AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nivin Pauly vs Listin Stephen : നിവിന്‍ പോളിയുമായുള്ള തര്‍ക്കത്തില്‍ ലിസ്റ്റിന്‍ സ്റ്റീഫന് തിരിച്ചടി ; മധ്യസ്ഥതയ്ക്ക് വിടണമെന്ന ആവശ്യം കോടതി തള്ളി

Nivin Pauly vs Listin Stephen Case : പ്രമുഖ സിനിമാ താരം നിവിന്‍ പോളിയുമായുള്ള സാമ്പത്തിക തര്‍ക്കത്തില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന് തിരച്ചിടി. നടനുമായുള്ള സാമ്പത്തിക തര്‍ക്കം മധ്യസ്ഥതയ്ക്ക് വിടനം എന്ന ലിസ്റ്റിന്‍ സ്റ്റീഫന്റെ ആവശ്യം കോടതി തള്ളി. കേസ് പരിഗണിച്ച എറണാകുളം മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. രണ്ട് സിനിമകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഇരുവരുമായി തര്‍ക്കം ഉടലെടുത്തത്.

Nivin Pauly vs Listin Stephen : നിവിന്‍ പോളിയുമായുള്ള തര്‍ക്കത്തില്‍ ലിസ്റ്റിന്‍ സ്റ്റീഫന് തിരിച്ചടി ; മധ്യസ്ഥതയ്ക്ക് വിടണമെന്ന ആവശ്യം കോടതി തള്ളി
ലിസ്റ്റിന്‍ സ്റ്റീഫൻ, നിവിന്‍ പോളി, Image Credit source: Facebook / Listin Stephen, Nivin Pauly
Amal KV
Amal KV | Published: 18 Jun 2026 | 06:37 PM

കൊച്ചി : പ്രമുഖ സിനിമാ താരം നിവിന്‍ പോളിയുമായുള്ള സാമ്പത്തിക തര്‍ക്കത്തില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന് തിരച്ചിടി. നടനുമായുള്ള സാമ്പത്തിക തര്‍ക്കം മധ്യസ്ഥതയ്ക്ക് വിടനം എന്ന ലിസ്റ്റിന്‍ സ്റ്റീഫന്റെ ആവശ്യം കോടതി തള്ളി. കേസ് പരിഗണിച്ച എറണാകുളം മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. രണ്ട് സിനിമകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഇരുവരുമായി സാമ്പത്തിക തര്‍ക്കം ഉടലെടുത്തത്. പിന്നീട് അത് കോടതിയിലേക്ക് എത്തുകയായിരുന്നു.

തര്‍ക്കം എന്താണെന്ന് നോക്കാം

രാമചന്ദ്ര ബോസ് ആന്‍ഡ് കോ, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ടാണ് നടനും നിര്‍മ്മാതാവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. 2023 ലായിരുന്നു രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്ന സിനിമ പുറത്തിറങ്ങുന്നത്. 2022ല്‍ ഈ സനിമയുടെ നിര്‍മ്മാണത്തില്‍ നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ എന്ന കമ്പനിയും ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് എന്ന കമ്പനിയും തമ്മില്‍ കാരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഈ കരാറില്‍ പല കാര്യങ്ങളും മറച്ചുവെച്ചെന്നും ആ സിനിമയുടെ നിര്‍മ്മാണത്തിന് പിന്നാലെ തനിക്ക് ഏഴ് കോടിയുടെ നഷ്ടമുണ്ടായെന്നും കാണിച്ചാണ് നിവിന്‍ പോളി പരാതി നല്‍കിയത്.

Also Read: മുരളി ഗോപിയുടെ സ്‌ക്രിപ്റ്റാണെന്ന് അറിയുന്നത് കഥ കേള്‍ക്കുമ്പോള്‍, ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാന്‍; അനന്തന്‍ കാടിനെ കുറിച്ച് ദേവ് മോഹന്‍

മധ്യസ്ഥത അനുവദിക്കാനാവില്ല

ഈ സിവില്‍ കേസിന്റെ തുടര്‍ നടപടിക്കിടെയാണ് ലിസ്റ്റിന്‍, കേസ് കോടതിക്ക് പുറത്ത് മധ്യസ്ഥതയിലൂടെ പരിഹരിക്കാന്‍ അനുവദിക്കണം എന്ന ആവശ്യം ഉന്നയിച്ചത്. കരാറില്‍ ആര്‍ബിറ്ററേഷനുമായി ബന്ധപ്പെട്ട നിബന്ധനകളും ചേര്‍ത്തിട്ടുണ്ടായിരുന്നു എന്നായിരുന്നു വാദം. പക്ഷേ ഇതുമായി ബന്ധപ്പെട്ട രേഖ കോടയില്‍ ഹാജരാക്കാന്‍ ലിസ്റ്റിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് കോടതി മധ്യസ്ഥത എന്ന ആവശ്യം തള്ളുകളും കോടതിയില്‍ തന്നെ പ്രശ്‌നം തീകര്‍ക്കണമെന്ന നിലപാടും എടുത്തത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാമചന്ദ്ര ബോസ് ആന്‍ഡ് കോ ചിത്രവുമായ ബന്ധപ്പെട്ട പരാതിയിലെ നടപടികള്‍ പുരോഗമിക്കെ തന്നെയാണ് മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിലും സമാനമായ വിഷയം ഉയര്‍ന്ന് വരുന്നത്. കേവലം സാമ്പത്തിക തര്‍ക്കത്തിനപ്പുറമുള്ള വ്യാപ്തി കേസിനുണ്ടെന്നും മാനനഷ്ടം, പൊതുമധ്യത്തില്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി തുടങ്ങിയ കാര്യങ്ങളും കൂടി പരാതിയുടെ ഭാഗമായി വരുമെന്നതിനാല്‍ മധ്യസ്ഥത അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി നിലപാടെടുത്തതായാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

English Summary

Producer Listin Stephen has been in trouble over a financial dispute with prominent film star Nivin Pauly. The court has rejected Listin Stephen’s request to refer the financial dispute with the actor to mediation. The order was issued by the Ernakulam Munsif Court, which considered the case. The dispute between the two arose over the production of two films.

Follow Us