AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Popular female actors: ദീപികയെ പിന്തള്ളി ആലിയ; ജനപ്രീതിയുള്ള താരങ്ങളുടെ പട്ടിക പുറത്ത്‌

ഏപ്രില്‍ ഏറ്റവും ജനപ്രീതിയുള്ള നായികമാരുടെ പട്ടികയും പുറത്തുവന്നിരിക്കുകയാണ്. ഓര്‍മാക്‌സാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്

Popular female actors: ദീപികയെ പിന്തള്ളി ആലിയ; ജനപ്രീതിയുള്ള താരങ്ങളുടെ പട്ടിക പുറത്ത്‌
Alia Bhatt
shiji-mk
Shiji M K | Updated On: 13 May 2024 13:16 PM

ബോളിവുഡ് നായികമാരില്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ എല്ലാവരും മുന്നില്‍ തന്നെയാണ്. അവര്‍ക്ക് പ്രത്യേക ഫാന്‍ബേസുമുണ്ട്. അവരില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ ഉത്തരങ്ങളും പലതാകും. ഓരോ വര്‍ഷവും ജനപ്രീതിയുടെ കാര്യത്തില്‍ ഓരോ നായികമാരാണ് ബോളിവുഡില്‍ ഉണ്ടാകാറുള്ളത്.

ഏപ്രില്‍ ഏറ്റവും ജനപ്രീതിയുള്ള നായികമാരുടെ പട്ടികയും പുറത്തുവന്നിരിക്കുകയാണ്. ഓര്‍മാക്‌സാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. പട്ടിക പ്രകാരം ഒന്നാം സ്ഥാനത്തുള്ളത് ആലിയ ഭട്ട് ആണ്. മിക്ക മാസങ്ങളിലും ആലിയ ഭട്ട് തന്നെയാണ് ഒന്നാം സ്ഥാനത്തെത്താറുള്ളത്.

സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നത് കുറവാണെങ്കിലും ജനപ്രീതിയുടെ കാര്യത്തില്‍ പുറകിലല്ല ആലിയ. ജനപ്രീതിയുടെ കാര്യത്തില്‍ ബോളിവുഡില്‍ ആലിയ ഭട്ട് ഏപ്രിലില്‍ ഒന്നാമത് തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആലിയക്ക് തൊട്ടുപുറകെ ഉള്ളത് ദീപിക പദുക്കോണാണ്. എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുള്ള താരമാണ് ദീപിക. ഈയടുത്ത് രണ്‍വീറും ദീപികയും വേര്‍പിരിയുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളെയും തകര്‍ത്തെറിഞ്ഞ് രണ്‍വീര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ദമ്പതികളുടെ വിവാഹ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് രണ്‍വീര്‍ നീക്കം ചെയ്തിരുന്നു. ഫോട്ടോകള്‍ നീക്കം ചെയ്തത് ആണോ ഇനി, അല്ലെങ്കില്‍ ആര്‍ക്കൈവ് ചെയ്ത് വെച്ചതാണോ എന്ന കാര്യം വ്യക്തമായിരുന്നില്ല.

രണ്‍വീര്‍ കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ജ്വല്ലറിയുടെ ബ്രാന്‍ഡ് ലോഞ്ച് ചെയ്യാന്‍ എത്തിയിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ വിരലുകളില്‍ ദീപിക അണിയിച്ച എന്‍ഗേജ്മെന്റ് മോതിരം കാണാം. ഇതാണ് എല്ലാ അഭ്യൂഹങ്ങളും തകര്‍ത്തിരിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ട ആഭരണം ഏതാണെന്ന ചോദ്യത്തിന് വിവാഹ മോതിരമാണെന്ന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു.

പ്രഭാസിന്റെ കല്‍ക്കി 2898 എഡിയാണ് ഇനി ദീപിക നായികയായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വളരെ നിര്‍ണായക കഥാപാത്രത്തെ തന്നെയാണ് ദീപിക ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യവും ഓര്‍മാക്‌സ് റിപ്പോര്‍ട്ടില്‍ രണ്ടാം സ്ഥാനത്തേക്ക് ദീപികയെ എത്തിക്കുന്നതിന് കാരണമായിട്ടുണ്ട്.

പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് കൃതി സനോണാണ്. കൃതി സനോണിന് ബോളിവുഡില്‍ ഈയടുത്ത കാലത്തായി മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. മാത്രമല്ല അടുത്തിടെ ക്രൂ എന്ന ചിത്രത്തിലെ ഒരു മികച്ച വേഷം അവതരിപ്പിച്ച് കൃതി ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

പട്ടികയില്‍ നാലാമത് ഇടംനേടിയിരിക്കുന്നത് കത്രീന കൈഫാണ്. തൊട്ടുപിന്നില്‍ കൈറ അദ്വാനിയാണ്. ക്രൂ എന്ന ഹിറ്റ് ബോളിവുഡ് ചിത്രത്തില്‍ നായികയായി തിളങ്ങിയ കരീനാ കപൂറാണ് താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്തുള്ളത്. ഏഴാമത് ശ്രദ്ധാ കപൂറാണ് താരങ്ങളുടെ പട്ടികയില്‍ എത്തിയിരിക്കുന്നത്. പ്രിയങ്ക ചോപ്ര എട്ടാം സ്ഥാനത്താണ് ബോളിവുഡില്‍ എന്നാണ് റിപ്പോര്‍ട്ട്. ഒമ്പതാമത് ദിഷാ പഠാണിയെത്തിയപ്പോള്‍ പത്താമത്തെ താരം അനുഷ്‌ക ശര്‍മയുമാണുള്ളത്.