Nivin Pauly : പ്രേമത്തിന് പിന്നാലെ ബൈക്ക് വാങ്ങി വച്ചതാണ്, ഇനി പൊടിതട്ടി എടുക്കണം! വിജയത്തിൽ ഇംപോർട്ട് ചെയ്ത ആ ബൈക്കാകും ഉപയോ​ഗിക്കുകയെന്ന് നിവിൻ

Nivin Pauly About Vijayam Movie : നിവിൻ പോളി എന്ന നടന്റെ കരിയറിൽ ഏറ്റവും നിർണായകമായ സിനിമയായിരുന്നു പ്രേമം എന്നത്. ഒരു സ്റ്റാർ എന്ന നിലയിൽ ഇൻഡസ്ട്രിയിലേക്ക് ഉയർത്തുന്നതിന് ഈ സിനിമ വഹിച്ച പങ്ക് ചെറുതല്ല. അൽഫോൺസ് പുത്രന്റെയും എന്ന ബ്രില്യന്റ് സംവിധായകന്റെ എക്കാലത്തെയും മികച്ച ഹിറ്റ് ആയിരുന്നു പ്രേമം. അതുകൊണ്ടുതന്നെ നിവിൻ പോളി അൽഫോൺസ് പുത്രൻ കോമ്പോ മലയാളികളെ സംബന്ധിച്ചിടത്തോളം വൻ പ്രതീക്ഷ നൽകുന്ന ഒന്നാണ്.

Nivin Pauly : പ്രേമത്തിന് പിന്നാലെ ബൈക്ക് വാങ്ങി വച്ചതാണ്, ഇനി പൊടിതട്ടി എടുക്കണം! വിജയത്തിൽ ഇംപോർട്ട് ചെയ്ത ആ ബൈക്കാകും ഉപയോ​ഗിക്കുകയെന്ന് നിവിൻ

Nivin Pauly About Vijayam Movie

Published: 

28 Aug 2026 | 09:15 PM

നിവിൻ പോളി എന്ന നടന്റെ കരിയറിൽ ഏറ്റവും നിർണായകമായ സിനിമയായിരുന്നു പ്രേമം എന്നത്. ഒരു സ്റ്റാർ എന്ന നിലയിൽ ഇൻഡസ്ട്രിയിലേക്ക് ഉയർത്തുന്നതിന് ഈ സിനിമ വഹിച്ച പങ്ക് ചെറുതല്ല. അൽഫോൺസ് പുത്രന്റെയും എന്ന ബ്രില്യന്റ് സംവിധായകന്റെ എക്കാലത്തെയും മികച്ച ഹിറ്റ് ആയിരുന്നു പ്രേമം. അതുകൊണ്ടുതന്നെ നിവിൻ പോളി അൽഫോൺസ് പുത്രൻ കോമ്പോ മലയാളികളെ സംബന്ധിച്ചിടത്തോളം വൻ പ്രതീക്ഷ നൽകുന്ന ഒന്നാണ്. പ്രേമത്തിനുശേഷം ഇരുവരും ഒന്നിക്കുന്നതിനായി ആരാധകരും സിനിമ പ്രേക്ഷകരും കാത്തിരിക്കുകയാണ്. ഇവരുടെയും അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന സിനിമ വിജയമാണ്. കുറച്ച് ആഴ്ചകൾക്കു മുമ്പാണ് ഈ സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ പുറത്തുവന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നത്.

ഫസ്റ്റ് ലുക്കിൽ നിന്ന് തന്നെ വ്യക്തമായിരുന്നു ഒരു ബൈക്ക് റൈഡറുടെ കഥ പറയുന്ന സിനിമയാണ് വിജയം എന്നത്. റൈഡിങ് റൈഡിങ് സ്യൂട്ട് ധരിച്ച് നിൽക്കുന്ന നിവിൻ പൊളിയെ ആണ് ഫസ്റ്റ് ലുക്കിൽ അവതരിപ്പിച്ചിരുന്നത്. പശ്ചാത്തലത്തിൽ ഒരു റൈഡിങ് ബൈക്കും ഉണ്ട്. ബൈക്ക് റൈഡിങ്ങുമായി ബന്ധപ്പെട്ട കഥ തന്നെയാണ് സിനിമ പറയുന്നത് എന്ന് നിവിൻപോളിൻ കഴിഞ്ഞദിവസം വ്യക്തമാക്കുകയുണ്ടായി. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിജയം സിനിമയെക്കുറിച്ച് നിവിൻ പോളി മനസ്സ് തുറന്നത്.

Also Read : പടം പൊട്ടിയിരുന്നേൽ എന്ത് “യവന കഥ”! ഹിറ്റായതുകൊണ്ട് പോസീറ്റീവായി വരുന്നു, ബത്ലഹേം കുടുംബ യൂണിറ്റിലെ പാട്ടിനെ കുറിച്ച് ​ഗിരീഷ് എ.ഡി

പ്രേമത്തിനു ശേഷം അടുത്തതായി പ്ലാൻ ചെയ്തിരുന്ന സിനിമയാണ് വിജയം. ആ സിനിമയ്ക്ക് വേണ്ടി താൻ ഒരു സ്പോർട്സ് ബൈക്ക് ഇമ്പോർട്ട് ചെയ്തു വരുത്തിയിരുന്നു. ബൈക്ക് ഓടിച്ച് പ്രാക്ടീസ് ആവുകയായിരുന്നു ലക്ഷ്യം. എന്നാൽ പലവിധ കാരണങ്ങളാൽ സിനിമ നീണ്ടുപോയി. ആ സമയത്ത് പലരും തന്നോട് പറഞ്ഞു എന്തിനാണ് ബൈക്കിങ്ങിനെ വെറുതെ വച്ചിരിക്കുന്നത് കൊടുത്തു കൂടെ എന്ന്. കൊടുത്താൽ നല്ല വില കിട്ടുമായിരുന്നിട്ടു പോലും താൻ അതിനെക്കുറിച്ച് ചിന്തിച്ചില്ല. ഈ സിനിമ എന്നെങ്കിലും നടക്കുമെന്ന് ആത്മവിശ്വാസം തനിക്കുണ്ടായിരുന്നു.

അന്ന് വാങ്ങിയ ബൈക്ക് ഇപ്പോഴും തന്നെ കൈവശം ഭദ്രമായി ഇരിക്കുന്നുണ്ട്. ഇപ്പോൾ വിജയം സിനിമയുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു. വൈകാതെ അത് ഷൂട്ടിലേക്ക് പോകും. ആ സമയത്തേക്ക് ബൈക്ക് വീണ്ടും പൊടി തട്ടിയെടുക്കണം. ഇതേ ബൈക്ക് തന്നെയായിരിക്കും സിനിമയിൽ ഉപയോഗിക്കുക എന്നും നിവിൻ പോളി അഭിമുഖത്തിൽ വ്യക്തമാക്കി. അൽഫോൻസ് പുത്രൻ തന്നെയാണ് സിനിമയുടെ രചന നിർവഹിക്കുന്നത്.

English Summary

Premam was a pivotal film in the career of actor Nivin Pauly; it played a significant role in elevating him to stardom within the industry. Premam was the greatest hit of the brilliant director Alphonse Puthren. Consequently, the collaboration between Nivin Pauly and Alphonse Puthren holds immense promise for the Malayali audience.

Loading...
Unable to load recommendations.
Follow Us
Related Stories
Bethlehem Kudumba Unit : യവന കഥപോലെ ഐക്കണും! ബത്ലഹേം കുടുംബ യൂണിറ്റിലെ സ്റ്റാറായ കാർ
Yavana Kadhayil Song : പടം പൊട്ടിയിരുന്നേൽ എന്ത് “യവന കഥ”! ഹിറ്റായതുകൊണ്ട് പോസീറ്റീവായി വരുന്നു, ബത്ലഹേം കുടുംബ യൂണിറ്റിലെ പാട്ടിനെ കുറിച്ച് ​ഗിരീഷ് എ.ഡി
Bigg Boss: ഇത്തവണ ബിഗ് ബോസ് തകര്‍ക്കും; ശ്രീശാന്തിന് പിന്നാലെ മറ്റൊരു ക്രിക്കറ്റ് താരവും ഷോയിലേക്ക്‌?
“എനിക്ക് നേരെ നോക്കാൻ പോലും പറ്റുന്നില്ല, ജീവിതം വല്ലാതെ ഡാർക്കായി പോയി”; അവസ്ഥ തുറന്നുപറഞ്ഞ് വിനായകൻ
“25 വർഷം ഭരിച്ചവർ, അര വർഷം ഭരിച്ചവരെ കുറ്റം പറയുന്നതിൽ എന്ത് ന്യായം”; ‘അമ്മ’യിലേക്ക് ഇനിയൊരു മടക്കമില്ലെന്ന് പാർവതി
അല്ലു അർജുന് മറ്റൊരു നേട്ടം കൂടി, ഫോബ്സിൻ്റെ കവർ പേജിൽ തിളങ്ങി പാൻ ഇന്ത്യൻ സ്റ്റാർ
പാചകത്തിന് മുമ്പ് അരി എത്ര തവണ കഴുകണമെന്ന് അറിയാമോ
ബീറ്റ്‌റൂട്ട് കഴിച്ചാല്‍ ലഭിക്കുന്ന ഏഴ് ആരോഗ്യഗുണങ്ങള്‍
ഗർഭകാലത്ത് സ്ട്രെങ്ത് ട്രെയിനിങ് സുരക്ഷിതമാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ സ്പാർക്ക് ഏറ്റേക്കും! ടെക്നോ സ്പാർക്ക് ഗോ 3 പ്രോ എത്തി
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ