AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Sukumara Kurup: സുകുമാര കുറുപ്പ് ബ്രൂണോയിലെന്ന പ്രചാരണത്തിൽ ഗൂഢാലോചന സംശയിച്ച് പോലീസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

Sukumara Kurup Latest Update: ബ്രൂണോയിൽ കണ്ടെത്തിയത് സുകുമാര കുറപ്പല്ലെന്ന് സ്ഥരീകരിക്കപ്പെട്ട സാഹചര്യത്തിൽ ഇൻറർപോളിന് കത്തയക്കാനുളള നീക്കം ക്രൈംബ്ര‌ാഞ്ച് റദ്ദാക്കിയതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. സോഷ്യൽ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും പ്രചരിച്ച വ്യാജ വാർത്തയ്ക്ക് പിന്നിൽ മനഃപൂർവ്വമായ ഇടപെടലുകളോ ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. കഴിഞ്ഞ 42 വർഷമായിട്ട് സുകുമാര കുറിപ്പിനെ കേരള പോലീസ് തേടുകയാണ്. 

Sukumara Kurup: സുകുമാര കുറുപ്പ് ബ്രൂണോയിലെന്ന പ്രചാരണത്തിൽ ഗൂഢാലോചന സംശയിച്ച് പോലീസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്
Sukumara KurupImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 28 Aug 2026 | 08:50 PM

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ ബ്രൂണോയിൽ കണ്ടെത്തിയെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാൻ പോലീസ്. കേസിന്റെ അന്വേഷണ ചുമതല നിലവിലെ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉൾപ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം.

ഈ സാഹചര്യത്തിൽ നിലവിലെ ക്രൈംബ്രാഞ്ച് സംഘം തന്നെയാകും പുതിയ വ്യാജ പ്രചാരണത്തിലെ ഗൂഢാലോചനയും അന്വേഷിക്കുക. ബ്രൂണോയിൽ കണ്ടെത്തിയത് സുകുമാര കുറപ്പല്ലെന്ന് സ്ഥരീകരിക്കപ്പെട്ട സാഹചര്യത്തിൽ ഇൻറർപോളിന് കത്തയക്കാനുളള നീക്കം ക്രൈംബ്ര‌ാഞ്ച് റദ്ദാക്കിയതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. സോഷ്യൽ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും പ്രചരിച്ച വ്യാജ വാർത്തയ്ക്ക് പിന്നിൽ മനഃപൂർവ്വമായ ഇടപെടലുകളോ ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.

ALSO READ: ട്വിസ്റ്റ്! അത് സുകുമാരക്കുറുപ്പല്ല…. ദാമോദര മേനോൻ; സ്ഥിരീകരിച്ച് പോലീസ്

42 വർഷമായി തേടുന്ന പിടികിട്ടാപ്പുള്ളി

കഴിഞ്ഞ 42 വർഷമായിട്ട് സുകുമാര കുറിപ്പിനെ കേരള പോലീസ് തേടുകയാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ രണ്ട് ദിവസമായി കേസുമായി ബന്ധപ്പെട്ട് ചില വാർത്തകൾ പ്രചരിച്ചത്. ഇൻർപോളിൻറെ പിടികിട്ടാപ്പുളികളുടെ പട്ടികയിൽ ഇപ്പോഴും കുറുപ്പുണ്ട്. രോഗിയായിരുന്ന കുറുപ്പ് മരിച്ചിട്ടുണ്ടാകുമെന്ന അനുമാനത്തിൽ കേസ് അവസാനിപ്പിക്കാൻ പോലീസ് നീക്കം നടത്തിയിരുന്നു. അപ്പോഴാണ് പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. ഇതോടെ പോലീസിൻ്റെ പരാജയമെന്നും അന്വേഷണ പിഴവെന്നും ചൂണ്ടിക്കാണിച്ച് പലരും രം​ഗത്തെത്തി.

വ്യാജ വെളിപ്പെടുത്തിലിൽ പ്രതികരണത്തിനും ഇതുവരെ ആരും തയ്യാറായില്ല. ഇൻറർപോളിൻറെ വിവര ശേഖരണത്തിന് ശേഷം മാത്രം നടപടികൾ മതിയെന്ന തീരുമാനം ശരിവെക്കുന്നതായി വഴിത്തിരിവ്. ബ്രൂണെയിൽ കണ്ടെത്തിയത് കുറുപ്പിനെയല്ല തൃശ്ശൂർ സ്വദേശിയെയാണെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതോടെ വ്യാജ വാർത്തയിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാൻ രം​ഗത്തെത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

മുൻ അന്വേഷണ സംഘത്തിലുൾപ്പെട്ട ഗ്രേഡ് എസ് ഐ അലി അക്ബറും കൊച്ചിയിലെ സൈബർ വിഗ്ധനുമാണ് വെളിപ്പെടുത്തലിന് പിന്നിൽ പ്രവർത്തിച്ചത്. അന്വേഷണത്തെ വഴി തെറ്റിക്കാനും കണ്ടെത്തലുകളെ താറടിച്ച് കാണിക്കാനുമുള്ള ബോധപൂർവ ശ്രമമാണോയെന്നാണ് പൊലീസ് സംശയം. ഒരു മാസത്തിനുള്ളിൽ കുറിപ്പിൻറെ അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകും. അതിന് മുൻപ് തന്നെ കുറുപ്പിൻറെ പേരിൽ നടത്തിയ വ്യാജ പ്രചരണം എന്തിനെന്ന് കൂടി അന്വേഷിച്ച ശേഷം അത് റിപ്പോർട്ടിന്റെ ഭാഗമാക്കാനാണ് പോലീസ് നടപടി.

സുകുമാര കുറുപ്പല്ല, അത് ദാമോദര മേനോൻ

സുകുമാര കുറുപ്പ് കേസിൽ ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന പാസ്‌പോർട്ടിലെ ചിത്രവും വിവരങ്ങളും സുകുമാര കുറുപ്പിന്റേതല്ലെന്ന് ഇന്നാണ് പുറത്തുവരുന്നത്. ചിത്രത്തിലുള്ളത് വിദേശത്തുള്ള തൃശൂർ കരുമത്ര സ്വദേശിയായ ദാമോദര മേനോൻ ആണെന്ന് അദ്ദേഹത്തിന്റെ സഹോദരൻ സുരേന്ദ്ര മേനോൻ തന്നെയാണ് വെളിപ്പെടുത്തി രം​ഗത്തെത്തിയത്. ‘ജോൺ മേനോൻ’ എന്ന പേരിൽ ബ്രൂണെയിൽ ഒളിവിൽ കഴിയുന്നത് സുകുമാര കുറുപ്പാണെന്നായിരുന്നു വെളിപ്പെടുത്തൽ. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബറാണ് അവകാശവാദവുമായി രം​ഗത്തെത്തിയത്. കുടുംബം തള്ളുന്നത്.

English Summary:

Kerala Police Crime Branch has launched a detailed investigation into a suspected conspiracy behind recent fake reports claiming that India’s most wanted fugitive, Sukumara Kurup, was spotted in Brunei.

 

 

Follow Us