Priya Varrier: ‘എന്റെ പേർ നിർദേശിച്ചപ്പോൾ തന്നെ അജിത് സാർ വളരെ സന്തോഷം പ്രകടിപ്പിച്ചിരുന്നു’; പ്രിയ വാര്യർ

Priya Varrier: അജിത്തുമായി വർക്ക് ചെയ്തതിന്റെ അനുഭവം പങ്ക് വയ്ക്കുകയാണ് താരം. ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം തോന്നിയെന്നും തന്റെ പേര് നിർദേശിച്ചപ്പോൾ അജിത് വളരെ സന്തോഷം പ്രകടിപ്പിച്ചെന്ന് സംവിധായകൻ പറഞ്ഞതായും പ്രിയ വാര്യർ ഓർക്കുന്നു.

Priya Varrier: എന്റെ പേർ നിർദേശിച്ചപ്പോൾ തന്നെ അജിത് സാർ വളരെ സന്തോഷം പ്രകടിപ്പിച്ചിരുന്നു; പ്രിയ വാര്യർ

Priya Varrier

Published: 

02 Aug 2025 | 10:51 AM

ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ വലിയ ജനശ്രദ്ധ നേടിയ യുവതാരമാണ് പ്രിയ വാര്യർ. ആ​ദ്യ സിനിമയ്ക്ക് ശേഷം താരം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സിനിമകളുടെയും ഭാ​ഗമായി. അജി്ത നായകനായി എത്തിയ ​ഗുഡ് ബാഡ് അ​ഗ്ലിയിലും പ്രിയ ഭാ​ഗമായിരുന്നു.

ഇപ്പോഴിതാ അജിത്തുമായി വർക്ക് ചെയ്തതിന്റെ അനുഭവം പങ്ക് വയ്ക്കുകയാണ് താരം. ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം തോന്നിയെന്നും തന്റെ പേര് നിർദേശിച്ചപ്പോൾ അജിത് വളരെ സന്തോഷം പ്രകടിപ്പിച്ചെന്ന് സംവിധായകൻ പറഞ്ഞതായും പ്രിയ വാര്യർ ഓർക്കുന്നു.

‘ആ സിനിമയിൽ വന്നുപോകുന്ന ഒരു കഥാപാത്രമാണെങ്കിൽ പോലും സാരമില്ല എന്ന് തീരുമാനിച്ചിരുന്നു. അജിത്തിന്റെയടുത്ത് എന്റെ പേര് നിർദേശിച്ചപ്പോൾ തന്നെ അദ്ദേഹം വളരെയധികം സന്തോഷം പ്രകടിപ്പിച്ചെന്നാണ് സംവിധായകൻ ആ​ദിക് രവിചന്ദ്രൻ എന്നോട് പറഞ്ഞത്. അത് കേട്ടപ്പോൾ അതിനേക്കാൾ വലിയ അം​ഗീകാരം മറ്റൊന്നും വേണ്ടാ എന്ന് മനസ് പറഞ്ഞു.

ഇനി മമ്മൂക്കയ്ക്കൊപ്പവും വിജയ്ക്കൊപ്പവും അഭിനയിക്കണമെന്ന ആ​ഗ്രഹമുണ്ട്. അവസരം കിട്ടുമോ എന്നറിയില്ല. വിജയ് സാർ ജനനായകൻ എന്ന സിനിമയ്ക്ക് ശേഷം അഭിനയിക്കില്ല എന്ന് പറയുന്നു. അതുകൊണ്ട് അദ്ദേഹത്തോടൊപ്പം ഇനി അഭിനയിക്കാൻ കഴിയുമോ എന്നറിയില്ല’, പ്രിയ വാര്യർ പറയുന്നു.

കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം