Ranveer Singh: ഋഷഭിന്റെ വാക്ക് കേട്ടില്ല; ഷൂസ് ധരിച്ച് ‘കാന്താര’യിലെ രംഗം അനുകരിച്ചു; രൺവീർ സിങ്ങിന് വിമർശനം
Ranveer Singh Kantara Controversy: ദൈവവും പ്രേതവും തമ്മിലുള്ള വ്യത്യാസം അറിയില്ല, ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് അടിസ്ഥാനമായ അറിവു പോലും ഇല്ലാത്തതു കൊണ്ടാണ് ഇതുപോലെയുള്ള കാട്ടിക്കൂട്ടലുകള്‍ നടത്തുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.
ഋഷഭ് ഷെട്ടി നായകനായി എത്തിയ ‘കാന്താര’ സിനിമയിലെ രംഗം ബോളിവുഡ് താരം രണ്‍വീര്‍ സിങ് അനുകരിച്ചത് വിവാദത്തിൽ. കഴിഞ്ഞ ദിവസം ഗോവ രാജ്യാന്ത്ര ചലച്ചിത്ര മേളയുടെ സമാപന വേദിയിൽ വച്ചായിരുന്നു സംഭവം. കാന്താരയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ സിനിമയുടെ ക്ലൈമാക്‌സിലെ ഒരു രംഗം താരം അനുകരിച്ച് കാണിക്കുകയായിരുന്നു. ഇതിനിടെയിലാണ് ആ രംഗത്തിലെ ദൈവീക രൂപത്തെ ‘പെൺ പ്രേതം’ എന്ന് താരം വിശേഷിപ്പിച്ചത്. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വ്യാപാക വിമർശനം ഉയർന്നത്.
വേദിയിൽ ഋഷഭ് ഷെട്ടിയും കാന്താരയുടെ അണിയറ പ്രവര്‍ത്തകരും അതിഥികളായി എത്തിയപ്പോഴായിരുന്നു രണ്‍വീറിന്റെ വിവാദ പരാമർശം. പരിപാടിയുടെ അവതാരകന്‍ രണ്‍വീര്‍ സിങ് ആയിരുന്നു. താന്‍ കാന്താര തിയേറ്ററില്‍ പോയി കണ്ടിരുന്നുവെന്നും ഋഷഭിന്റെ പ്രകടനം അസാധ്യമായിരുന്നുവെന്നമാണ് രൺവീർ പറഞ്ഞത്. പ്രത്യേകിച്ചും ആ പെണ്‍ പ്രേതം ശരീരത്തില്‍ പ്രവേശിക്കുന്ന രംഗമെന്ന് പറഞ്ഞ് അത് അനുകരിക്കുകയായിരുന്നു. പിന്നാലെ കാന്താര ത്രീയില്‍ തന്നെ കാണാന്‍ ആഗ്രഹമുണ്ടോ എന്നും രണ്‍വീര്‍ കാണികളോടായി ചോദിക്കുന്നുണ്ട്.
ഇതോടെയാണ് വ്യാപക വിമർശനം താരത്തിനെതിരെ ഉയർന്നത്. ദൈവവും പ്രേതവും തമ്മിലുള്ള വ്യത്യാസം അറിയില്ല, ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് അടിസ്ഥാനമായ അറിവു പോലും ഇല്ലാത്തതു കൊണ്ടാണ് ഇതുപോലെയുള്ള കാട്ടിക്കൂട്ടലുകള്‍ നടത്തുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. ദൈവീകമായ ഒരവതരണത്തെ ഷൂസ് ധരിച്ച് അനുകരിച്ചതും വിമർശനത്തിന് ഇടയാക്കി.
അതേസമയം രണ്‍വീറിനോട് തന്നെ അനുകരിക്കരുതെന്ന് ഋഷഭ് പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സദസിലിരുന്ന രജനികാന്ത് അടക്കമുള്ളവരെ അഭിവാദ്യം ചെയ്യാനായി രണ്‍വീര്‍ വേദിയില്‍ നിന്നും ഇറങ്ങി വന്നിരുന്നു. ഇതിനിടെയിൽ രൺവീർ അനുകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഋഷഭ് ചെയ്യരുത് എന്ന് പറഞ്ഞ് വിലക്കിയതെന്നാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
Dear @RanveerOfficial you don’t know the difference between God and Ghost ….🤦🤦🤦
Chavundi is Goddess not ghost ..🙏
And you literally mocking on big stage..🤦#KantaraChapter1 #RanveerSingh pic.twitter.com/SXV3HZdUfq— Agasthya ᵀᵒˣᶦᶜ (@sachi_1933) November 29, 2025