Kummattikali OTT ; നമ്മൾ അനാഥരാണ് പക്ഷേ ഗുണ്ടകൾ അല്ല! മാധവ് സുരേഷിൻ്റെ കുമ്മാട്ടിക്കളി ഇനി ഇവിടെ കാണാം
Kummattikali Online Watch : തിയറ്ററിൽ റിലീസായി ഒരു വർഷത്തിന് ശേഷമാണ് കുമ്മാട്ടിക്കളി ഓൺലൈൻ സംപ്രേഷണത്തിനായി എത്തുന്നത്.
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കുമ്മാട്ടിക്കളി. സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾ ഏറ്റു വാങ്ങിയ ചിത്രം ഒടുവിലതാ ഓൺലൈൻ സംപ്രേഷണത്തിന് ഒരുങ്ങുകയാണ്. റിലീസായി ഒരു വർഷം പിന്നിട്ടിട്ടും ചിത്രം ഇതുവരെ ഒരു ഒടിടി പ്ലാറ്റ്ഫോമും വാങ്ങിയില്ല. തുടർന്ന് സിനിമയുടെ അണിയറപ്രവർത്തകൾ ചിത്രം യുട്യൂബിലൂടെ സൗജന്യമായി സംപ്രേഷണം ചെയ്യാൻ ഒരുങ്ങുകയാണ്.
തമിഴ് താരം ജീവയാണ് കുമ്മാട്ടിക്കളി യുട്യൂബിൽ സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 14-ാം തീയതി മുതൽ യുട്യൂബിൽ ലഭ്യമാകുമെന്ന് തമിഴ് താരം തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു. ജീവയുടെ ഉടമസ്ഥതയിലുള്ള സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മാധവ് സുരേഷിനെ പുറമെ, ലെന, റാഷിക് അജ്മൽ, മിഥുൻ പ്രകാശ്, ധനഞ്ജയ്, മൈമ് ഗോപി, ദിനേഷ്, യാമി സോന, ദേവിക സതീഷ്, അസീസ് നെടുമങ്ങാട്, മേജർ രവി, സരിഷ്, സഞ്ജീവ് ജീവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
ALSO READ : Vasanthi OTT: പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സ്വാസികയുടെ ‘വാസന്തി’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
കുമ്മാട്ടിക്കളിയുടെ ഓൺലൈൻ റിലീസ് അറിയിച്ചുകൊണ്ടുള്ള നടൻ ജീവയുടെ സോഷ്യൽ മീഡിയ പോസ്റ്റ്
തമിഴ് സൂപ്പർ താരം വിജയിയുടെ പ്രിയമുടൻ, യൂത്ത് എന്നീ സിനിമകൾ ഒരുക്കിയ ആർകെ വിൻസെൻ്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. വിൻസൻ്റ് സിൽവയാണ് ചിത്രത്തിൻ്റെ രചനയും നിർവഹിച്ചിരിക്കുന്നത്. വെങ്കി വി ആണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ഡോൺമാക്സാണ് എഡിറ്റർ.