Listin Stephen: ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ ആ നടൻ നിവിൻ പോളി? ഷെഡ്യൂൾ ബ്രേക്ക് ചെയ്തതിനുള്ള താക്കീതെന്ന് സൂചന

Producer Listin Stephen Recent Speech: ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബേബി ഗേളിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള പ്രശനങ്ങളാണ് ഇതിലേക്ക് വഴിവെച്ചതെന്നാണ് സൂചന.

Listin Stephen: ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ ആ നടൻ നിവിൻ പോളി? ഷെഡ്യൂൾ ബ്രേക്ക് ചെയ്തതിനുള്ള  താക്കീതെന്ന് സൂചന

നിവിൻ പൊളി, ലിസ്റ്റിൻ സ്റ്റീഫൻ

Updated On: 

03 May 2025 14:54 PM

മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയൊരു തെറ്റിന് തിരികൊളുത്തിയെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞതിന് പിന്നാലെ ആ നടൻ ആരെന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം. എന്നാൽ ഇപ്പോഴിതാ ലിസ്റ്റിൻ പറഞ്ഞ ആ നടൻ നിവിൻ പോളിയാണെന്ന തരത്തിൽ ഉള്ള വാർത്തകളാണ് പുറത്തുവരുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബേബി ഗേളിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള പ്രശനങ്ങളാണ് ഇതിലേക്ക് വഴിവെച്ചതെന്ന് ന്യൂസ് 18 കേരള റിപ്പോർട്ട് ചെയ്യുന്നു.

മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബേബി ഗേള്‍’. ഈ സിനിമയിൽ അഭിനയിക്കുന്ന നടന്‍ ചിത്രീകരണം പൂര്‍ത്തിയാവും മുന്‍പേ മറ്റൊരു ചിത്രത്തില്‍ ജോയിന്‍ ചെയ്തതായും അത് നിര്‍മ്മാതാവിന്‍റെ അനുമതി വാങ്ങാതെയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൈൻ ചെയ്ത രണ്ടാമത്തെ ചിത്രത്തിന്‍റെ നിര്‍മ്മാതാവില്‍ നിന്നും നടൻ അഡ്വാന്‍സ് ഇനത്തില്‍ ഒരു കോടി കൈപ്പറ്റിയതായും റിപ്പോർട്ടുണ്ട്.

നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവിന്‍റെ അനുമതിയില്ലാതെ മറ്റൊരു ചിത്രത്തില്‍ അഭിനേതാക്കള്‍ ജോയിന്‍ ചെയ്യുന്നത് അത്ര സാധാരണമല്ല. എന്നാല്‍, ലിസ്റ്റിനോട് ചോദിച്ച ശേഷമാണ് ഒരാഴ്ച അവധി എടുത്തതെന്നാണ് നടനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. എന്നാൽ, നടനില്‍ നിന്ന് ഈ വിഷയത്തില്‍ ഇനിയും സ്ഥിരീകരണം ലഭിച്ചിട്ടില്ല. നിലവിലുള്ള സാമ്പത്തിക പ്രശ്നം തരണം ചെയ്യാൻ വേണ്ടിയാണ് ഈ പ്രവര്‍ത്തിയിലേക്ക് നടന്‍ കടന്നതെന്നും സൂചനയുണ്ട്.

ALSO READ: ‘വേടന്‍ ഇനി പാടുമ്പോള്‍ പാലക്കാട്ടെ ഒരു സ്പീക്കറും തികയാതെ വരട്ടെ..; പിന്തുണയുമായി ഷറഫുദ്ദീന്‍

മലയാള സിനിമയിലെ ഒരു പ്രമുഖ താരത്തിനെതിരെ, പേര് വെളിപ്പെടുത്താതെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപിനെ നായകനാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ടീസര്‍ ലോഞ്ച് വേദിയിൽ വെച്ചായിരുന്നു നടനെതിരെയുള്ള പരാമർശം. മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നും, ആ തെറ്റ് ഇനി ആവർത്തിക്കരുത്, താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്നാണ് ലിസ്റ്റിൻ പറഞ്ഞത്. ഈ താക്കീതിലൂടെ ലിസ്റ്റിന്‍ ഏത് നടനെയാണ് ഉദ്ദേശിച്ചതെന്ന സംശയത്തിലാണ് സിനിമ പ്രേക്ഷകർ.

Related Stories
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ