MG Sreekumar: ആ അയ്യപ്പഗാനം എംജി പാടിയത് ജലദോഷം ബാധിച്ചിരിക്കെ; നിർബന്ധിച്ചത് വിദ്യാസാഗർ
MG Sreekumar Pattalam Song: പട്ടാളം സിനിമയിലെ പമ്പാ ഗണപതി എന്ന പാട്ട് പാടുമ്പോൾ എംജി ശ്രീകുമാറിന് ജലദോഷമായിരുന്നു എന്നറിയാമോ?
പട്ടാളം എന്ന സിനിമയിലെ പ്രശസ്തമായ ഒരു അയ്യപ്പഭക്തിഗാനമാണ് പമ്പാ ഗണപതി. എംജി ശ്രീകുമാറാണ് ഈ പാട്ട് പാടിയിരിക്കുന്നത്. വിദ്യാസാഗർ സംഗീതസംവിധാനം നിർവഹിച്ച ഈ ഗാനം വളരെ ശ്രദ്ധേയമാണ്. ഗിരീഷ് പുത്തഞ്ചേരിയാണ് വരികൾ എഴുതിയത്. എന്നാൽ, ജലദോഷം ബാധിച്ചിരുന്ന സമയത്താണ് എംജി ശ്രീകുമാർ ഈ പാട്ട് പാടിയത്. അതിന് നിർബന്ധിച്ചതാവട്ടെ വിദ്യാസാഗറും.
ഭക്തിഗാനമാണെങ്കിലും പോസിറ്റിവിറ്റിയുള്ള ഒരു പാട്ട് വേണമെന്നായിരുന്നു സംവിധായകനായ ലാൽ ഗിരീഷ് പുത്തഞ്ചേരിയോടും വിദ്യാസാഗറിനോടും ആവശ്യപ്പെട്ടത്. പാട്ട് പാടാൻ വിളിച്ചപ്പോൾ ഇതൊരു ഭക്തിഗാനമാകുമെന്ന് എംജി ശ്രീകുമാർ കരുതിയില്ല. ജലദോഷം കാരണം പാടാൻ കഴിയില്ലെന്ന് പറഞ്ഞ് അദ്ദേഹം പാട്ട് ഒഴിവാക്കി. താൻ തന്നെ പാടണോ എന്ന് ചോദിച്ച അദ്ദേഹം മറ്റാരെയെങ്കിലും നോക്കൂ എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഇത് നിങ്ങൾ തന്നെ പാടണമെന്നായിരുന്നു വിദ്യാസാഗറിൻ്റെ അഭ്യർത്ഥന. ഇതേ തുടർന്നാണ് എംജി ശ്രീകുമാർ തന്നെ പാട്ട് പാടിയത്.
ലാൽ ജോസിൻ്റെ സംവിധാനത്തിൽ 2003ൽ പുറത്തിറങ്ങിയ സിനിമയാണ് പട്ടാളം. മമ്മൂട്ടി, ബിജു മേനോൻ, ഇന്ദ്രജിത്ത്, ജ്യോതിർമയി, ടെസ്സ തുടങ്ങിയവർ അഭിനയിച്ചു. റെജി നായരിൻ്റേതായിരുന്നു തിരക്കഥ. മഹാസുബൈർ നിർമ്മിച്ച സിനിമയ്ക്ക് എസ് കുമാർ ക്യാമറ ചലിപ്പിച്ചു. രഞ്ജൻ അബ്രഹാം ആയിരുന്നു എഡിറ്റിങ്. വിദ്യാസാഗർ ഒരുക്കിയ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു.
വിഡിയോ കാണാം