AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Santhosh Varkey: അത് പുള്ളിക്ക് ഏറ്റു, അതിന്റെ വെെരാ​ഗ്യമാണ്; കേസിൽ എനിക്കെതിരെ കളിച്ചത് മോഹൻലാൽ’; സന്തോഷ് വർക്കി

Santhosh Varkey About Mohanlal: തന്നെയും ‘ചെകുത്താൻ’ എന്നറിയപ്പെടുന്ന യൂട്യുബർ അജു അലക്സിനെയും അറസ്റ്റ് ചെയ്തതിന് പിന്നിൽ കളിച്ചത് മോഹൻലാലും സിദ്ദിഖുമാണ്. ട്രിവാൻഡ്രം ​ഗ്യാങ്ങാണ് തനിക്കെതിരെ കളിച്ചത്.

Santhosh Varkey: അത് പുള്ളിക്ക് ഏറ്റു, അതിന്റെ വെെരാ​ഗ്യമാണ്; കേസിൽ എനിക്കെതിരെ കളിച്ചത് മോഹൻലാൽ’; സന്തോഷ് വർക്കി
Santhosh VarkeyImage Credit source: facebook
sarika-kp
Sarika KP | Published: 17 Nov 2025 10:00 AM

സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് സന്തോഷ് വർക്കി. ആറാട്ടണ്ണൻ എന്ന പേരിലറിയപ്പെടുന്ന സന്തോഷ് വർക്കി പലപ്പോഴും വിവാദ പരാമർശങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിവച്ചിരുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപ് ആറാട്ടണ്ണൻ അറസ്റ്റിലായിരുന്നു. സോഷ്യൽ മീഡിയയിലൂടെ നടിമാർക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും അപമാനിക്കുകയും ചെയ്തു എന്ന പരാതിയിലാണ് നടപടിയെടുത്തത്.

ഇപ്പോഴിതാ ഇതിനെക്കുറിച്ച് സന്തോഷ് വർക്കി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.താൻ പറഞ്ഞ കാര്യമല്ല എഫ്ഐആറിൽ എഴുതിയിരിക്കുന്നതെന്നും താൻ ഒരു നടിയുടെ പേരും പറഞ്ഞിട്ടില്ലെന്നും ഇതിന് പിന്നിൽ കളിച്ചത് മലയാളത്തിലെ ഏറ്റവും വലിയ നടനായ മോഹൻലാലാണ് എന്നുമാണ് സന്തോഷ് വർക്കി പറയുന്നത്. മെെ മീഡീയ ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് വർക്കി വിചിത്ര വാദം ഉന്നയിച്ചത്.തന്നെയും ‘ചെകുത്താൻ’ എന്നറിയപ്പെടുന്ന യൂട്യുബർ അജു അലക്സിനെയും അറസ്റ്റ് ചെയ്തതിന് പിന്നിൽ കളിച്ചത് മോഹൻലാലും സിദ്ദിഖുമാണ്. ട്രിവാൻഡ്രം ​ഗ്യാങ്ങാണ് തനിക്കെതിരെ കളിച്ചത്.

Also Read:‘നൗ ഐആം സിംഗിള്‍’; നടി മീര വാസുദേവ് വിവാഹമോചിതയായി

മുൻപൊരിക്കൽ താൻ മോഹൻലാലിനെക്കുറിച്ച് ഒരു കാര്യം പറഞ്ഞിരുന്നുവെന്നും പരസ്യമായ രഹസ്യമാണ്. താൻ അത് പറയുന്നില്ല്. അത് പുള്ളിക്ക് ഏറ്റുവെന്നും അതിന്റെ വെെരാ​ഗ്യമാണതെന്നുമാണ് സന്തോഷം വർക്കി പറയുന്നത്. എല്ലാ തെളിവും വിവരങ്ങളും തന്റെ കയ്യിൽ ഉണ്ടെന്നും പോലീസ് ഉദ്യോ​ഗസ്ഥൻ തന്നെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും സന്തോഷ് വർക്കി ആരോപിക്കുന്നു.എത്ര സ്ത്രീകളുടെ ജീവിതം സിനിമാക്കാർ നശിപ്പിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ പ്രതിയെ ആണ് ഇപ്പോഴും ഇവിടെയുള്ളവർ സപ്പോർട്ട് ചെയ്യുന്നത്. തന്റെ അഭിപ്രായത്തിൽ 50 ശതമാനം ചെയ്യാനും 50 ശതമാനം ട്രാപ്പാകാനും സാധ്യതയുണ്ടെന്നും സന്തോഷ് വർക്കി പറഞ്ഞു.