AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lucifer 3: ‘പൃഥ്വിരാജിന്റെ പേരിൽ ലൂസിഫര്‍ 3 നെക്കുറിച്ച് വ്യാജ പ്രചരണം’; വിമര്‍ശനവുമായി പൃഥ്വിരാജ് ഒഫിഷ്യല്‍ നെറ്റ്‍വര്‍ക്ക്

False Rumours About Lucifer 3: പൃഥ്വിരാജിന്‍റേതെന്ന പേരില്‍ തെറ്റായ കാര്യങ്ങളാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും പൊഫാക്ഷ്യോ വിമര്‍ശിക്കുന്നു. ചില മാധ്യമ വാര്‍ത്തകളുടെ സോഷ്യല്‍ മീഡിയ ഷെയറുകളുടെ സ്ക്രീന്‍ ഷോട്ടിനൊപ്പമാണ് പൊഫാക്ഷ്യോയുടെ വിമര്‍ശനം.

Lucifer 3: ‘പൃഥ്വിരാജിന്റെ പേരിൽ ലൂസിഫര്‍ 3 നെക്കുറിച്ച് വ്യാജ പ്രചരണം’; വിമര്‍ശനവുമായി പൃഥ്വിരാജ് ഒഫിഷ്യല്‍ നെറ്റ്‍വര്‍ക്ക്
Empuraan poster, prithvirajImage Credit source: facebook
sarika-kp
Sarika KP | Published: 28 Jul 2025 10:07 AM

ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് എത്തിയ ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എംപുരാൻ ഈ വർഷമാണ് തീയറ്ററുകളിൽ എത്തിയത്. ചിത്രം വൻ ഹിറ്റായിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളും പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ ഇത്തരം വാർത്തകളിൽ പ്രതികരണവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജിന്റെ ഒഫിഷ്യല്‍ ഫാന്‍സ് ഗ്രൂപ്പ് ആയ പൊഫാക്ഷ്യോ (Poffactio). പൃഥ്വിരാജ് പറയാത്തത് അദ്ദേഹത്തിന്‍റെ വാക്കുകളായി പ്രചരിപ്പിക്കുന്നുവെന്നാണ് ഇവർ പറയുന്നത്. പൃഥ്വിരാജിന്‍റേതെന്ന പേരില്‍ തെറ്റായ കാര്യങ്ങളാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും പൊഫാക്ഷ്യോ വിമര്‍ശിക്കുന്നു. ചില മാധ്യമ വാര്‍ത്തകളുടെ സോഷ്യല്‍ മീഡിയ ഷെയറുകളുടെ സ്ക്രീന്‍ ഷോട്ടിനൊപ്പമാണ് പൊഫാക്ഷ്യോയുടെ വിമര്‍ശനം.

Also Read:സ്റ്റീഫന്റെ ചെറുപ്പക്കാലം കാണിക്കാൻ AI-യുടെ സഹായം തേടേണ്ട; പ്രണവ് മോ​ഹൻലാൽ ‘എൽ 3’യിലുണ്ടാകുമെന്ന് പൃഥ്വിരാജ്

ചിത്രത്തിന്റെ മൂന്നാം ഭാ​ഗം ഏറ്റവും ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമെന്നും അണ്ടര്‍ വാട്ടര്‍ ആക്ഷന്‍ സീക്വന്‍സുകളടക്കം ഉള്ള ചിത്രമായിരിക്കുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. പൃഥ്വിരാജിന്റെ പുതിയ ഹിന്ദി ചിത്രം സര്‍സമീനിന്‍റെ പ്രൊമോഷന്‍റെ ഭാ​ഗമായി ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പൃഥ്വിരാജിന്റെ വാക്കുകൾ എന്ന രീതിയിലാണ് ഈ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വാർത്തകൾ പൂര്‍ണമായും സത്യവിരുദ്ധമാണെന്നും സത്യാവസ്ഥ അറിയാൻ, ദയവായി ‘സർസമീൻ’ പ്രൊമോഷനുകളിൽ നൽകിയ ഔദ്യോഗിക അഭിമുഖങ്ങൾ കാണണമെന്നുമാണ് ഇവർ പറയുന്നത്.

 

പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും പൃഥ്വിരാജിന് എതിരായ വിദ്വേഷ പ്രചരണത്തിന്‍റെ ഭാ​ഗമായി സോഷ്യല്‍ മീഡിയയിലെ ഒരു വ്യാജ ഐഡിയില്‍ നിന്ന് ആരംഭിച്ചതാണ് അദ്ദേഹത്തിന്‍റെ പേരില്‍ എല്‍ 3 നെക്കുറിച്ചുള്ള വ്യാജ പ്രചരണമെന്നാണ് ഇവർ പറയുന്നത്. തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവര്‍ അത് പുനപരിശോധിക്കണമെന്നും തിരുത്തണമെന്നും പൊഫാക്ഷ്യോ അഭ്യര്‍ഥിക്കുന്നു.