AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Punnapra Appachan: മലയാള സിനിമയിലെ കരുത്തുറ്റ സാന്നിധ്യം, നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

Punnapra Appachan Passes Away: ലാൽ ജോസ് ചിത്രം 'ക്ലാസ്‌മേറ്റ്‌സ്' ഉൾപ്പെടെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ ചെറിയ വേഷങ്ങളിൽ അദ്ദേഹം എത്തിയിട്ടുണ്ട്.

Punnapra Appachan: മലയാള സിനിമയിലെ കരുത്തുറ്റ സാന്നിധ്യം, നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു
Punnapra AppachanImage Credit source: social media
Aswathy Balachandran
Aswathy Balachandran | Updated On: 05 Jan 2026 | 04:11 PM

ആലപ്പുഴ: മലയാള ചലച്ചിത്ര-നാടക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീർഘകാലം നാടകവേദികളിൽ നിറഞ്ഞുനിന്ന അദ്ദേഹം സ്വാഭാവിക അഭിനയശൈലിയിലൂടെയാണ് സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

 

കലാരംഗത്തെ സംഭാവനകൾ

 

പ്രൊഫഷണൽ നാടകവേദികളിൽ നൂറുകണക്കിന് വേദികളിൽ അദ്ദേഹം വേഷമിട്ടു. കെ.പി.എ.സി ഉൾപ്പെടെയുള്ള പ്രമുഖ നാടക സമിതികളിലെ അഭിനയം അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. സ്വഭാവ നടനായും വില്ലനായും ഹാസ്യനടനായും അദ്ദേഹം തിളങ്ങി. ചെമ്മീൻ സിനിമയുടെ ചിത്രീകരണ സമയത്തുള്ള അനുഭവങ്ങളും പുന്നപ്രയുടെ വിപ്ലവ വീര്യവും അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന ഏടുകളായിരുന്നു.

ലാൽ ജോസ് ചിത്രം ‘ക്ലാസ്‌മേറ്റ്‌സ്’ ഉൾപ്പെടെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ ചെറിയ വേഷങ്ങളിൽ അദ്ദേഹം എത്തിയിട്ടുണ്ട്. തന്റെ നാടായ പുന്നപ്രയുടെ പേര് സ്വന്തം പേരിനൊപ്പം ചേർത്താണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.