Parvathy Thiruvothu: കഥാപാത്രങ്ങളെ ആഴത്തിൽ പ്രണയിക്കാൻ അനുവദിക്കണം! ഇന്ന് പ്രണയകഥകൾ ട്രാജഡി ആക്കുന്നു; പാർവതി തിരുവോത്ത്

Parvathy Thiruvothu about Love Movies:പഴയകാലത്ത് ഉള്ളതുപോലെ സിനിമകളിൽ പ്രണയകഥകൾ വരണമെന്നും അന്നത്തെ സിനിമകളിൽ കഥാപാത്രങ്ങൾക്ക് പ്രണയിക്കാനുള്ള അവസരം ഉണ്ടായിരുന്നു. വികാരങ്ങളുടെ ആഴത്തിലേക്ക് കടക്കുന്നതിന് മുമ്പ് അടുത്ത പ്ലോട്ടിലേക്ക് മാറുന്നു. റീലുകൾ ബന്ധിപ്പിച്ചിരിക്കുന്ന പോലെയാണ് ഇന്നത്തെ കാലത്ത് പല സിനിമകളും എന്നും പാർവതി. എന്നാൽ ഇന്ന് സിനിമകളെല്ലാം ഒരു റീല് പോലെ ആയി മാറിയെന്നും പാർവതി തിരുവോത്ത് അഭിപ്രായപ്പെട്ടു. മുമ്പ് കഥാപാത്രങ്ങൾ തമ്മിലുണ്ടായിരുന്ന ഒരു പ്രണയാതുര ഇന്നത്തെ സിനിമകളിലെ കഥാപാത്രങ്ങൾ തമ്മിൽ ഇല്ല......

Parvathy Thiruvothu: കഥാപാത്രങ്ങളെ ആഴത്തിൽ പ്രണയിക്കാൻ അനുവദിക്കണം! ഇന്ന് പ്രണയകഥകൾ ട്രാജഡി ആക്കുന്നു; പാർവതി തിരുവോത്ത്

Parvathy Thiruvothu

Published: 

27 Sep 2026 | 01:33 PM

ഇന്നത്തെ കാലത്ത് സിനിമകളിൽ കഥാപാത്രങ്ങളെ ആഴത്തിൽ പ്രണയിക്കാനുള്ള അവസരം ഒരുക്കുന്നില്ല എന്ന് നടി പാർവതി തിരുവോത്ത്. പലരും പ്രണയകഥകളെ ഒരു ട്രാജഡി ആക്കിയാണ് മാറ്റുന്നത്. എന്നാൽ ദുരന്തം ആക്കുന്നതിനു മുൻപ് ആ കഥാപാത്രങ്ങളെ ആഴത്തിൽ പ്രണയിക്കാൻ ആയിട്ടുള്ള അവസരം ഒരുക്കണം എന്നും നടി പറയുന്നു. തന്റെ പുതിയ സിനിമയായ പ്രഥമദൃഷ്ടി കുറ്റക്കാർ എന്ന സിനിമയുടെ ഭാഗമായി ന്യൂ ഇന്ത്യ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പാർവതി തിരുവോത്ത് പ്രണയ സിനിമകളെ കുറിച്ച് തന്റെ മനസ്സ് തുറന്നത് .

വികാരങ്ങളുടെ ആഴത്തിലേക്ക് കടക്കുന്നതിന് മുമ്പ് അടുത്ത പ്ലോട്ടിലേക്ക്….

പഴയകാലത്ത് ഉള്ളതുപോലെ സിനിമകളിൽ പ്രണയകഥകൾ വരണമെന്നും അന്നത്തെ സിനിമകളിൽ കഥാപാത്രങ്ങൾക്ക് പ്രണയിക്കാനുള്ള അവസരം ഉണ്ടായിരുന്നു എന്നാൽ ഇന്ന് സിനിമകളെല്ലാം ഒരു റീല് പോലെ ആയി മാറിയെന്നും പാർവതി തിരുവോത്ത് അഭിപ്രായപ്പെട്ടു. മുമ്പ് കഥാപാത്രങ്ങൾ തമ്മിലുണ്ടായിരുന്ന ഒരു പ്രണയാതുര ഇന്നത്തെ സിനിമകളിലെ കഥാപാത്രങ്ങൾ തമ്മിൽ ഇല്ല.

ALSO READ:ഹോട്ട് സ്റ്റാർ തന്നെ? പ്രഥമദൃഷ്ട്യ കുറ്റക്കാർ ഒടിടി സൂചനകൾ

വികാരങ്ങളുടെ ആഴത്തിലേക്ക് കടക്കുന്നതിന് മുമ്പ് അടുത്ത പ്ലോട്ടിലേക്ക് മാറുന്നു. റീലുകൾ ബന്ധിപ്പിച്ചിരിക്കുന്ന പോലെയാണ് ഇന്നത്തെ കാലത്ത് പല സിനിമകളും എന്നും പാർവതി വിമർശിച്ചു. അതിനാൽ തന്നെ പ്രേക്ഷക ശ്രദ്ധ എന്നൊരു സംഭവം സിനിമകളിൽ ഇപ്പോൾ കുറഞ്ഞു വരികയാണ് എന്നും നടി പറയുന്നു.

അതേസമയം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത് അർജുൻ സെൽവ നിർമ്മാ നിർമിച്ച ചിത്രമാണ് പ്രഥമദൃഷ്ട്യ കുറ്റക്കാർ. ചിത്രത്തിൽ പാർവതി തിരുവത്തിനെ കൂടാതെ മാത്യു തോമസും പ്രധാന പോലീസ് വേഷത്തിൽ എത്തുന്നു. പോലീസ് സ്റ്റേഷനിൽ നടക്കുന്ന ഒരു കൊലപാതകവും അതിൽ പെട്ടുപോകുന്ന പോലീസുകാരുടെ ജീവിതവും ആണ് സിനിമയുടെ ഇതിവൃത്തം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന ഗണത്തിലും ഇമോഷണൽ ത്രില്ലർ എന്ന രീതിയിലും പ്രഥമദൃശ്യ കുറ്റക്കാർ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

സിനിമയിൽ ഇരുവരെയും കൂടാതെ സിദ്ധാർത്ഥ ഭരതൻ, വിജയരാഘവൻ, ഉണ്ണിമായ പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തി .അതേസമയം സിനിമ ഉടനെ ഒടിടി റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ട്. എന്നാൽ എവിടെയാണ് റിലീസ് ചെയ്യുക എന്ന വിവരം ഇതുവരെയും പുറത്തുവിട്ടിട്ടില്ല. സോണി ലിവ്, മനോരമ മാക്സ്, അല്ലെങ്കിൽ സൈന പ്ലേ എന്നിവയിൽ ഒന്നിലൂടെ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് സൂചന.

ENGLISH SUMMARY

Actress Parvathy Thiruvothu observes that contemporary films often fail to provide the opportunity for characters to fall deeply in love. She notes that many filmmakers turn love stories into tragedies, but argues that the characters should be given the chance to experience deep love before the story takes a tragic turn.

Loading...
Unable to load recommendations.
Follow Us
Related Stories
Pradhama Drishtiya Kuttakkar OTT Release: ഹോട്ട് സ്റ്റാർ തന്നെ? പ്രഥമദൃഷ്ട്യ കുറ്റക്കാർ ഒടിടി സൂചനകൾ
Thenmavin Kombath Movie: മാണിക്യനും കാർത്തുമ്പിയും വീണ്ടും വരുന്നു, കിരീടത്തിന് ശേഷം തേന്മാവിൻ കൊമ്പത്തും റീ റിലീസിനെത്തുമ്പോൾ
Bigg Boss Malayalam Season 8: ഇനി അങ്ങനെയെന്തിങ്കിലും ഉണ്ടായാൽ നിങ്ങൾ ഹൗസിൽ കാണില്ല… കടുപ്പിച്ച് മോഹൻലാൽ
Bigg Boss Malayalam Season 8: മസ്സാജ് മാത്രം പോരാ ..രാഹുൽ ഈശ്വറിനോട് മോഹ​ൻലാൽ
Mahima Nambiar: മുഖത്ത് 20 തുന്നലുകൾ, പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് ആറാം നാൾ സെറ്റിൽ; മഹിമയെ കുറിച്ച് ‘മണ്ടാടി’ സംവിധായകൻ
Actress Urvashi: ‘അവർ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ ചിലപ്പോൾ അടിച്ചെന്നിരിക്കും’; കമൽഹാസൻ്റെ ഉപദേശവും ഉർവശിയുടെ മറുപടിയും
വീട്ടിലെ എലി ശല്യം കുറയ്ക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
കുടവയർ താനെ കുറഞ്ഞോളും! 5 കാര്യങ്ങൾ ചെയ്താൽ മതി
വൈറൽ കാരമൽ ചായ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ