Ranveer Singh: ഋഷഭിന്റെ വാക്ക് കേട്ടില്ല; ഷൂസ് ധരിച്ച് ‘കാന്താര’യിലെ രംഗം അനുകരിച്ചു; രൺവീർ സിങ്ങിന് വിമർശനം

Ranveer Singh Kantara Controversy: ദൈവവും പ്രേതവും തമ്മിലുള്ള വ്യത്യാസം അറിയില്ല, ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് അടിസ്ഥാനമായ അറിവു പോലും ഇല്ലാത്തതു കൊണ്ടാണ് ഇതുപോലെയുള്ള കാട്ടിക്കൂട്ടലുകള്‍ നടത്തുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.

Ranveer Singh: ഋഷഭിന്റെ വാക്ക് കേട്ടില്ല; ഷൂസ് ധരിച്ച് ‘കാന്താര’യിലെ രംഗം അനുകരിച്ചു; രൺവീർ സിങ്ങിന് വിമർശനം

Ranveer Singh Daiva Controversy

Published: 

01 Dec 2025 | 04:46 PM

ഋഷഭ് ഷെട്ടി നായകനായി എത്തിയ ‘കാന്താര’ സിനിമയിലെ രംഗം ബോളിവുഡ് താരം രണ്‍വീര്‍ സിങ് അനുകരിച്ചത് വിവാദത്തിൽ. കഴിഞ്ഞ ദിവസം ​ഗോവ രാജ്യാന്ത്ര ചലച്ചിത്ര മേളയുടെ സമാപന വേദിയിൽ വച്ചായിരുന്നു സംഭവം. കാന്താരയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ സിനിമയുടെ ക്ലൈമാക്‌സിലെ ഒരു രം​ഗം താരം അനുകരിച്ച് കാണിക്കുകയായിരുന്നു. ഇതിനിടെയിലാണ് ആ രം​ഗത്തിലെ ദൈവീക രൂപത്തെ ‘പെൺ പ്രേതം’ എന്ന് താരം വിശേഷിപ്പിച്ചത്. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വ്യാപാക വിമർശനം ഉയർന്നത്.

വേദിയിൽ ഋഷഭ് ഷെട്ടിയും കാന്താരയുടെ അണിയറ പ്രവര്‍ത്തകരും അതിഥികളായി എത്തിയപ്പോഴായിരുന്നു രണ്‍വീറിന്റെ വിവാ​ദ പരാമർശം. പരിപാടിയുടെ അവതാരകന്‍ രണ്‍വീര്‍ സിങ് ആയിരുന്നു. താന്‍ കാന്താര തിയേറ്ററില്‍ പോയി കണ്ടിരുന്നുവെന്നും ഋഷഭിന്റെ പ്രകടനം അസാധ്യമായിരുന്നുവെന്നമാണ് രൺവീർ പറഞ്ഞത്. പ്രത്യേകിച്ചും ആ പെണ്‍ പ്രേതം ശരീരത്തില്‍ പ്രവേശിക്കുന്ന രംഗമെന്ന് പറഞ്ഞ് അത് അനുകരിക്കുകയായിരുന്നു. പിന്നാലെ കാന്താര ത്രീയില്‍ തന്നെ കാണാന്‍ ആഗ്രഹമുണ്ടോ എന്നും രണ്‍വീര്‍ കാണികളോടായി ചോദിക്കുന്നുണ്ട്.

Also Read: ‘ഇനിയും റൊമാന്റിക് ഹീറോ ആവുന്നതിൽ രസമില്ല; ഹീറോയ്ക്ക് പരിമിതികളുണ്ട്; എന്നാൽ വില്ലന് ഇല്ല’; മമ്മൂട്ടി

ഇതോടെയാണ് വ്യാപക വിമർശനം താരത്തിനെതിരെ ഉയർന്നത്. ദൈവവും പ്രേതവും തമ്മിലുള്ള വ്യത്യാസം അറിയില്ല, ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് അടിസ്ഥാനമായ അറിവു പോലും ഇല്ലാത്തതു കൊണ്ടാണ് ഇതുപോലെയുള്ള കാട്ടിക്കൂട്ടലുകള്‍ നടത്തുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. ദൈവീകമായ ഒരവതരണത്തെ ഷൂസ് ധരിച്ച് അനുകരിച്ചതും വിമർശനത്തിന് ഇടയാക്കി.

അതേസമയം രണ്‍വീറിനോട് തന്നെ അനുകരിക്കരുതെന്ന് ഋഷഭ് പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സദസിലിരുന്ന രജനികാന്ത് അടക്കമുള്ളവരെ അഭിവാദ്യം ചെയ്യാനായി രണ്‍വീര്‍ വേദിയില്‍ നിന്നും ഇറങ്ങി വന്നിരുന്നു. ഇതിനിടെയിൽ രൺവീർ അനുകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഋഷഭ് ചെയ്യരുത് എന്ന് പറഞ്ഞ് വിലക്കിയതെന്നാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

 

Loading...
Unable to load recommendations.
Follow Us
Related Stories
Jeeva – Aparna Thomas Divorce: എവിടെയാ? ആരാ ഒപ്പം? വിശ്വാസം നഷ്ടപ്പെട്ടാൽ തീർന്നു! ജീവയും അപർണയും അന്നു പറഞ്ഞത്
Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!
‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി