Pearle Maaney: ‘ഇന്റർവ്യൂവിന്റെ പേരിൽ എന്തും പറയാമോ? ചോദിക്കാൻ ആരുമില്ലേ; പേളിയുടെ വീഡിയോയിൽ പുകച്ചിൽ
Pearle Maaney Viral Video: സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായി നിരവധി താരങ്ങളാണ് പേളിയുടെ ചാറ്റ് ഷോയിൽ പങ്കെടുക്കാൻ എത്തുന്നത്. അത്തരത്തിൽ കഴിഞ്ഞ ദിവസം യുവതാരങ്ങളായ അജു വർഗീസും നീരജ് മാധവും ഷോയിൽ അതിഥികളായി എത്തിയിരുന്നു. പുതിയ വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമായിരുന്നു ആ അഭിമുഖം.

നീരജ് മാധവ്, അജു വർഗീസ്, പേളി മാണി
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള അവതാരികയും യൂട്യൂബ് ഇൻഫ്ലുവൻസറുമാണ് പേളി മാണി. എല്ലാത്തിനുമപരി അമ്മമാരുടെ പ്രിയ വ്യക്തിയും. രണ്ട് കുട്ടികളുടെ അമ്മയായ പേളി തൻ്റെ യൂട്യൂബ് ചാനലിലൂടെ വീട്ടുവിശേഷങ്ങളും ഒപ്പം സെലിബ്രിറ്റി ചാറ്റ് ഷോയും നടത്താറുണ്ട്. ഏറെ ആരാധകരാണ് പേളിയുടെ വീഡിയോയ്ക്കുള്ളത്. ഭർത്താവ് ശ്രീനിഷ് അരവിന്ദിനാണ് യുട്യൂബ് ചാനലിന്റെ പൂർണ്ണ ചുമതല.
സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായി നിരവധി താരങ്ങളാണ് പേളിയുടെ ചാറ്റ് ഷോയിൽ പങ്കെടുക്കാൻ എത്തുന്നത്. അത്തരത്തിൽ കഴിഞ്ഞ ദിവസം യുവതാരങ്ങളായ അജു വർഗീസും നീരജ് മാധവും ഷോയിൽ അതിഥികളായി എത്തിയിരുന്നു. പുതിയ വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമായിരുന്നു ആ അഭിമുഖം. തമാശകളും രസകരമായ നിമിഷങ്ങളാലും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള പ്രത്യേകതയാണ് പേളിയുടെ വീഡിയോയുടെ ആകർഷണീയത.
എന്നാൽ നീരജും അജു വർഗീസും അതിഥികളായി എത്തിയ ഷോയിലെ പേളിയുടെ പല ചോദ്യങ്ങളും സംസാരങ്ങളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. പേളി സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ച് കോമഡി സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും അതിഥികളെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നുമായിരുന്നു ഒരു കൂട്ടം ആളുകളുടെ വിമർശനം.
കുട്ടികൾ വരെ സബ്സ്ക്രൈബേഴ്സായിട്ടുള്ള ചാനലിൽ ഇത്തരം നിലവാരം കുറഞ്ഞ സംഭാഷണങ്ങൾ പറയാതിരിക്കാൻ പേളി പ്രത്യേകം ശ്രദ്ധിക്കണമെന്നും ഷോ ചെയ്യുമ്പോൾ ചില കാര്യങ്ങൾ കൂടി പരിഗണിക്കണമെന്നായിരുന്നു വിമർശനങ്ങളുടെ പെരുമഴ. അതിഥിയാത്തിയ അജുവിനെ മെയിൽ ഷോവനിസ്റ്റെന്ന് പറഞ്ഞ് പേളി പരിഹസിച്ച് സംസാരിച്ചുവെന്നും പ്രേക്ഷകരിൽ ചിലർ ചൂണ്ടികാട്ടി.
ഇന്റർവ്യൂവാണെന്ന് കരുതി എന്തും പറയാമോ? പേളിക്ക് എതിരെ പ്രതികരിക്കാൻ ആരുമില്ലേ? റിയാക്ഷൻ ചാനലുകൾ എല്ലാം എവിടെ എന്നെല്ലാമുള്ള കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഗസ്റ്റുകൾക്ക് സംസാരിക്കാനുള്ള സമയം പോലും പേളി നൽകുന്നില്ലെന്നും ചിരർ പറഞ്ഞു. എന്നാൽ ഇപ്പോൾ പേളിയുടെ വൈറൽ അഭിമുഖവുമായി ബന്ധപ്പെട്ട് റിയാക്ഷൻ വീഡിയോയുമായി എത്തിയിരിക്കുകയാണ് സായ് കൃഷ്ണ.
അജുവും നീരജുമായുള്ള സംഭാഷണത്തിനിടയിൽ ചില ഇന്നർ മീനിങ്ങും ഗ്രേ ഷെയ്ഡും ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ അത് ശരിവയ്ക്കേണ്ടി വരും എന്നാണ് സായിയുടെ പ്രതികരണം. പേളിയുടെ വ്യൂവേഴ്സ് ഫാമിലീസാണെന്നത് ശരിതന്നെ. ചില സംഭാഷണങ്ങൾ നന്നായിട്ട് തന്നെ തോന്നി. എന്നാൽ ചിലത് പ്രമോഷന് വേണ്ടിയും ക്യൂരിയോസിറ്റി വരുത്താനും ചെയ്തതാകും. ചിലർക്ക് മാത്രമാണ് പേളിയുടെ ഈ കൗണ്ടർ ഇഷ്ടപ്പെടാതെ പോയതെന്നും അവരുടെ ചാനലിൽ ഏന്ത് കൊടുക്കണം എന്നത് അവരുടെ മാത്രം താൽപര്യമാണെന്നും സായ് പറഞ്ഞു.