനും

Nihal Pillai: പ്രണയ വിവാഹമാണ് ഇരുവരുടെയും. ഒരു മകനാണ് ഇരുവർക്കും ഉള്ളത്. കുഞ്ഞിന്റെ വിശേഷങ്ങളും കുടുംബത്തിലെ മറ്റുള്ള വിശേഷങ്ങളും എല്ലാം ഇവർ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്

Nihal Pillai: എല്ലാവരും ആ​ഗ്രഹിച്ചിരുന്നിരുന്നു, പക്ഷേ ഇപ്പോഴാണ് സമയമായത്; ജീവിതത്തിലെ വലിയ സന്തോഷം പങ്കുവെത്ത് നിഹാലും പ്രിയാ മോഹനും

Nihal Pillai (1)

Published: 

01 Nov 2025 17:56 PM

മലയാളികൾക്ക് സുപരിചിതനാണ് നിഹാൽ പിള്ളയും പ്രിയമോഹനും. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. തങ്ങളുടെ ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രണയ വിവാഹമാണ് ഇരുവരുടെയും. ഒരു മകനാണ് ഇരുവർക്കും ഉള്ളത്. കുഞ്ഞിന്റെ വിശേഷങ്ങളും കുടുംബത്തിലെ മറ്റുള്ള വിശേഷങ്ങളും എല്ലാം ഇവർ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.

അടുത്തിടെ കുട്ടിക്കാലത്ത് താൻ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് നിഹാൽ തുറന്നു പറഞ്ഞിരുന്നു. എട്ടാം വയസ്സിലായിരുന്നു ആദ്യത്തെ അതിക്രമം നിഹാലിന് നേരിടേണ്ടി വന്നത്. പിന്നീട് കൗമാര പ്രായത്തിൽ കുവൈറ്റിൽ വച്ചു താൻ ലൈംഗിക അതിക്രമത്തിനിടയായി എന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറയണമെന്ന് കരുതിയിരുന്നതല്ലെന്നും.

എന്നാൽ ഇപ്പോൾ അത് പറയേണ്ട സമയമായി എന്ന് തോന്നിയത് കൊണ്ടും ആണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് എന്നാണ് നിഹാൽ അന്ന് വീഡിയോയിൽ പറഞ്ഞിരുന്നത്. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോൾ തനിക്ക് മാനസികമായി വലിയ പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നതെന്നും നിഹാൽ. നിഹാലിന്റെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ALSO READ: 3 തവണ ലൈംഗികമായി ഉപയോഗിക്കപ്പെട്ടു; രണ്ടെണ്ണം ഭയങ്കര ട്രോമയായിരുന്നു; വെളിപ്പെടുത്തലുമായി നിഹാൽ പിള്ള

പലരും തങ്ങളുടെ കുഞ്ഞുങ്ങളുടെ കാര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. മാത്രമല്ല വർഷങ്ങൾക്കുശേഷം അത് തുറന്നു പറയാൻ നിഹാൽ കാണിച്ച ആർജ്ജവത്തെക്കുറിച്ചും എല്ലാവരും പിന്തുണച്ചു. ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു സന്തോഷ നിമിഷത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് ഇരുവരും. ഒരുപാട്  കാലമായി വീട്ടിലുള്ളവരും അതുപോലെതന്നെ പ്രേക്ഷകരും തങ്ങളോട് ചെയ്യാൻ ആവശ്യപ്പെടുന്ന ഒരു കാര്യത്തിനാണ് ഇരുവരും ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.

ദമ്പതികൾ ചേർന്ന് ഒരു പുതിയ ട്രാവൽ കമ്പനി ആരംഭിച്ചിരിക്കുകയാണ്. തങ്ങളുടെ സബ്സ്ക്രൈബേർസ് പ്രത്യേകിച്ചും സ്ത്രീകൾ ഇതിനെക്കുറിച്ച് ഒരുപാട് നാളായി ആവശ്യപ്പെടുന്നു. ഞങ്ങളുടെ കൂടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരായിരുന്നു ഇവർ. സോ ഇപ്പോഴാണ് അതിന് സമയമായത് എന്ന് തോന്നുന്നു. മുൻപ് സ്ത്രീകളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്രാവലുകൾ ഒക്കെ താൻ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു.

തങ്ങളുടെ കൂടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരെ ഒത്തുചേർത്ത് കൊണ്ടുപോകാനുള്ള ഒരു സംരംഭമാണ് ഇതെന്നാണ് നിഹാലും പ്രിയമോഹനും പറയുന്നത്. ഇതേക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനൽ ആയ ഒരു ഹാപ്പി ഫാമിലി എന്ന ചാനലിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്

 

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും