Viral Video: പുഷ്പ ദാദി….; പീലിങ്‌സ് പാട്ടിന് തകർത്താടി മുത്തശ്ശിയും കൊച്ചുമകനും, വീഡിയോ വൈറൽ

Peelings Songs Grandma And Grandson Dance: ചെറുമകൻ്റെയൊപ്പം പ്രായത്തിനെ വെല്ലുന്ന നൃത്തച്ചുവടുകളുമായാണ് മുത്തശ്ശിയെത്തുന്നത്. ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി ആളുകൾ മുത്തശ്ശിയെ പ്രശംസിച്ചുകൊണ്ട് കമൻ്റുകളും ചെയ്യുന്നുണ്ട്. വീഡിയോയുടെ തുടക്കത്തിൽ മുത്തശ്ശിയുടെ തകർപ്പൻ മുഖഭാവങ്ങളും നമുക്ക് കാണാൻ കഴിയും.

Viral Video: പുഷ്പ ദാദി....; പീലിങ്‌സ് പാട്ടിന് തകർത്താടി മുത്തശ്ശിയും കൊച്ചുമകനും, വീഡിയോ വൈറൽ

മുത്തശ്ശിയുടെയും കൊച്ചുമകൻ്റെയും നൃത്തം (Image Credits: Social Media)

Published: 

22 Dec 2024 | 01:32 PM

ബോക്സ് ഓഫീസിൽ തകർത്തോടുന്ന പുഷ്പ 2-വിന്റെ ആവേശം വാനോളമുയർത്തുന്നതാണ് സിനിമയിലെ പീലിംങ്‌സ് സോങ്. അല്ലു അർജുനും രശ്മിക മന്ദാനയും തകർത്താടിയ പാട്ട് സമൂഹ മാധ്യമങ്ങൾ കൂടി ഏറ്റെടുത്തതോടെ കൂടുതൽ ​ഗംഭീരമായി. നിരവധി രീൽസുകളിൽ ട്രെൻഡിങ്ങായി മാറിയ ​ഗാനം കൂടിയാണ് ഇത്. കുട്ടികളും മുതിർന്നവരും ചെറുപ്പക്കാരുമെല്ലാം ഈ പാട്ടിന് ചുവടുവയ്ക്കുന്നത് റീൽസിലൂടെ നമ്മൾ കാണാറുണ്ട്. ഇപ്പോഴിതാ ഇത്രയധികം എനർജെറ്റിക്കായ ​ഗാനത്തിന് ചുവടുവച്ചിരിക്കുന്നത് ഒരു മുത്തശ്ശിയാണ്. അല്ലു അർജുൻ-രശ്മിക മന്ദാന ഗാനമായ ‘പീലിംഗ്‌സ്’ ​ഗാനത്തിന് മുത്തശ്ശിയും കൊച്ചുമകനും തകർത്താടിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

ചെറുമകൻ്റെയൊപ്പം പ്രായത്തിനെ വെല്ലുന്ന നൃത്തച്ചുവടുകളുമായാണ് മുത്തശ്ശിയെത്തുന്നത്. ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി ആളുകൾ മുത്തശ്ശിയെ പ്രശംസിച്ചുകൊണ്ട് കമൻ്റുകളും ചെയ്യുന്നുണ്ട്. വീഡിയോയുടെ തുടക്കത്തിൽ മുത്തശ്ശിയുടെ തകർപ്പൻ മുഖഭാവങ്ങളും നമുക്ക് കാണാൻ കഴിയും. ചുണ്ടുകളിൽ ​ഗാനം ആലപിച്ചുകൊണ്ടാണ് മുത്തശ്ശി നൃത്തം ചെയ്യുന്നത്. സാരി ധരിച്ച്, മനോഹരമായ പുഞ്ചിരിയുമായി, മുത്തശ്ശി പുഷ്പ 2 ഗാനത്തിന് ചുവടുവയ്ക്കുന്നത്.

പുഷ്പ ദാദി… എന്നെല്ലാമാണ് ആളുകൾ കമൻ്റ് ചെയ്തിരിക്കുന്നത്. ഡിസംബർ 14നാണ് വീഡിയോ ഇവർ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചത്. ‘പീലിംഗ്സ്’ എന്ന ഗാനത്തിലെ മുത്തശ്ശി-കൊച്ചുമകൻ ജോഡിയുടെ നൃത്തപ്രകടനത്തെ പ്രശംസിച്ചുകൊണ്ടുള്ള കമൻ്റുകളുടെ മേളമാണ് നടക്കുന്നത്. അക്ഷയ് പാർത്ഥ എന്നാണ് കൊച്ചുമകൻ്റെ പേര്. ഇയാളുടെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഇതാദ്യമായല്ല മുത്തശ്ശിയും കൊച്ചുമകനും നൃത്തരം​ഗങ്ങളുമായി എത്തുന്നത്.

ALSO READ: പുഷ്പ 2 സിനിമയുടെ വ്യാജൻ യൂട്യൂബിൽ; അപ്ലോഡ് ചെയ്യപ്പെട്ടത് തീയറ്റർ പതിപ്പ്

നിരവധി വീഡിയോകൾ ഇതിന് മുമ്പും ഇവർ പങ്കുവച്ചിട്ടുണ്ട്. മിക്ക വീഡിയോകളും മില്ല്യൺ ആളുകളാണ് കണ്ടിരിക്കുന്നത്. 1.5 മില്യൺ ആളുകളാണ് മുത്തശ്ശിയുടെ കൊച്ചുമകനായ അക്ഷയ് പാർത്ഥയുടെ അക്കൗണ്ട് ഫോളോ ചെയ്യുന്നത്. അഡ്വക്കേറ്റ് ആൻ്റ് ആർട്ടിസ്റ്റ് എന്നാണ് അദ്ദേഹത്തിൻ്റെ ബയോയിൽ നൽകിയിരിക്കുന്നത്.

പുഷ്പ 2 ദ റൂൾ വ്യാജൻ

അല്ലു അർജുൻ നായകനായ പാൻ ഇന്ത്യ ചിത്രം പുഷ്പ 2-വിന്റെ വ്യാജ പതിപ്പ് യൂട്യൂബിൽ എത്തിയതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. GOATZZZ എന്ന അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻ്റെ വ്യാജൻ അപ്ലോഡ് ചെയ്തിരിക്കുന്നത്. പുഷ്പയുടെ ഹിന്ദി ഭാഷയിൽ ഉള്ള തീയറ്റർ പതിപ്പാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഡിസംബർ അഞ്ചിന് റിലീസായ ചിത്രം അഞ്ച് ദിവസങ്ങൾ കൊണ്ട് തന്നെ ആയിരം കോടി രൂപയോളം കളക്ഷൻ സ്വന്തമാക്കിയത്. നിലവിൽ തിയോറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജൻ പുറത്തിറങ്ങിയത്.

അതേസമയം, ‘പുഷ്പ 2 ദി റൂൾ’ റിലീസായി ഏതാനും മണിക്കൂറുകൾക്കകം തന്നെ സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരുന്നു. തമിഴ് റോക്കേഴ്സ്, മൂവി റൂൾസ്, ഫിലിംസില, തമിഴ് യോഗി എന്നിവയുൾപ്പടെയുള്ള ടോറന്റ് പ്ലാറ്റ്‌ഫോമുകളിലായി 1080p, 720p, 480p, 360p, 240p എന്നിങ്ങനെ വിവിധ ക്വാളിറ്റികളിൽ സിനിമയുടെ വ്യാജൻ അപ്ലോഡ് ചെയ്യപ്പെട്ടത്. എന്നാൽ വിഷയത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വിവാദം നിലനിൽക്കെയാണ് , ഇപ്പോൾ തീയറ്റർ പ്രിന്റ് യൂട്യൂബിൽ അപ്ലോഡ് ചെയ്യപ്പെട്ടത്.

 

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്