Prabhas – Vijay: പ്രഭാസും വിജയും ബോക്സോഫീസ് അങ്കത്തിന്; രാജാസാബും ജനനായകനും ഒരു ദിവസം റിലീസ്
Prabhas Vijay Box Office Clash: ബോക്സോഫീസിൽ പ്രഭാസും വിജയും തമ്മിൽ ഏറ്റുമുട്ടൽ. പ്രഭാസിൻ്റെ രാജസാബും വിജയുടെ ജനനായകനും ഒരു ദിവസമാണ് റിലീസാവുക.

ദി രാജസാബ്, ജനനായകൻ
പ്രഭാസും വിജയും തമ്മിലുള്ള വമ്പൻ ബോക്സോഫീസ് ക്ലാഷിന് അരങ്ങുണരുന്നു. പ്രഭാസ് നായകനായെത്തുന്ന രാജ സാബും വിജയ് തൻ്റെ അവസാന സിനിമയായി പ്രഖ്യാപിച്ച ജനനായകനും ഒരു ദിവസം റിലീസാവുമെന്നാണ് സൂചന. ഇതോടെ ദക്ഷിണേന്ത്യയിലെ രണ്ട് വൻ താരങ്ങൾ ബോക്സോഫീസിൽ പരസ്പരം ഏറ്റുമുട്ടുകയാണ്.
രൺവീർ സിങിൻ്റെ ദുരന്തർ എന്ന സിനിമയുമായി ക്ലാഷ് ഉണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി രാജ സാബ് ഡിസംബർ അഞ്ച് റിലീസിൽ നിന്ന് പിന്മാറിയെന്ന സൂചനകളുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കുന്ന കാര്യങ്ങൾ അണിയറപ്രവർത്തകരിൽ നിന്ന് ഉണ്ടാവുകയും ചെയ്തു. 2026 ജനുവരി 9ന് സിനിമ റിലീസ് ചെയ്യാനുള്ള ആലോചനകളുണ്ടെന്ന് അണിയറപ്രവർത്തകർ പറയുന്നുണ്ട്. ഇതുവരെ ഇതിൽ സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ജനുവരി 9ന് സിനിമയെത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
Also Read: Hridayapoorvam OTT: ഹൃദയപൂർവ്വം ഒടിടി ഫിക്സ്, മിക്കവാറും തീയ്യതി ഇത്
അങ്ങനെയെങ്കിൽ ബോക്സോഫീസിൽ പ്രഭാസും വിജയും ഏറ്റുമുട്ടും. വിജയുറ്റെ ജനനായകൻ റിലീസാവുക സെപ്തംബർ 9നാണെന്നാണ് അഭ്യൂഹങ്ങൾ. തൻ്റെ സിനിമാ കരിയറിലെ അവസാന ചിത്രമായാണ് വിജയ് ചിത്രം ജനനായകൻ എത്തുന്നത്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് ഇതിനകം വലിയ ഹൈപ്പുണ്ട്. രണ്ട് വമ്പൻ സിനിമകൾ ഏറ്റുമുട്ടുന്നതോടെ ജനുവരി 9 എല്ലാവരും ഉറ്റുനോക്കുന്ന ദിവസമായിരിക്കുകയാണ്.
മാരുതി സംവിധാനം ചെയ്യുന്ന തെലുങ്ക് റൊമാൻസ് – കോമഡി സിനിമയാണ് ദി രാജാസാബ്. പ്രഭാസിനൊപ്പം സഞ്ജയ് ദത്ത്, മാളവിക മോഹനൻ, നിദ്ധി അഗർവാൾ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. കാർത്തിക് പളനിയാണ് ഛായാഗ്രഹണം. കൊടഗിരി വെങ്കടേശ്വര റാവു എഡിറ്റിങ് നിർവഹിക്കുമ്പോൾ തമൻ ആണ് സംഗീതസംവിധാനം.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകനിൽ വിജയ്, പൂജ ഹെഗ്ഡെ, മമിത ബൈജു, ബോബി ഡിയോൾ തുടങ്ങിയവർ അഭിനയിക്കുന്നു. സത്യൻ സൂര്യൻ ക്യാമറയും പ്രദീപ് ഇ രാഘവ് എഡിറ്റിങും നിർവഹിക്കുന്ന സിനിമയുടെ സംഗീതസംവിധാനം അനിരുദ്ധ് രവിശങ്കറാണ്.