Rasool pookutty: നമ്മൾ കുട്ടികളെ ഉണ്ടാക്കുന്നത് അതിനു വേണ്ടിയാണ്; ചർച്ചയായി റസൂലിന്റെ വാക്കുകൾ

Rasool pookutty about children:നമ്മൾ എന്തിനാണ് കുട്ടികളെ വളർത്തുന്നത് എന്നും നമ്മുടെ ജീവിതത്തിൽ കുട്ടികൾക്ക് എന്ത് പ്രാധാന്യമാണ് ഉള്ളത് എന്നതിനെക്കുറിച്ച് വളരെ വ്യക്തമായി റസൂൽ പൂക്കുട്ടി അവിടെ പറയുന്നുണ്ട്. നമ്മളെ കുറിച്ച് ഓർക്കാൻ അവർ മാത്രമായിരിക്കും ഉണ്ടാവുക അതാണ് കുട്ടികൾ ഉണ്ടാകുന്നതിനുള്ള പ്രാധാന്യം എന്നാണ് റസൂൽ പറയുന്നത്.............

Rasool pookutty: നമ്മൾ കുട്ടികളെ ഉണ്ടാക്കുന്നത് അതിനു വേണ്ടിയാണ്; ചർച്ചയായി റസൂലിന്റെ വാക്കുകൾ

Rasool Pookutty

Updated On: 

12 Jun 2026 | 12:33 PM

ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ശബ്ദങ്ങൾ കൊണ്ട് മായാജാലം തീർത്ത പ്രതിഭയാണ് റസൂൽ പൂക്കുട്ടി. വെള്ളിത്തിരയിലെ ദൃശ്യങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ശബ്ദങ്ങളുടെ മാന്ത്രികത കൊണ്ട് ലോക സിനിമയുടെ നെറുകയിൽ മലയാളത്തിന്റെ പേര് എഴുതിച്ചേർത്ത് വിസ്മയം. ഒരുതരത്തിൽ കാതുകൾ കൊണ്ട് മാത്രം സിനിമ കാണാനും നമ്മെ ശീലിപ്പിച്ച ഒരു വ്യക്തി. 2009-ൽ ‘സ്ലംഡോഗ് മില്യണയർ’ എന്ന ചിത്രത്തിലൂടെ ഓസ്കാർ പുരസ്കാരം ഭാരതത്തിലെത്തിച്ച അദ്ദേഹം കേവലം ഒരു സൗണ്ട് ഡിസൈനർ എന്നതിനപ്പുറത്ത് ശബ്ദങ്ങളുടെ സൂക്ഷ്മതലങ്ങളെ ജനപ്രിയമാക്കിയ ദീർഘ ദർശി കൂടിയാണ്.

ഒരു സൗണ്ട് ഡിസൈനർ എന്നതിനപ്പുറത്തേക്ക് ശബ്ദങ്ങളുടെ സൂക്ഷ്മതലങ്ങളെ ജനപ്രിയമാക്കിയ കലാകാരൻ. അത്തരത്തിൽ ചലച്ചിത്ര മേഖലയിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു വ്യക്തിത്വമായ റസൂൽ പൂക്കുറ്റി വളർന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ ചുറ്റിപ്പറ്റി ചില ഗോസിപ്പുകൾ പരന്നുകൊണ്ടിരിക്കുന്നു. ബിഗ് ബോസ് താരങ്ങളായ സജിനയുടെയും ഫിറോസ്ഖാന്റെയും കുടുംബ ജീവിതത്തിലേക്ക് അതിക്രമിച്ചു വന്ന അവരുടെ ജീവിതം ഇല്ലാതാക്കിയത് റസൂൽ പൂക്കുറ്റിയാണ് എന്ന തരത്തിലാണ് വാർത്തകൾ പരക്കുന്നത്. മാത്രമല്ല ആഴ്ചകൾക്കു മുമ്പ് സജ്നാ ഫിറോസ് ഖാന്റെ സോഷ്യൽ മീഡിയയിൽ നിന്നും പുറത്തുവന്ന പ്രഗ്നൻസി പോസ്റ്റ് റസൂലുമായി ബന്ധപ്പെടുത്തി വലിയ വിവാദങ്ങൾക്കും തിരികൊളുത്തിയിരുന്നു.

ALSO READ:കേസ് കൊടുക്കും, കൊല്ലാക്കൊല ചെയ്യരുത്! സംഭവിച്ചത് എന്താണെന്ന് അറിയില്ല; വിവാദ പോസ്റ്റിൽ പ്രതികരണവുമായി സജ്നാ നൂർ

ഇതിനിടയിൽ റസൂൽ പൂക്കുറ്റി നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നമ്മൾ എന്തിനാണ് കുട്ടികളെ വളർത്തുന്നത് എന്നും നമ്മുടെ ജീവിതത്തിൽ കുട്ടികൾക്ക് എന്ത് പ്രാധാന്യമാണ് ഉള്ളത് എന്നതിനെക്കുറിച്ച് വളരെ വ്യക്തമായി റസൂൽ പൂക്കുട്ടി അവിടെ പറയുന്നുണ്ട്. നമ്മളെ കുറിച്ച് ഓർക്കാൻ അവർ മാത്രമായിരിക്കും ഉണ്ടാവുക അതാണ് കുട്ടികൾ ഉണ്ടാകുന്നതിനുള്ള പ്രാധാന്യം എന്നാണ് റസൂൽ പറയുന്നത്.

റസൂൽ പൂക്കുറ്റിയുടെ വാക്കുകൾ

എന്തിനാണ് നമ്മൾ മക്കളെ ഉണ്ടാക്കുന്നത്. എന്താണ് അതുകൊണ്ടുള്ള പ്രയോജനം. ഇപ്പോൾ എന്റെ ഒരു ഗ്രേറ്റ് ഫാദർ അദ്ദേഹത്തെക്കുറിച്ച് എനിക്ക് യാതൊന്നും ഒന്നും അറിയില്ല. ഒരു ജനറേഷനെ കുറിച്ച് ഓർക്കുക അടുത്ത് വരുന്ന കൂടിപ്പോയാൽ ഒരു മൂന്ന് തലമുറ മാത്രമായിരിക്കും. ഇപ്പോൾ നമ്മൾ കുട്ടികളെ ഉണ്ടാക്കുന്നത് അതിനു വേണ്ടിയാണ്. നമ്മുടെ ഓർമ്മകളെ നിലനിർത്താൻ വേണ്ടിയാണ് നമ്മൾ കുട്ടികളെ ഉണ്ടാക്കുന്നത്. നമ്മുടെ കുട്ടികൾ അല്ലാതെ മറ്റാരും നമ്മളെ കുറിച്ച് ഓർക്കില്ലല്ലോ. നാളെ എന്റെ മരണശേഷം നിങ്ങൾ മീഡിയക്കാർ കുറച്ചുദിവസം അല്ലെങ്കിൽ കൂടിപ്പോയാൽ നാലുദിവസം എന്നെക്കുറിച്ച് സംസാരിക്കുമായിരിക്കും.

അത് കഴിഞ്ഞാൽ പിന്നെ നിങ്ങൾ സംസാരിക്കില്ല. ഒരുപക്ഷേ എല്ലാവർഷവും അല്ലെങ്കിൽ ഓസ്കാർ വരുമ്പോഴൊക്കെ നിങ്ങളെന്നെ ഓർക്കുമായിരിക്കും. അല്ലാതെ ഈ ലോകത്ത് എനിക്ക് മറ്റ് പ്രാധാന്യങ്ങൾ ഒന്നുമില്ല. അതുകഴിഞ്ഞാൽ ഓർക്കുക പോലും ഇല്ല. എന്നാൽ നമ്മുടെ മക്കൾ ഉണ്ടെങ്കിൽ അവർ നമ്മളെ ഓർക്കുകയും സംസാരിക്കുകയും ചെയ്യും. അതിനുവേണ്ടിയാണ് നമ്മൾ കുട്ടികളെ ഉണ്ടാക്കുന്നത് എന്നാണ് റസൂൽ പൂക്കുറ്റി പറയുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റസൂൽ ഇതിനെക്കുറിച്ച് സംസാരിക്കുന്നത്.

കുട്ടികളോട് ഒച്ച എടുക്കരുത്

കൂടാതെ മാതാപിതാക്കൾ എങ്ങനെയായിരിക്കണം എന്നും റസൂൽ പൂക്കുറ്റി സംസാരിക്കുന്നുണ്ട്. തന്റെ മകന്റെ ഉദാഹരണം വെച്ചാണ് റസൂൽ അതിനെ കുറിച്ച് സംസാരിക്കുന്നത് ഒരിക്കലും മക്കളോട് എതിർത്ത് സംസാരിക്കാനോ തർക്കിക്കാനോ നിൽക്കരുത്. കുട്ടികളോട് സോറി പറയുന്നതും വളരെ നല്ലതാണ് നമ്മൾ ഒരു തെറ്റ് ചെയ്തു പോയാൽ അവരോട് സോറി പറഞ്ഞു അവരെ ഒന്ന് കെട്ടിപ്പിടിച്ച് സംസാരിച്ചു കഴിഞ്ഞാൽ അവരോട് ആ കാര്യങ്ങൾ മറന്നു പോകും. അല്ലാതെ അവരോട് എതിർത്ത് സംസാരിക്കാൻ നിന്നാൽ അവർ നമ്മളെയും എതിർക്കും എന്നും റസൂൽ. തനിക്ക് ജീവിതത്തിൽ എല്ലാ തിരിച്ചറിവുകളും കിട്ടിയത് വളർന്നുവന്ന സാഹചര്യത്തിലൂടെ ആണ് എന്നും റസൂൽ പറയുന്നു.

എന്നാൽ ഈ പോസ്റ്റുകൾക്ക് താഴെ എല്ലാം റസൂൽ പൂക്കുറ്റിയെ പരിഹസിച്ചുകൊണ്ട് ഒരു വിഭാഗം ആളുകൾ മോശം കമന്റുകളുമായി എത്തുന്നുണ്ട്.

ENGLISH SUMMARY

An interview given by Rasool Pookutty is gaining attention on social media. Rasool Pookutty speaks very clearly about why we raise children and the importance of children in our lives. Rasool says that they are the only ones who will remember us, that is the importance of having children.

Follow Us
Related Stories
“എനിക്ക് എന്നെ തന്നെ മടുത്ത് തുടങ്ങിയിരുന്നു”; സിനിമയിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്ന സാഹചര്യം വിവരിച്ച് കുഞ്ചാക്കോ ബോബൻ
Ravi Mohan Divorce Case: രവി മോഹന് ആശ്വാസം; 40 ലക്ഷം രൂപ ജീവനാംശം വേണമെന്ന ആരതിയുടെ ആവശ്യം തള്ളി കോടതി
Jana Nayagan: റിലീസായിട്ടും വിജയിയുടെ ജനനായകന് തിരിച്ചടി; ഹര്‍ജിയില്‍ വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി
Onam Movie Release 2026: താരപുത്രിയുടെ അരങ്ങേറ്റവും യുവ നായകന്മാരുടെ തേരോട്ടവും! ഓണം ചിത്രം ആര് തൂക്കും?
Pearle Maaney : ചെയ്തത് തെറ്റായിപ്പോയി… മാപ്പ്… ഒടുവിൽ പ്രതികരണം, സിബി മലയിൽ വിവാദത്തിൽ പേളി മാണി
Akhil Marar: നിങ്ങളെ വെടിവെച്ച് കൊന്നിട്ട് ഞാൻ മരിക്കാം! സാബുവിന് സ്വന്തം കാര്യം മാത്രം… അന്നേ പ്രശ്നങ്ങൾ ഉണ്ടായി! ട്വന്റി ട്വന്റി വിട്ട് അഖിൽ മാരാർ
വീട്ടിൽ മയിൽ വരുന്നത് നല്ലതാണോ?
കോമൺവെൽത്ത് മെഡൽ വിജയികൾക്ക് എത്ര രൂപ കിട്ടും?
ഫാറ്റി ലിവർ എങ്ങനെ തിരിച്ചറിയാം? ഈ സൂചനകൾ അവഗണിക്കല്ലേ
ഗർഭകാലത്ത് ഏതെല്ലാം പഴങ്ങളും പച്ചക്കറികളുമാണ് ഒഴിവാക്കേണ്ടത്?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി