AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Manju Warrier in ‘Aaro’ Short Film: ‘എന്നാ ​ലുക്കാ’; ചുവന്ന വട്ടപ്പൊട്ടും ചിരിയും; മഞ്ജു വാര്യരുടെ ‘ആരോ’ ലുക്ക് വൈറൽ

Manju Warrier Shines in 'Aaro' Short Film: ലൈറ്റ് കളർ സാരിയും മിനിമലായുള്ള ആഭരണങ്ങളും ചുവന്ന വട്ടപ്പൊട്ടും ഇട്ട് നിറചിരിയോടെ വരുന്ന മഞ്ജുവിനെയാണ് പ്രേക്ഷകർ കാണുന്നത്.

Manju Warrier in ‘Aaro’ Short Film: ‘എന്നാ ​ലുക്കാ’; ചുവന്ന വട്ടപ്പൊട്ടും ചിരിയും; മഞ്ജു വാര്യരുടെ ‘ആരോ’ ലുക്ക് വൈറൽ
Manju Warrier In 'aaro' Short FilmImage Credit source: social media
sarika-kp
Sarika KP | Published: 17 Nov 2025 11:48 AM

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി മഞ്ജു വാര്യർ. നീണ്ട നാളത്തെ സിനിമ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളും സിനിമകളുമാണ് മലയാളി സിനിമ പ്രേക്ഷകർക്ക് താരം സമ്മാനിച്ചത്. എന്നാൽ ഇതിനിടെയിൽ ഒരു ഇടവേള എടുത്തെങ്കിലും ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് താരം രണ്ടാമത് തിരിച്ചുവരവ് നടത്തിയത്. മലയാളത്തിന് പിന്നാലെ തമിഴിലും തന്റേതായ സ്ഥാനം സ്വന്തമാക്കാൻ മ‍ഞ്ജു വാര്യർക്ക് സാധിച്ചു.

അജിത്ത്, വിജയ് സേതുപതി, ധനുഷ്, രജനികാന്ത് തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച മഞ്ജു വാര്യരുടെ ഒരു പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മമ്മൂട്ടി കമ്പനി ആദ്യമായി നിർമിച്ച ആരോ എന്ന ഷോർട് ഫിലിമിലെ ലുക്കാണ് വൈറലാകുന്നത്. ശ്യാമപ്രസാദും മഞ്ജു വാര്യയറും കേന്ദ്ര കഥാപാത്രളായി എത്തുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്.

Also Read:അത് പുള്ളിക്ക് ഏറ്റു, അതിന്റെ വൈരാഗ്യം; കേസിൽ എനിക്കെതിരെ കളിച്ചത് മോഹൻലാൽ’; സന്തോഷ് വർക്കി

രഞ്ജിത്ത് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ചിത്രത്തിൽ ഏതാനും മിനിറ്റുകൾ മാത്രമാണ് മഞ്ജു വാര്യർ പ്രത്യക്ഷപ്പെടുന്നതെങ്കിലും ആ ലുക്ക് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ലൈറ്റ് കളർ സാരിയും മിനിമലായുള്ള ആഭരണങ്ങളും ചുവന്ന വട്ടപ്പൊട്ടും ഇട്ട് നിറചിരിയോടെ വരുന്ന മഞ്ജുവിനെയാണ് പ്രേക്ഷകർ കാണുന്നത്.

47-ാം വയസ്സിലും എന്നാ ​ലുക്കാ’ എന്നാണ് പ്രേക്ഷകർ ചോ​​ദിക്കുന്നത്. മഞ്ജുവിനെ ഇത്ര സുന്ദരി ആയി മറ്റു സിനിമകളിൽ പോലും കണ്ടിട്ടില്ല, എന്ത് ഭംഗിയാണ് മഞ്ജുവിൻ്റെ അഭിനയം, ചുവന്ന വട്ടപ്പൊട്ടും ചിരിയും എന്റമ്മോ, മഞ്ജു ചേച്ചി.. എന്തൊരു രസം ആണ് കാണാൻ എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. ഒരാളുടെ ജീവിതത്തിലെ ഒറ്റപ്പെടലും ഏകാന്തതയുമാണ് രഞ്ജിത്ത് അവതരിപ്പിക്കുന്നത്.അസീസ് നെടുമങ്ങാടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.