Toxic Movie Geetu Mohandas: നിങ്ങളിലെ കപടത്വം പൂത്തുലയുന്നു, ജീർണ്ണിക്കില്ലെന്ന് പ്രത്യാശിക്കാമല്ലേ? ​ഗീതു മോഹൻദാസിനെ ഉന്നം വെച്ച് കസബ സംവിധായകൻ

Toxic Movie Geetu Mohandas: 2016ൽ നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിൽ സ്ത്രീവിരുദ്ധത എന്നായിരുന്നു....

Toxic Movie Geetu Mohandas: നിങ്ങളിലെ കപടത്വം പൂത്തുലയുന്നു, ജീർണ്ണിക്കില്ലെന്ന് പ്രത്യാശിക്കാമല്ലേ? ​ഗീതു മോഹൻദാസിനെ ഉന്നം വെച്ച് കസബ സംവിധായകൻ

Nithin, Geetu Mohandas (1)

Updated On: 

09 Jan 2026 | 10:59 AM

യഷ് നായകനാകുന്ന ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന സിനിമയുടെ നായകന്റെ ഇൻട്രോ വീഡിയോ കഴിഞ്ഞ ദിവസമാണ് റിലീസായത്. ട്രെയിലറിനെ പോലെ തന്നെ ഇൻട്രോ സീനിനും വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിതാ ഗീതു മോഹൻദാസിനെ ഉന്നം വെക്കുന്ന തരത്തിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ നിഥിൻ രൺജി പണിക്കർ. ഇതിനായി പ്രശസ്ത എഴുത്തുകാരനായ സക്കറിയയുടെ വരികളാണ് നിധിൻ പ്രയോജനപ്പെടുത്തിയത്. ആ വരികൾ ഇങ്ങനെയായിരുന്നു…

നിങ്ങൾ കെട്ടിയാടുന്ന ആ കപട വ്യക്തിത്വം നിങ്ങളുടെ തന്നെ ആദർശങ്ങളെ വിസ്മരിക്കുമ്പോൾ കാപട്യം അവിടെ പൂത്തുലയുന്നു… പിന്നാലെ ജീർണ്ണ തയും ( അങ്ങനെ സംഭവിക്കില്ലെന്ന് ഞാൻ പ്രത്യാശിക്കുന്നു) എങ്കിലും ഇതിന്റെ എല്ലാം അനന്തരഫലമായി ഉണ്ടായ ആ തകർച്ചയിൽ( അലങ്കോലപ്പെട്ടതും എന്നാൽ അർഹിച്ചതുമായ ആ അവസ്ഥയിൽ) നിന്നുകൊണ്ട് എനിക്ക് സമ്മതിക്കാൻ കഴിയും, അതിനു അതിന്റെ തായ് ചില നിമിഷങ്ങൾ ഉണ്ടായിരുന്നു എന്ന്.

മലയാളത്തിലെ ഒരു മാസ്സ് പടത്തെ സ്ത്രീവിരുദ്ധം എന്ന് പറഞ്ഞ ആക്രമിച്ചവർ കന്നടയിൽ എത്തി കോടികൾ മുടക്കി അതെല്ലാം ഉൾപ്പെടുത്തി സിനിമയെടുക്കുന്നതിലെ ഇരട്ടത്താപ്പാണ് നിഥിൻ ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ച. 2016ൽ നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിൽ സ്ത്രീവിരുദ്ധത എന്നായിരുന്നു നടി പാർവതി തിരുവാവത്തിന്റെ അഭിപ്രായം. മാത്രമല്ല കസബ എന്ന ചിത്രത്തിലെ കുറിച്ച് രൂക്ഷമായ വിമർശനമാണ് ഒരു ചലച്ചിത്രമേളയിൽ വച്ച് പാർവതി തിരുവോത്ത് ഉയർത്തിയിരുന്നത്.

അന്ന് സിനിമയുടെ പേര് പറയാൻ മടിച്ചു നിന്ന പാർവതിയെ SAY IT SAY IT എന്നു പറഞ്ഞുകൊണ്ട് പ്രോത്സാഹിപ്പിച്ച് ഗീതു മോഹൻദാസ് തന്നെയായിരുന്നു മുൻപന്തിയിൽ. അന്ന് ഈ സംഭവം ഇതിനും സിനിമയ്ക്കും എതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്കും വഴിയൊരുക്കിയിരുന്നു. എന്നാൽ അന്ന് കസബയെ കുറ്റം പറഞ്ഞ ഗീതു മോഹൻദാസിന്റെ ചിത്രത്തിന്റെ നായകന്റെ ഇൻട്രോ സീനിൽ തന്നെ ഒരു സ്ത്രീയുമായി സെക്സിലേർപ്പെടുന്ന തരത്തിലുള്ള രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെതിരെ വലിയ തരത്തിലുള്ള ട്രോളുകളും ഉയരുന്നുണ്ട്.

പൈനാപ്പിൾ റോസ്റ്റ് ചെയ്ത് കഴിക്കാം, ഗുണങ്ങളുണ്ട്
ബജറ്റ്, പണവുമായി ബന്ധമില്ല, വാക്ക് വന്ന വഴി
മയിൽപ്പീലി വച്ചാൽ വീട്ടിൽ പല്ലി വരില്ല... സത്യമാണോ, കാരണം
പച്ചമുളക് കേടുവരാതിരിക്കാൻ എന്താണ് വഴി? ഇത് ചെയ്യൂ
Viral Video : നടുറോഡിൽ പൊരിഞ്ഞ അടി, റോഡ് മൊത്തം ബ്ലോക്കായി
അറസ്റ്റിലായ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചപ്പോൾ
തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡൻ്റ്
അറസ്റ്റിലായ തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ