Hareesh Kanaran vs Badusha: ‘ഞാൻ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല; ഇനി എന്ത് ഒത്തുതീര്‍പ്പ്’; ഹരീഷ് കണാരനെതിരെ ബാദുഷ
Hareesh Kanaran-Badusha Controversy: ജനങ്ങളുടെ മുന്നിൽ ഇത്രക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്ത് തീർപ്പ് എന്നാണ് ബാദുഷ ചോദിക്കുന്നത്. തനിക്ക് പറയാനുള്ളതെല്ലാം റേച്ചൽ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ തുറന്ന് പറയുമെന്നും അദ്ദേഹം ഫേസ്ബുക്കുൽ കുറിച്ചു.
കടം നൽകിയ പണം തിരികെ ചോദിച്ചതിന് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ, പല സിനിമകളിൽ നിന്നും തന്നെ ഒഴുവാക്കിയെന്ന് ഹരീഷ് കണാരന്റെ വാക്കുകൾ വലിയ വിവാദങ്ങൾക്കാണ് തുടക്കമിട്ടത്. ടൊവിനോ തോമസ് നായകനായി എത്തിയ എആർഎം എന്ന ചിത്രത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ടെന്നും സിനിമാ മേഖലയിൽ തന്നെക്കുറിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിച്ചെന്നും ഹരീഷ് വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ഹരീഷിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് ബാദുഷ ഇതുവരെ രംഗത്ത് എത്തിയിട്ടില്ല. താന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം റേച്ചലിന്‍റെ റിലീസിന് ശേഷമേ താന്‍ ഈ വിഷയത്തില്‍ പ്രതികരിക്കൂ എന്നായിരുന്നു ബാദുഷയുടെ പ്രതികരണം. ഇതിനു പിന്നാലെ ബാദുഷയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും തര്‍ക്ക വിഷയം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഹരീഷ് പ്രതികരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ബാദുഷ പങ്കുവച്ച പുതിയൊരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
ഇപ്പോഴിത അത്തരത്തിലുള്ള ഒരു കാര്യവും താന്‍ ഹരീഷുമായി പറഞ്ഞിട്ടില്ലെന്നാണ് ബാദുഷ പറയുന്നത്. ജനങ്ങളുടെ മുന്നിൽ ഇത്രക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്ത് തീർപ്പ് എന്നാണ് ബാദുഷ ചോദിക്കുന്നത്. തനിക്ക് പറയാനുള്ളതെല്ലാം റേച്ചൽ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ തുറന്ന് പറയുമെന്നും അദ്ദേഹം ഫേസ്ബുക്കുൽ കുറിച്ചു. ഹരീഷ് കണാരന്‍ പ്രസ്തുത കാര്യം പറയുന്നതിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാദുഷയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
Also Read:പറഞ്ഞ വാക്ക് പാലിച്ചു; അനീഷിന്റെ വീട്ടിലേക്ക് വണ്ടി നിറയെ ഗൃഹോപകരണങ്ങൾ എത്തിച്ച് മൈജി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഹരീഷിനെയും അദ്ധേഹത്തിൻ്റെ ഭാര്യയെയും ഞാൻ വിളിച്ചിരുന്നു അവർ ഫോൺ എടുത്തില്ല അന്നു തന്നെ നിർമ്മലിനെ വിളിച്ചു ഞാൻ കാര്യങ്ങൾ സംസാരിച്ചു ഞാൻ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല ഈ ജനങ്ങളുടെ മുന്നിൽ ഇത്രക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്ത് തീർപ്പ് എനിക്ക് പറയാനുള്ളതെല്ലാം എൻ്റെ റേച്ചൽ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ തുറന്ന് പറയും അത് വരെ എനിക്ക് എതിരെ കൂലി എഴുത്ത് കാരെ കൊണ്ട് ആക്രമിച്ചോളു ഈ അവസ്ഥയിൽ എന്നോടൊപ്പം കൂടെ നിൽക്കുന്ന എൻ്റെ എല്ലാ പ്രിയപ്പെട്ടവരോടും ഒരു പാട് നന്ദി.