Nivin Pauly: വഞ്ചനാക്കുറ്റം; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിവിൻ പോളിക്ക് നോട്ടിസ്; ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കണം

Nivin Pauly Faces Legal Notice: ചിത്രത്തിന്റെ വിദേശ വിതരണാവകാശം നിർമാതാവായ തന്റെ അറിവില്ലാതെ വിദേശകമ്പനിക്കു നൽകിയതിലൂടെ സാമ്പത്തികനഷ്ടം വരുത്തിയെന്നാണു ഷംനാസിന്റെ പരാതി.

Nivin Pauly: വഞ്ചനാക്കുറ്റം; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിവിൻ പോളിക്ക് നോട്ടിസ്; ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കണം

Nivin Pauly

Published: 

28 Jul 2025 | 11:50 AM

കൊച്ചി: വഞ്ചനകുറ്റത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും നോട്ടീസ്. തലയോലപ്പറമ്പ് പോലീസാണ് നോട്ടീസ് അയച്ചത്. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാകാൻ നിർദേശമുണ്ട്. നിർമ്മാതാവ് ഷംനാസ്  വൈക്കം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

നിവിൻ പോളി നായകനായ “ആക്ഷൻ ഹീറോ ബിജു 2” സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി. 1.9 കോടി രൂപയാണ് തട്ടിയത് എന്നാണ് പി.എസ്.ഷംനാസ് പരാതിയിൽ പറയുന്നത്. നിവിന് പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കിയാണ് എഫ്ഐആര്‍.

Also Read:‘ഞാൻ യുകെജി പാസ് ആയി എന്ന് അവരോടു പറ’; മീനാക്ഷിയെ പറ്റി പറയുമ്പോൾ മഹാലക്ഷ്മിയുടെ ആവശ്യം ഇതാണ്; ദിലീപ്

ചിത്രത്തിന്റെ വിദേശ വിതരണാവകാശം നിർമാതാവായ തന്റെ അറിവില്ലാതെ വിദേശകമ്പനിക്കു നൽകിയതിലൂടെ സാമ്പത്തികനഷ്ടം വരുത്തിയെന്നാണു ഷംനാസിന്റെ പരാതി. എന്നാൽ, കേസിൽ കോടതിയുടെ നിർദേശപ്രകാരം മധ്യസ്ഥശ്രമങ്ങൾ നടക്കുകയാണെന്നും ഇതു മറച്ചുവച്ചാണു പുതിയ കേസെന്നും നിവിൻ പോളി വ്യക്തമാക്കിയിരുന്നു.

മഹാവീര്യര്‍ സിനിമയുടെ സഹനിര്‍മ്മാതാവ് വിഎസ് ഷംനാസിന് 95 ലക്ഷം രൂപയോളം ലഭിക്കാനുണ്ടെന്നാണ് അവകാശവാദം. ഇതിനു പിന്നാലെ എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന ചിത്രം ആക്ഷന്‍ ഹീറോ ബിജു 2 ല്‍ തന്നെ നിര്‍മ്മാണ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും ഇതിനായി തന്റെ കൈയിൽ നിന്ന് 1.90 കോടി രൂപ വീണ്ടും കൈപ്പറ്റിയെന്നും പരാതിക്കാരൻ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച കരാർ തയ്യാറായതിന് പിന്നാലെ മൂവരും തമ്മിൽ അഭിപ്രായഭിന്നത ഉണ്ടായി.

Loading...
Unable to load recommendations.
Follow Us
Related Stories
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്