5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Pavi Caretaker OTT : ഈ ബഹളത്തിനിടെ ദിലീപിൻ്റെ പവി കെയർടേക്കർ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Pavi Caretaker OTT Release Date : ഏറെ നാളുകൾക്ക് ശേഷം ഒരു ദിലീപ് ചിത്രം ഒടിടിയിലേക്കെത്തുന്നത്. ഇതിന് മുമ്പ് തിയറ്ററുകളിൽ എത്തിയ രണ്ട് ദിലീപ് ചിത്രം ഇതുവരെ ഒടിടിയിൽ എത്തിട്ടില്ല

Pavi Caretaker OTT : ഈ ബഹളത്തിനിടെ ദിലീപിൻ്റെ പവി കെയർടേക്കർ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
പവി കെയർ ടേക്കർ സിനിമ പോസ്റ്റർ (Image Courtesy : Dileep Facebook)
Follow Us
jenish-thomas
Jenish Thomas | Published: 27 Aug 2024 19:10 PM

ദിലീപ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം പവി കെയർ ടേക്കർ ഒടിടിയിലേക്ക് (Pavi Caretaker OTT). ചിത്രത്തിൻ്റെ ഒടിടി റിലീസ് തീയതി പുറത്ത് വിട്ടു. മാനോരമ മാക്സാണ് പവി കെയർ ടേക്കറിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ സെപ്റ്റംബർ ആറാം തീയതി മുതൽ ദിലീപ് ചിത്രം ഒടിടിയിൽ സംപ്രേഷണം ചെയ്യും. ചിത്രത്തിൻ്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നതും മനോരമ ഗ്രൂപ്പ് തന്നെയാണ്. ചിത്രം ഓണത്തിന് ടെലിവിഷനിൽ സംപ്രേഷണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

നടൻ വിനീത് കുമാർ സംവിധാനം ചെയ്ത് ദിലീപ് നായക വേഷത്തിലെത്തിയ ചിത്രമാണ് പവി കെയർ ടേക്കർ. ദിലീപ് തന്നെ നിർമ്മിച്ച് ഗ്രാൻ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിലെത്തിയ ചിത്രത്തിൻ്റെ ബജറ്റ് 10 കോടിയിലും താഴെയായിരുന്നു.രാജേഷ് രാഘവൻ്റെ കഥയിൽ സനു താഹിർ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്.സംഗീതം നൽകിയിരിക്കുന്നത് മിഥുൻ മുകുന്ദനാണ്. എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് ദീപു ജോസഫാണ്.

ALSO READ : GOAT Movie : കേരളത്തിൽ പുലർച്ചെ നാല് മണിക്ക് ‘ഗോട്ട്’ എത്തും; തമിഴ്നാട്ടിൽ ആദ്യ ഷോ 9 മണിക്ക്

ചിത്രത്തിൽ ദിലീപിന് പുറമെ സംവിധായകനായ വിനീത്, ജോണി ആൻ്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്ഫടികം ജോർജ്ജ്, ജൂഹി ജയകുമാർ,ശ്രേയ രുഗ്മിണി, റോസ്മിൻ ടി, ദിൽനാ രാമകൃഷ്ണൻ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. 2024 ഏപ്രിൽ 26-ന് തിയേറ്ററുകളിൽ എത്തിയത്. സമ്മിശ്ര പ്രതികരണമായിരുന്നു ദിലീപ് ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ലഭിച്ചത്. റിപ്പോർട്ടുകൾ പ്രകാരം ബോക്സോഫീസിൽ നിന്നും ചിത്രം നേടിയത് കഷ്ടിച്ച് 8.5 കോടി രൂപയാണ്.

ഒടിടിയിൽ എത്താത്ത ദിലീപ് ചിത്രങ്ങൾ

അതേസമയം പവി കെയർ ടേക്കറിന് മുമ്പ് ഇറങ്ങിയ രണ്ട് ദിലീപ് ചിത്രങ്ങൾ ഇനിയും ഒടിടിയിൽ എത്താനുണ്ട്. റിപ്പോർട്ടുകൾ പ്രകാരം തങ്കമണി, ബാന്ദ്ര എന്നിവയുടെ ഒടിടി സംബന്ധിച്ച് ഇപ്പോഴും തീരുമാനയിട്ടില്ല. ചിത്രത്തിൻ്റെ ഒടിടി അവകാശത്തിന് ആരും സമീപിച്ചിട്ടില്ലയെന്നും സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആ അക്ഷേപങ്ങൾക്ക് ആശ്വാസമായിട്ടാണ് ദിലീപ് തന്നെ നിർമിച്ച ചിത്രത്തെ മാനോരമ ഒടിടി, സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കുന്നത്.

Latest News