Prithviraj: പണം മുഴുവൻ കൊടുത്തിട്ടും പൃഥ്വിരാജ് വഴക്കിട്ടു, മല്ലികചേച്ചിയാണ് തുണയായത്; വെളിപ്പെടുത്തലുമായി നിർമ്മാതാവ്
Prithviraj: അക്കാലത്ത് അഹങ്കാരി അമിതകോപി ദേഷ്യക്കാരൻ എന്നിങ്ങനെയുള്ള ചില വിമർശനങ്ങളും പൃഥ്വിരാജിനെ ചുറ്റിപ്പറ്റിക്കൊണ്ട് ഉണ്ടായിരുന്നു....
മലയാള സിനിമയുടെ അഭിമാന താരമാണ് പൃഥ്വിരാജ്. ഇന്ത്യൻ സിനിമയിൽ ഇപ്പോൾ പൃഥ്വിരാജ് അറിയപ്പെടുന്ന ഒരു പ്രതിഭയായി കരുത്തുറ്റ സാന്നിധ്യമായി മാറിയിരിക്കുകയാണ്. നടൻ, സംവിധായകൻ, നിർമ്മാതാവ്, പിന്നണിഗായകൻ എന്നിങ്ങനെ പൃഥ്വിരാജ് കൈവെക്കാത്ത മലയാള സിനിമ മേഖലകൾ വിരളമായി. തന്റെ ഈ പ്രായത്തിനുള്ളിൽ തന്നെ നൂറിലധികം സിനിമകളിലാണ് പൃഥ്വിരാജ് അഭിനയിച്ചിരിക്കുന്നത്. ദേശീയ ചലച്ചിത്ര അവാർഡ് 4 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും താരത്തെ തേടിയെത്തി.
നടൻ എന്നതിലുപരി പൃഥ്വിരാജിനോട് മലയാളികൾക്ക് ഒരു പ്രത്യേക വാത്സല്യം സ്നേഹവും ഉണ്ട് കാരണം മലയാളത്തിന്റെ പ്രിയ നടി നടന്മാരായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനാണ്. ആദ്യത്തെ ചിത്രം നന്ദനമാണെങ്കിലും നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവന് ഒരു രാജകുമാരി, സ്റ്റോപ്പ് വയലൻസ് എന്നീ ചിത്രങ്ങൾക്കുശേഷമാണ് നന്ദനം റിലീസ് ചെയ്തത്.
ലോഹിതദാസ് വിനയൻ, കമൽ, ഭദ്രൻ എന്നീ മലയാള സിനിമയുടെ അതുല്യ സംവിധായകർക്കൊപ്പം താരം പ്രവർത്തിച്ചു. തന്റെ19ാമത്തെ വയസ്സിലാണ് പൃഥ്വിരാജ് അഭിനയം ആരംഭിച്ചത്. ചക്രം, കൃത്യം എന്നിങ്ങനെയുള്ള ശക്തമായ കഥാപാത്രങ്ങളും ആ പ്രായത്തിനിടയിൽ തന്നെ പൃഥ്വിരാജ് ചെയ്തു. അക്കാലത്ത് അഹങ്കാരി അമിതകോപി ദേഷ്യക്കാരൻ എന്നിങ്ങനെയുള്ള ചില വിമർശനങ്ങളും പൃഥ്വിരാജിനെ ചുറ്റിപ്പറ്റിക്കൊണ്ട് ഉണ്ടായിരുന്നു.
ഇപ്പോഴിതാ കൃത്യം എന്ന സിനിമയുടെ സെറ്റിൽവെച്ച് പൃഥ്വിരാജ് പ്രതിഫലത്തിന്റെ പേരിൽ നടത്തിയ ഒരു തർക്കത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നിർമ്മാതാവായ ശശി അയ്യഞ്ചിറ. പൃഥ്വിരാജ് കണക്ക് നോക്കിയപ്പോൾ പൈസ കുറവാണ് എന്ന് കരുതി തന്നോട് കയർക്കുകയായിരുന്നു. എന്നാൽ താൻ പണം മുഴുവൻ കൊടുത്തതാണ്. അന്ന് എനിക്ക് പൃഥ്വിരാജിനോട് കുറച്ച് കടുപ്പിച്ചു സംസാരിക്കേണ്ടി വന്നിരുന്നു.
പിന്നീട് രാത്രി മല്ലിക ചേച്ചിയാണ് എന്നെ വിളിച്ച് പറഞ്ഞത് ശശി മോന് നോക്കിയപ്പോൾ തെറ്റുപറ്റിയതാണ് പണം മുഴുവൻ കിട്ടിയിട്ടുണ്ട് എന്ന്. കാരണം ഞാൻ അങ്ങനെ ആർക്കും പണം കൊടുക്കാതെ ഇരുന്നിട്ടില്ല ബാക്കി വെക്കാറുമില്ല പടം തുടങ്ങുമ്പോൾ തന്നെ കണക്ക് പറഞ്ഞ് ഒരു ഡേറ്റ് നോക്കി പണം കൊടുത്തു തീർക്കാറുണ്ട്.. അതിനാൽ തന്നെ പണത്തിന്റെ പേരിൽ എനിക്ക് ആരുടെയും മുന്നിൽ കുനിഞ്ഞു നിൽക്കേണ്ട അവസ്ഥയും വന്നിട്ടില്ല. പിന്നീട് പൃഥ്വിരാജ് തന്നെ തനിക്ക് തെറ്റു പറ്റിയതാണെന്ന് ഏറ്റു പറഞ്ഞു എന്നും ശശി പറയുന്നു. 2005ൽ വിജിതമ്പി സംവിധാനം ചെയ്ത ഇറങ്ങിയ ചിത്രമായിരുന്നു പൃഥ്വിരാജ് നായകനായി എത്തിയ കൃത്യം. എന്നാൽ സിനിമ തിയേറ്ററുകളിൽ അത്ര വിജയമായിരുന്നില്ല.