Bigg Boss Malayalam : രേണു സുധി, അനുമോൾ, അപ്പാനി ശരത്? ബിഗ് ബോസിലേക്കെത്തുന്ന 18 പേർ ഇവരോ?
Bigg Boss Malayalam Prediction List :ബിഗ് ബോസ് മലയാളം സീസൺ 7 ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന 18 മത്സരാർഥികളുടെ പേരാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബിഗ് ബോസ് മല്ലു ടോക്സ് എന്ന യൂട്യൂബ് ചാനലിൽ നടത്തിയ പ്രവചനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ബിഗ് ബോസ് മലയാളം ഏഴാം സീസണിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ആരൊക്കെ ഉണ്ടാകും പുതിയ സീസണിൽ എന്നറിയാനുള്ള ആകാംഷയിലാണ് മലയാളികൾ. നാളെയാണ് ബിഗ് ബോസ് ആരംഭിക്കുന്നത്. ഷോയുടെ പ്രമോയടക്കം ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പലപ്പോഴായി ഇത്തവത്തെ സീസണിൽ മത്സരാർഥികൾ ആരെല്ലാം ആയിരിക്കുമെന്നതിനെ കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ 7 ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന 18 മത്സരാർഥികളുടെ പേരാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബിഗ് ബോസ് മല്ലു ടോക്സ് എന്ന യൂട്യൂബ് ചാനലിൽ നടത്തിയ പ്രവചനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സിനിമ, ടെലിവിഷൻ, റേഡിയോ, ഫാഷൻ, സംഗീതം, ഡിജിറ്റൽ മീഡിയ എന്നിവയിൽ നിന്നുള്ള പേരുകളാണ് അന്തിമ പ്രവചന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയാണ് ലിസ്റ്റിൽ ഒന്നാമത്. കഴിഞ്ഞ എല്ലാ ലിസ്റ്റിലും രേണു സുധിയുടെ പേര് ഉണ്ടായിരുന്നു. അഭിനേതാവ്, ഇൻഫ്ളുവൻസറുമായ അബി ശ്രീ, നടൻ അപ്പാനി ശരത്, സീരിയൽ താരം ബിന്നി സെബാസ്റ്റ്യൻ, ഗായകൻ അക്ബർ ഖാൻ, അവതാരക ശാരിക, കലാഭവൻ സരിക, ശൈത്യ സന്തോഷ്, അഭിനേതാവും മോഡലുമായ ആര്യൻ, സീരിയൽ നടൻ ഷാനവാസ് ഷാനു, നെവിൻ,നടി അനുമോൾ, റേഡിയോ ജോക്കി ബിൻസി, സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ ,ദീപക് മോഹൻ , ലെസ്ബിയൻ കപ്പിൾസ് ആദില, നൂറിൻ, നടൻ മുൻഷി രഞ്ജിത്ത് എന്നിവരാണ് ലിസ്റ്റിലുള്ളത്.