AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Maa Vande Movie: നരേന്ദ്ര മോദിയായി ഉണ്ണി മുകുന്ദൻ; ‘മാ വന്ദേ’യുടെ ചിത്രീകരണം ആരംഭിച്ചു; ഷൂട്ട് ചെയ്യുന്ന ക്യാമറയ്ക്കും പ്രത്യേകതയേറെ

Unni Mukundan’s Pan-India Biopic Maa Vande: ചിത്രത്തിന്റെ സംവിധായകൻ ക്രാന്തി കുമാർ സി.എച്ച്., നിർമാതാക്കൾ, പ്രധാന താരങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇക്കാര്യം ഉണ്ണി മുകുന്ദൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

Maa Vande Movie: നരേന്ദ്ര മോദിയായി ഉണ്ണി മുകുന്ദൻ; ‘മാ വന്ദേ’യുടെ ചിത്രീകരണം ആരംഭിച്ചു; ഷൂട്ട് ചെയ്യുന്ന ക്യാമറയ്ക്കും പ്രത്യേകതയേറെ
Unni MukundanImage Credit source: instagram
sarika-kp
Sarika KP | Published: 19 Dec 2025 19:56 PM

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാ വന്ദേ’യുടെ ചിത്രീകരണം ആരംഭിച്ചു. ഉണ്ണി മുകുന്ദൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയായി എത്തുന്ന പാൻ-ഇന്ത്യ ബയോപിക് ചിത്രീകരണം പരമ്പരാഗത വന്ദൻസ് പൂജാ ചടങ്ങുകളോടെയാണ് ആരംഭിച്ചത്. ചിത്രത്തിന്റെ സംവിധായകൻ ക്രാന്തി കുമാർ സി.എച്ച്., നിർമാതാക്കൾ, പ്രധാന താരങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇക്കാര്യം ഉണ്ണി മുകുന്ദൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

ആരി 265 ഉപയോഗിച്ചാണ് ‘മാ വന്ദേ’ സിനിമ ഷൂട്ട് ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. ലോകത്ത് ഈ ക്യാമറ രണ്ടെണ്ണമേ ഉള്ളൂ എന്നതാണ് പ്രധാന പ്രത്യേകത. ഈ ക്യമറയ്ക്ക് മുന്നിലെത്തിയതിൽ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. തന്റെ യാത്രയിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നാണിതെന്നും താരം കുറിച്ചു. മാ വന്ദേയിൽ, ശക്തിക്കും ശാരീരികക്ഷമതയ്ക്കും അപ്പുറത്തേക്ക് വൈകാരികവും മാനസികവുമായ ശക്തി സത്യസന്ധമായി പര്യവേക്ഷണം ചെയ്യുകയാണ് ചെയ്യുന്നതെന്നും നടൻ പറഞ്ഞു.

Also Read:തുടക്കം 2000 രൂപ ശമ്പളം, 500 രൂപ വരെ കടം ചോദിച്ചു; ബിഗ് ബോസ് വഴിത്തിരിവായി; ഇന്ന് രേണു സുധിയുടെ ജീവിതം ഇങ്ങനെ

അതേസമയം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചത്. നരേന്ദ്ര മോദിയും അമ്മ ഹീരാബെൻ മോദിയുമായുള്ള ആഴത്തിലുള്ള ബന്ധവും ചിത്രം പറയുന്നുണ്ടെന്നാണ് വിവരം. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യം. ആധുനിക സാങ്കേതികവിദ്യകളും VFX-ഉം ഉപയോഗിച്ചാണ് ചിത്രം നിർമിക്കുന്നത്.

ഉണ്ണി മുകുന്ദനു പുറമെ രവീണ ടണ്ടൻ, ജാക്കി ഷ്റോഫ്, ശരത് കുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.  സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ് പാൻ ഇന്ത്യൻ ചിത്രമായ ‘മാ വന്ദേ’ നിർമിക്കുന്നത്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്.

 

 

View this post on Instagram

 

A post shared by Unni Mukundan (@iamunnimukundan)