AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ramzan Muhammed: ‘ഭ്രമയുഗത്തിൽ യക്ഷിയുടെ ചലനങ്ങളും ചാത്തൻ്റെ വരവുമൊക്കെ ഡിസൈൻ ചെയ്തത് ഞാനാണ്’; വെളിപ്പെടുത്തലുമായി റംസാൻ

Ramzan Muhammed About Bramayugam Movie: ഭ്രമയുഗം എന്ന സിനിമയിൽ താൻ വർക്ക് ചെയ്തിട്ടുണ്ടെന്ന് റംസാൻ മുഹമ്മദ്. യക്ഷിയുടെ ചലനങ്ങളും ചാത്തൻ്റെ വരവുമൊക്കെ താൻ ഡിസൈൻ ചെയ്തതാണെന്ന് റംസാൻ പറഞ്ഞത്.

Ramzan Muhammed: ‘ഭ്രമയുഗത്തിൽ യക്ഷിയുടെ ചലനങ്ങളും ചാത്തൻ്റെ വരവുമൊക്കെ ഡിസൈൻ ചെയ്തത് ഞാനാണ്’; വെളിപ്പെടുത്തലുമായി റംസാൻ
ഭ്രമയുഗം, റംസാൻ മുഹമ്മദ്Image Credit source: Social Media, Ramzan Instagram
abdul-basith
Abdul Basith | Published: 02 Aug 2025 10:43 AM

ഭ്രമയുഗം എന്ന സിനിമയിൽ യക്ഷിയുടെ ചലനങ്ങളും ചാത്തൻ്റെ വരവുമൊക്കെ താൻ ഡിസൈൻ ചെയ്തതാണെന്ന വെളിപ്പെടുത്തലുമായി നടനും ഡാൻസറുമായ റംസാൻ മുഹമ്മദ്. തനിക്ക് ലഭിച്ച ഒരു ബോണസായിരുന്നു അതെന്നും റംസാൻ പറഞ്ഞു. ക്ലബ് എഫ്എമിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ.

“യക്ഷി എങ്ങനെ നടക്കുന്നു, എങ്ങനെ തിരിഞ്ഞുനോക്കുന്നു എന്നത് മുതൽ യക്ഷിയും ചാത്തനും എങ്ങനെ പെരുമാറുന്നു എന്നത് വരെ ഡിസൻ ചെയ്തു. രാഹുലേട്ടൻ ആദ്യം വിളിച്ചപ്പോൽ യക്ഷിയുടെ സിനിമയാണെന്നാണ് പറഞ്ഞത്. ആദ്യം യക്ഷിയ്ക്ക് ഡാൻസുണ്ടായിരുന്നു. ഇത് കണ്ട് മറ്റ് കഥാപാത്രങ്ങൾ വശീകരിക്കപ്പെടണം എന്ന് പറഞ്ഞു. രണ്ടാം സിറ്റിംഗിൽ ഇതൊരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ ആണെന്നറിഞ്ഞു. എനിക്ക് ചലഞ്ച് കുറവായിരുന്നു.”- റംസാൻ പറഞ്ഞു.

Also Read: Kalabhavan Navas: ‘ഉമ്മച്ചി മാത്രമാണ് അഭിനയത്തെ സപ്പോർട്ട് ചെയ്തിരുന്നത്; പ്രേക്ഷകർ തരുന്ന അംഗീകാരമാണ് നമ്മുടെ അവാർഡ്’ ; കലാഭവൻ നവാസ് അന്നു പറഞ്ഞത്

“യക്ഷിയുടെ നടത്തവും മറ്റും ഡിസൈൻ ചെയ്തിട്ട് മൂന്നാമത്തെ സെറ്റിൽ ഡാൻസ് ഒഴിവാക്കാമെന്ന് രാഹുലേട്ടൻ പറഞ്ഞു. യക്ഷിയ്ക്ക് ആദ്യം മുഴുവൻ ആഭരണങ്ങളുണ്ടായിരുന്നു. പക്ഷേ, പിന്നീട് അർദ്ധനഗ്ന ആയി. മുടിയാണ് കവർ ചെയ്തിരിക്കുന്നത്. അങ്ങനെയുള്ളപ്പോൾ ഡാൻസ് റിസ്കാണ്. അങ്ങനെ ആ രീതിയിൽ മാറ്റി ഡിസൈൻ ചെയ്തു. പിന്നീട് സിനിമയിൽ മമ്മൂക്കയാണ് അഭിനയിക്കുന്നതെന്നറിഞ്ഞത്. ചാത്തൻ്റെ കാര്യം അവസാനമാണ് പറഞ്ഞത്.”- അദ്ദേഹം തുടർന്നു.

“ഈ സമയത്താണ് താൻ എത്ര വലിയ കാര്യമാണ് ചെയ്യുന്നതെന്ന് മനസ്സിലായത്. മിനി സാഹസമായിരുന്നു. മമ്മൂക്ക ഭസ്മം ഒക്കെ തേച്ചിരിക്കുന്ന ഒരു സീനുണ്ട്, സിനിമയിൽ. അത് ഞാൻ ചെയ്തതാണ്. ഞാൻ കൊടുത്തതിൽ ഏറ്റവും ബെസ്റ്റ് സാധനം ഇതായിരുന്നു. പക്ഷേ, അത് ഷൂട്ട് ചെയ്യുന്ന ദിവസം എനിക്ക് ഷൂട്ട് വന്നു, ഞാൻ പോയി. പിന്നീട് അമ്മ ഷോയിൽ വച്ച് മമ്മൂക്കയെ കണ്ടപ്പോൾ, ഞാനാണ് ഇത് ഡിസൈൻ ചെയ്തതെന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു, ‘എനിക്കറിയാം ഞാനാണ് സിനിമയിലെ നായകനെന്ന്.”_ റംസാൻ വിശദീകരിച്ചു.