Param Sundari: പരം സുന്ദരി 29ന് എത്തും, മലയാളം പറഞ്ഞ് ഞെട്ടിക്കാന്‍ ജാന്‍വി കപൂര്‍
Param Sundari Movie Updates: തുഷാര്‍ ജലോത്രയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മാഡോക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ ആണ് ഈ റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്ന് കേരളമായിരുന്നു

പരം സുന്ദരി
സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ജാന്‍വി കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ‘പരം സുന്ദരി’ ഓഗസ്ത് 29ന് തിയേറ്ററുകളിലെത്തും. അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്‌ലറിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ്. സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും തമ്മിലുള്ള ‘കെമിസ്ട്രി’ മികച്ചതാണെന്ന് ആരാധകര്‍ പറയുന്നു. സിദ്ധാര്‍ത്ഥ ‘പരം’ എന്ന ഡല്‍ഹി സ്വദേശിയായും, ജാന്‍വി ‘സുന്ദരി’ എന്ന മലയാളി യുവതിയായും ചിത്രത്തില്‍ വേഷമിടുന്നു.
അതേസമയം ജാന്‍വിയുടെ സംഭാഷണത്തെക്കുറിച്ച് അവരെ മലയാളം പരിശീലിപ്പിച്ച യുവതി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. മലയാള സംഭാഷണങ്ങളും ഉച്ചാരണവും കൃത്യമായി ചെയ്യാന്‍ ജാന്‍വി വളരെയധികം പരിശ്രമിച്ചെന്ന് താരത്തിന്റെ മലയാളം പരിശീലക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
”ഒരു മലയാളി എന്ന നിലയിൽ ഇത് എങ്ങനെ ചെയ്തുവെന്നതില്‍ ഞാൻ വളരെ അഭിമാനിക്കുന്നു. ഉച്ചാരണവും സംസാരിച്ച രീതിയുമെല്ലാം മികച്ചതായിരുന്നു. ജാന്‍വി പരമാവധി ചെയ്തു. എല്ലാ കാര്യങ്ങളിലും ജാന്‍വി ശ്രദ്ധ ചെലുത്തി. അത് കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി”-ജാന്‍വിയുടെ മലയാളം കോച്ച് പറഞ്ഞു.
തുഷാര്‍ ജലോത്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാഡോക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ ആണ് ഈ റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്ന് കേരളമായിരുന്നു. സംസ്ഥാനത്ത് ഏതാണ്ട് 40-ലേറെ ദിവസങ്ങളില്‍ ഷൂട്ടിങുണ്ടായിരുന്നു. ആലപ്പുഴ, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ചിത്രീകരണം നടന്നത്.