5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Hema Committee Report : സിനിമയിൽ പവർ ഗ്രൂപ്പുണ്ട്; മമ്മൂട്ടിയും മോഹൻലാലും പ്രശ്നങ്ങളറിയാൻ ശ്രമം നടത്തണം: പ്രതികരിച്ച് പദ്മപ്രിയ

Hema Committee Report Padmapriya : മലയാള സിനിമയിൽ പവർ ഗ്രൂപ്പില്ലെന്ന മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും പ്രസ്താവന തള്ളി നടി പദ്മപ്രിയ. പ്രശ്നങ്ങളെപ്പറ്റി അറിയില്ലെങ്കിൽ അറിയാൻ ശ്രമം നടത്തണം. നാലര വർഷം റിപ്പോർട്ട് പുറത്തുവിടാതിരുന്നതിന് സർക്കാർ മറുപടി പറയണമെന്നും പധമ്പ്രിയ പറഞ്ഞു.

Hema Committee Report : സിനിമയിൽ പവർ ഗ്രൂപ്പുണ്ട്; മമ്മൂട്ടിയും മോഹൻലാലും പ്രശ്നങ്ങളറിയാൻ ശ്രമം നടത്തണം: പ്രതികരിച്ച് പദ്മപ്രിയ
Hema Committee Report Padmapriya (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 03 Sep 2024 14:24 PM

ഹേമ കമ്മറ്റി റിപ്പോർട്ടിനോട് പ്രതികരിച്ച് നടി പദ്മപ്രിയ. സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്നും മമ്മൂട്ടിയും മോഹൻലാലും പ്രശ്നങ്ങളറിയാൻ ശ്രമം നടത്തണമെന്നും പദ്മപ്രിയ പ്രതികരിച്ചു. അമ്മ സംഘടനയ്ക്ക് നട്ടെല്ലും തലയുമില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പദ്മപ്രിയ തുറന്നടിച്ചു

താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല. ഭരണസമിതിയുടെ കൂട്ടരാജി നിരുത്തവാദപരമാണ്. കൂട്ടരാജി പ്രതീക്ഷിച്ചിരുന്നതല്ല. എന്ത് ധാർമികത ഉയർത്താണ് കൂട്ടരാജിയെന്ന് മനസിലാവുന്നില്ല. ആരൊക്കെ നിഷേധിച്ചാലും സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. വെറും ലൈംഗികാരോപണമെന്ന നിലയ്ക്കാണ് സിനിമാ സംഘടനകൾ ഈ സംഭവങ്ങളെ കാണുന്നത്. എന്നാൽ, ലൈംഗികാതിക്രമം നടക്കുന്നത് അധികാരശ്രേണിയുള്ളതിനാലാണ്. അതാരും കണക്കാക്കുന്നില്ല.

Also Read : Mukesh: മുകേഷിനെതിരായ കുരുക്ക് മുറകുന്നു; 13 വർഷം മുൻപ് നക്ഷത്ര ഹോട്ടലിൽ വെച്ച് മോശമായി പെരുമാറിയതായി ആരോപണം

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെപ്പറ്റി ഒന്നും അറിയില്ലെന്ന് പറഞ്ഞ മമ്മൂട്ടിയും മോഹൻലാലും പ്രശ്നങ്ങളറിയാൻ ശ്രമം നടത്തണം. അവരുടെ പ്രതികരണത്തിൽ നിരാശയുണ്ട്. ഡബ്ല്യുസിസി അംഗങ്ങൾ പോയിക്കണ്ടതിന് പിന്നാലെ സർക്കാർ ഹേമ കമ്മറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യം. എന്നാൽ, കമ്മറ്റി റിപ്പോർട്ട് നാലര വർഷം പുറത്തുവിടാതിരുന്നതിന് സർക്കാർ മറുപടി പറയണം. കമ്മിറ്റി ശുപാർശകളിൽ എന്ത് നടപടികൾ സ്വീകരിക്കുന്നുവെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു എന്നത് വിഷയത്തിലെ പൂർണ പരിഹാരമല്ല. ഇത്രയും വയസായില്ലേ, ഇനി നിർത്തിക്കൂടേ എന്ന് തനിക്ക് 25-26 വയസുള്ളപ്പോൾ ഒരു ലീഡിങ് പ്രൊഡക്ഷൻ മാനേജർ ചോദിച്ചു എന്നും പദ്മപ്രിയ പ്രതികരിച്ചു.

ഇതിനിടെ നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അടിമാലി പോലീസ് കേസെടുത്തു. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു ജൂനിയർ ആർട്ടിസ്റ്റായ നടിയുടെ പരാതി. ഓൺലെെനായി ഡിഐജിക്കായിരുന്നു യുവതി പരാതി നൽകിയത്. ഈ പരാതിയാണ് അടിമാലി പൊലീസിന് കെെമാറിയിരിക്കുന്നത്. യുവതിയുടെ മൊഴി ഓൺലെെനിൽ രേഖപ്പെടുത്തിയതിന് ശേഷമാണ് ബാബുരാജിനെതിരെ കേസെടുത്തിരിക്കുന്നത്.

അടിമാലിയിലുള്ള ബാബുരാജിന്റെ റിസോർട്ടിലെ മുൻ ജീവനക്കാരിയായിരുന്നു പരാതിക്കാരി. കേസിൻ്റെ വിശദാംശങ്ങൾ അടുത്ത ദിവസം തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്ന് അടിമാലി പൊലീസ് അറിയിച്ചു. സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് അടിമാലിയിലെ റിസോർട്ടിലും ആലുവയിലെ വസതിയിലും വച്ച് ബാബുരാജ് പീഡിപ്പിച്ചു എന്നാണ് പരാതി.

അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ ആസൂത്രിതമാണെന്നാണ് ബാബുരാജ് പറയുന്നത്. 2019-ൽ താൻ മൂന്നാറിലാണ് താമസിക്കുന്നതെന്നും 2020-ലാണ് ആലുവയിലേക്ക് വീട്ടിലേക്ക് മാറിയതെന്നും ബാബുരാജ് പറഞ്ഞു.

നടനും എംഎൽഎയുമായ മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസ് രജിസ്റ്റർ ചെയ്തു. 13 വർഷം മുമ്പ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിക്കുന്നതിനിടയിൽ മുകേഷ് മോശമായി പെരുമാറിയെന്നാണ് ആരോപണം. ‘നാടകമേ ഉലകം’ എന്ന സിനിമയുടെ ചിത്രികരണത്തിനിടയിൽ മുകേഷ് കയറി പിടിച്ചുവെന്നാണ് നടിയുടെ മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം വടക്കാഞ്ചേരി പോലീസിന് മൊഴി കൈമാറുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

കേസ് എടുത്തെങ്കിലും തുടർ അന്വേഷണങ്ങൾ പ്രത്യേക സംഘമാകും നടത്തുക. ഇത് സംബന്ധിച്ച് നടി പരാമർശിച്ച ഹോട്ടലിൽ പോലീസ് വിളിച്ച് അന്വേഷിച്ചിരുന്നു. കേസ് എടുത്ത കാര്യം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും വടക്കാഞ്ചേരി പോലീസ് ഈ വിഷയത്തിൽ ഇതുവരെ കൂടുതൽ പ്രതികരണം നടത്തിയിട്ടില്ല.

Also Read : Vincy Aloshious: ‘പല സിനിമകളിലും പറഞ്ഞ തുക ലഭിക്കാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്’; വെളിപ്പെടുത്തലുമായി നടി വിൻസി അലോഷ്യസ്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ അമാന്തം കാട്ടിയിട്ടില്ലെന്നും കുറ്റാരോപിതനായ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ രാജ്യത്ത് 135 എംഎൽഎമാരും 16 എംപിമാരും പ്രതികളാണെന്നും എന്നാൽ അവരാരും ഇതുവരെ രാജിവെച്ചിട്ടില്ല. ധാർമ്മികതയുടെ പേരിൽ രാജിവെച്ചാൽ കുറ്റവിമുക്തനായാൽ തിരിച്ചുവരവിന് അവസരം ഉണ്ടാകില്ലെന്നതും എംവി ഗോവിന്ദൻ പറഞ്ഞു.

‘ഇന്ത്യയിൽ ഇതാദ്യമായാണ് ഹേമ കമ്മിറ്റി പോലൊരു സംവിധാനം കൊണ്ടുവരുന്നത്. ഇത് ജുഡീഷ്യൽ കമ്മീഷനല്ല. ഹേമ കമ്മിറ്റി നൽകിയ ശുപാർശ ഏറ്റെടുത്ത് നടപ്പിലാക്കുക എന്ന ഉത്തരവാദിത്തമാണ് സർക്കാരിനുള്ളത്. അത് സർക്കാർ ചെയ്യുന്നുണ്ട്. സിനിമാ രംഗത്ത് ഇന്റേണൽസ് കംപ്ലെയ്ന്റ് കമ്മിറ്റി ആദ്യം രൂപീകരിച്ചത് കേരളത്തിലാണ്. സിനിമാ നയ രൂപീകരണത്തിന് ഷാജി എം കരുണിന്റെ നേതൃത്വത്തിൽ സർക്കാർ ഒരു കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. സിനിമാ കോൺക്ലേവിന് എതിർ നിലപാടുകളുമുണ്ട്. എല്ലാവരുമായി ചർച്ച ചെയ്ത് കോൺക്ലേവ് സംഘടിപ്പിക്കാൻ തന്നെയാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Latest News