Bigg Boss Malayalam Season 8: ‘ബിഗ് ബോസ് സീസൺ 8 മാർച്ചിലോ, ഏപ്രിലിലോ’; ആരൊക്കെയാകും ആ വീടിനുള്ളിൽ?
Bigg Boss Malayalam Season 8: മുൻ സീസണിലെ ശ്രദ്ധനേടിയ മത്സരാർത്ഥികളെ വച്ചുള്ള ബിഗ് ബോസ് അൾട്ടിമേറ്റ് ഈ വർഷം ഉണ്ടാകുമെന്നും റൂമറുകളുണ്ടെന്നും അതെത്രത്തോളം ശരിയാണെന്ന് അറിയില്ലെന്നും വിനു പറയുന്നു.

ബിഗ് ബോസ്
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ഷോയുടെ ഏഴാം സീസൺ ആയിരുന്നു മലയാളത്തിൽ ഏറ്റവും ഒടുവിൽ കഴിഞ്ഞത്. മൂന്ന് മാസം നീണ്ടു നിന്ന ബിഗ് ബോസ് സീസൺ 7 നവംബറിൽ ആയിരുന്നു അവസാനിച്ചത്. നടി അനുമോളായിരുന്നു വിജയി. ഇതിനു പിന്നാലെ സീസൺ എട്ട് എപ്പോൾ തുടങ്ങുമെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ ആരംഭിച്ചിരുന്നു. സീസൺ നേരത്തെ ഉണ്ടാകുമെന്നാണ് ചർച്ചകളിൽ ഏറെയും പറയുന്നത്. ഇപ്പോഴിതാ സീസൺ 8നെ കുറിച്ച് വൈറലായ പിആർ വിനു പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ബിഗ് ബോസ് മാർച്ചിലോ, ഏപ്രിലിലോ ഉണ്ടാകുമെന്ന് താൻ കേട്ടുവെന്നാണ് പിആർ വിനു പറഞ്ഞത്. ലാലേട്ടന്റെ ഡേറ്റും ബാക്കി കാര്യങ്ങളും ഒക്കെയായി വരണം. കഴിഞ്ഞ സീസൺ ഏറെ വൈകിയിരുന്നുവെന്നും അതുകൊണ്ട് തന്നെ ഇത്തവണ അത് നേരത്തെ ആകാൻ ചാൻസ് ഉണ്ടെന്നാണ് വിനു പറയുന്നത്. മുൻ സീസണിലെ ശ്രദ്ധനേടിയ മത്സരാർത്ഥികളെ വച്ചുള്ള ബിഗ് ബോസ് അൾട്ടിമേറ്റ് ഈ വർഷം ഉണ്ടാകുമെന്നും റൂമറുകളുണ്ടെന്നും അതെത്രത്തോളം ശരിയാണെന്ന് അറിയില്ലെന്നും വിനു പറയുന്നു.
Also Read:2026 ൽ പ്രേക്ഷകർ ഏറ്റവും കാത്തിരിക്കുന്ന സിനിമകൾ ഇതാ… പക്ഷേ ദൃശ്യം 3 ഇല്ല
ജനങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന ടിവി ഷോയാണ് ബിഗ് ബോസ്. ജനങ്ങളെ എന്റർടെയ്ൻ ചെയ്യിക്കുക എന്നതാണ് ഒരു ചാനലിന്റെ ഏറ്റവും വലിയ കടമ. ബിഗ് ബോസ് ഏറ്റവും കൂടുതൽ ആൾക്കാർ കാണുന്നു. അത് കാണുന്നതാണ് ചിലർക്ക് കൺഫെർട്ടും റിലീഫുമൊക്കെ. ഒരു വർഷത്തിന്റെ മൂന്നിൽ ഒന്ന് ഷോയ്ക്ക് വേണ്ടി നൽകുന്നവരാണ് എന്നാണ് വിനു ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞത്. എന്നാൽ ബിഗ് ബോസ് എന്ന് വരുമെന്ന കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.