‘2017 മുതൽ ആ കുട്ടി തീ തിന്നുന്നു’; നടി ആക്രമിക്കപ്പെട്ട കേസിൽ യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടണമെന്ന് മല്ലിക സുകുമാരൻ
Mallika Sukumaran Expresses Dissatisfaction Over Actress Assault Case Verdict: 2017 മുതൽ ആ പെൺകുട്ടി തീ തിന്നുകയാണ്. കേസിലെ യഥാർത്ഥ പ്രതികളെ ശിക്ഷിക്കണം. അങ്ങനെ സംഭവിച്ചില്ല എങ്കിൽ സ്ത്രീകൾക്ക് നേരെ എന്തുമാകാം എന്ന തോന്നൽ ഉണ്ടാകും. കോടതികളിൽ വിചാരണകൾ മാത്രം നടന്നാൽ പോരാ കൃത്യമായ ശിക്ഷ ഉണ്ടാകണം. മറിച്ചായാൽ ജുഡിഷ്യറിയോടുള്ള വിശ്വാസം തന്നെ ജനങ്ങൾക്ക് നഷ്ടമാകും എന്നും മല്ലികാ സുകുമാരൻ പറഞ്ഞു

മല്ലിക സുകുമാരൻ
നടി ആക്രമിക്കപ്പെട്ട കേസിലെ നിലവിലെ വിധിയിൽ തനിക്ക് സംതൃപ്തിയില്ലെന്നും യഥാർത്ഥ പ്രതികൾ ശിക്ഷപ്പെടണം എന്നും തുറന്നു പറഞ്ഞ് നടി മല്ലിക സുകുമാരൻ. ക്രൂരമായ ഒരു സംഭവം നടന്നിട്ട് അത് തെളിയിക്കാനും കുറ്റക്കാർക്ക് ശിക്ഷ നൽകാനും കഴിഞ്ഞില്ല എങ്കിൽ നിയമ വ്യവസ്ഥയോടും നീതിപീഠത്തോടുമുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെടുമെന്നും സ്ത്രീകൾ നിരന്തരം ആക്രമിക്കപ്പെടാൻ അത് കാരണമാകുമെന്നും ‘മൂവീ വേൾഡ് മീഡിയ’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മല്ലിക സുകുമാരൻ പറഞ്ഞു.
നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംവിധായകൻ സനൽ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരത്തെ വിമർശിക്കുന്നതിനിടെയാണ് നടി അക്രമിക്കപ്പെട്ട കേസിനെ കുറിച്ചും മല്ലികാ സുകുമാരൻ പ്രതികരിച്ചത്. സംഭവത്തിൽ സർക്കാർ സ്വമേധയാ നടപടി എടുക്കാത്തതിനെ അവർ വിമർശിക്കുന്നുണ്ട്.
2017 മുതൽ ആക്രമിക്കപ്പെട്ട പെൺകുട്ടി തീ തിന്നുകയാണെന്നും അവർക്ക് വേണ്ടി ആരും ഈ വിധം സമരം ചെയ്യുന്നത് കണ്ടില്ല എന്നും മല്ലിക സുകുമാരൻ പറഞ്ഞൂ. നീതിന്യായ വ്യവസ്ഥയ്ൽ വിശ്വാസമുള്ള ആളാണ് താൻ. പക്ഷേ തെളിവുകൾ കിട്ടിയാലും പരിപൂർണമായും ഉത്തരവിറക്കാൻ മടിക്കുന്നവരുണ്ടാകാം. മനുഷ്യരെന്ന നിലയിൽ സ്വാധീനിക്കപ്പെടാം. എങ്കിലും ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്. 2017 മുതൽ ആ പെൺകുട്ടി തീ തിന്നുകയാണ്. കേസിലെ യഥാർത്ഥ പ്രതികളെ ശിക്ഷിക്കണം. അങ്ങനെ സംഭവിച്ചില്ല എങ്കിൽ സ്ത്രീകൾക്ക് നേരെ എന്തുമാകാം എന്ന തോന്നൽ ഉണ്ടാകും. കോടതികളിൽ വിചാരണകൾ മാത്രം നടന്നാൽ പോരാ കൃത്യമായ ശിക്ഷ ഉണ്ടാകണം. മറിച്ചായാൽ ജുഡിഷ്യറിയോടുള്ള വിശ്വാസം തന്നെ ജനങ്ങൾക്ക് നഷ്ടമാകും എന്നും മല്ലികാ സുകുമാരൻ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ നിലവിലെ വിധിയിൽ താൻ ഒട്ടും സംതൃപ്തയല്ല എന്ന് മല്ലിക സുകുമാരൻ എടുത്തുപറയുന്നുണ്ട്. വിധിയിൽ സംതൃപ്തയല്ല എന്ന് പറയുമ്പോൾ ആരെയെങ്കിലും കുറ്റക്കാരനാക്കണം എന്നല്ല താൻ പറയുന്നത് എന്നും അവർ വിശദീകരിക്കുന്നുണ്ട്. ഒരു നടൻ്റെ പേരും താൻ പറയില്ല. ആ സംഭവം നമ്മളാരും കണ്ടിട്ടില്ല. പക്ഷേ അന്ന് ആ റോഡിൽ നടന്ന സംവം ചെയ്തത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടുണ്ടോ എന്ന് മല്ലിക സുകുമാരൻ ചോദിക്കുന്നു. “ആ വണ്ടിയിൽ കയറി കുറ്റം ചെയ്തവരുണ്ട്, അതിന് പൈലറ്റ് പോയവരും, എസ്കോർട്ട് പോയവരുമുണ്ട്. അത് ആരൊക്കെയാണെന്ന് കണ്ടെത്തണം എന്നാണ് കോടതിയോട് പറയാനുള്ളത്” എന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കുന്നു.
English Summary
Actress Mallika Sukumaran expressed dissatisfaction with the 2017 actress assault case proceedings. Stating the survivor has endured “hell,” she demanded the real culprits be punished to restore public faith.