Naslen – Premalu 2 : സ്ക്രിപ്റ്റല്ല കുഴപ്പം, നസ്ലിൻ ചോദിച്ച പ്രതിഫലം കേട്ട് ഞെട്ടിപ്പോയി! പ്രേമലു 2 നടക്കാതെ പോയത് ഇതുകൊണ്ടെന്ന് വെളിപ്പെടുത്തൽ

Naslen's Asked High Remuneration For Premalu 2 Movie : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമാലോകത്തും സമൂഹമധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന വിഷയമാണ് പ്രേമലു 2 എന്ന സിനിമ. എന്തുകൊണ്ട് ഈ സിനിമ നടന്നില്ല, ആദ്യഭാഗത്തിലെ നായകനായ നസ്ലിൻ ആണോ ഇതിനുപിന്നിലെ കാരണം, സംവിധായകൻ ഗിരീഷ് എ. ഡി നൽകുന്ന സൂചന അതുതന്നെയല്ലേ എന്നിങ്ങനെയാണ് ചർച്ചകൾ പുരോഗമിച്ചിരുന്നത്. ഗിരീഷ് എ. ഡിയുടെ സംവിധാനത്തിൽ എത്തിയ ബേത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമയുടെ റിലീസിനോട് അനുബന്ധമായാണ് ഈ ചർച്ചകൾ ഉയർന്നുവന്നത്.

Naslen - Premalu 2 : സ്ക്രിപ്റ്റല്ല കുഴപ്പം, നസ്ലിൻ ചോദിച്ച പ്രതിഫലം കേട്ട് ഞെട്ടിപ്പോയി! പ്രേമലു 2 നടക്കാതെ പോയത് ഇതുകൊണ്ടെന്ന് വെളിപ്പെടുത്തൽ

Naslin Premalu 2 Movie

Published: 

05 Sep 2026 | 03:26 PM

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമാലോകത്തും സമൂഹമധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന വിഷയമാണ് പ്രേമലു 2 എന്ന സിനിമ. എന്തുകൊണ്ട് ഈ സിനിമ നടന്നില്ല, ആദ്യഭാഗത്തിലെ നായകനായ നസ്ലിൻ ആണോ ഇതിനുപിന്നിലെ കാരണം, സംവിധായകൻ ഗിരീഷ് എ. ഡി നൽകുന്ന സൂചന അതുതന്നെയല്ലേ എന്നിങ്ങനെയാണ് ചർച്ചകൾ പുരോഗമിച്ചിരുന്നത്. ഗിരീഷ് എ. ഡിയുടെ സംവിധാനത്തിൽ എത്തിയ ബേത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമയുടെ റിലീസിനോട് അനുബന്ധമായാണ് ഈ ചർച്ചകൾ ഉയർന്നുവന്നത്. നിവിൻ പോളിയ നായകനാക്കി എത്തിയ സിനിമ വൻ വിജയം തീർത്തു മുന്നേറുകയാണ്.

ഗിരീഷ് എ.ഡിയുടെ പരാമർശം

ഈ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ ഗിരീഷ് എ ഡി നൽകിയ അഭിമുഖങ്ങളിലാണ് എന്തുകൊണ്ട് പ്രേമലു 2 നടക്കാതെ പോയി എന്ന ചോദ്യം വീണ്ടും ഉയർന്നത്. ഈ ചോദ്യത്തിന് കൃത്യമായ ഒരു മറുപടി പറഞ്ഞില്ലെങ്കിലും ചിലരുടെ ഓവർ എക്സ്പെറ്റെഷൻ എന്ന പരാമർശവും എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ട് താൻ തന്നെ ആണ് സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചു എന്ന സംവിധായകന്റെ തുറന്നുപറച്ചിലും ആണ് വിഷയത്തെ ചൂടുപിടിപ്പിച്ചത്. ഗിരീഷ് ഉദ്ദേശിച്ചത് നസ്ലിനെ തന്നെയാണെന്ന് ഒരു വിഭാഗവും സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടില്ലെങ്കിൽ നസ്ലിന് പടം ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ എന്ന് മറ്റൊരു വിഭാഗവും അഭിപ്രായങ്ങൾ ഉയർത്തിയിരുന്നു.

Also Read : പ്രേമലു 2 നടക്കാതെ പോയത് നസ്ലിൻ കാരണം ? ​ഗിരീഷ് എ.ഡിയുടെ വാക്കുകൾക്കിടയിൽ വായിച്ച് സോഷ്യൽ മീഡിയ… ഒപ്പം മറു ചോദ്യവും

സ്ക്രിപ്റ്റ് ആയിരുന്നില്ല പ്രശ്നം

അതിനിടയാണ് ഇപ്പോൾ സിനിമ നടക്കാതെ പോയതിന്റെ പ്രധാന കാരണം ഈ കേട്ടതൊന്നുമല്ല എന്ന് വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. സംവിധായകൻ ആലപ്പി അഷ്റഫ് ആണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. തിരക്കഥ ഇഷ്ടപ്പെടാത്തത് കൊണ്ടല്ല നസ്ലിൻ സിനിമയിൽ നിന്ന് പിന്മാറിയത്. ഇത്തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണ്. പ്രേമലു 2 ൽ നസ്ലിൻ അഭിനയിക്കാൻ തയ്യാറായിരുന്നു. പക്ഷേ അതിനായി ആവശ്യപ്പെട്ട പ്രതിഫലം വളരെ കൂടുതലാണ്. യുവ താരത്തിന്റെ ഈ ആവശ്യം കേട്ട് നിർമ്മാതാക്കൾ ഞെട്ടിപ്പോവുകയായിരുന്നു.

ഒരാൾക്ക് എങ്ങനെ ഇതുപോലെ മാറാൻ കഴിയുന്നു

തന്നെ ഒരു താരമാക്കി വളർത്തിയെടുത്ത സഹപ്രവർത്തകരോടും നിർമ്മാതാക്കളോടും സംവിധായകനോടും ഒരാൾ പുലർത്തേണ്ട മാന്യതയും പ്രതിബദ്ധതയും നസ്ലിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നും ആലപ്പി അഷ്റഫ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ പറയുന്നു. പിന്നിട്ട വഴികൾ മറക്കുന്നവർ, ഒരാൾക്ക് എങ്ങനെ ഇതുപോലെ മാറാൻ കഴിയുന്നു എന്ന ക്യാപ്ഷനോടെയാണ് യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വെളിപ്പെടുത്തലുകൾ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.

Endlish Summary

For the past few days, the movie Premalu 2 has been a hot topic in the film industry and on social media. Discussions have centered on why the film did not materialize speculating whether Naslen, the lead actor of the first part, was the reason behind it, and questioning if director Girish A.D. was hinting at exactly that.

Loading...
Unable to load recommendations.
Follow Us
Related Stories
Kia Sorento Hybrid : ഇത്രയുംകംഫർട്ട് മതിയോ… കിയയുടെ ആദ്യ ഹൈബ്രിഡ് കാർ ഇന്ത്യയിൽ
പാർവതിയുടെ സംവിധാനത്തിൽ ഒരുങ്ങുന്നത് ഏത് തരം സിനിമ? പ്രഖ്യാപനം ഈ മാസം തന്നെയെന്ന് താരം!
Theatre Food Price Hike: തീയേീറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അന്യായ വില; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന
‘ഒറ്റയ്ക്ക് തോണിയെടുത്ത് വലയെറിഞ്ഞ് മീൻ പിടിക്കുന്ന അവസ്ഥയിലെത്തി”; മാത്യുവിനെ കുറിച്ച് ഉണ്ണിമായ
റഷ്യ-യുക്രൈൻ യുദ്ധം പശ്ചാത്തലം, വ്യോമസേനയുടെ അഭിമാനകരമായ ഓപ്പറേഷൻ; മോഹൻലാൽ-വിഷ്ണു മോഹൻ ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്
Meera Anil: കുട്ടികളുടെ ക്യൂട്ട്നെസ്സ് വിറ്റ് കാശുണ്ടാക്കുന്നത് ഇഷ്ടമല്ല; ആരെക്കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലായെന്ന് സോഷ്യൽ മീഡിയ
വേ പ്രോട്ടീൻ ഐസൊലേറ്റോ കോൺസെൻട്രേറ്റോ മികച്ചത്?
ബിഗ് ബോസ് മലയാളത്തിൽ ഇത്തവണ ഗേ കപ്പിൾ? കൂടെ ഇവരെല്ലാം
വെറുതെ കളയല്ലേ! പപ്പായ വിത്തിൽ മുഴുവൻ ഗുണങ്ങളാ...
ഫാമിലിക്കിത് മികച്ച ഓപ്ഷൻ, 200 KM റേഞ്ചുള്ള ഏഥർ കൊണാർക്ക്
Viral Video | പോലീസും കൂടെ ചാടി, സംഭവം ഹിറ്റ്
മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസ് മുറിയിൽ, IIM-ൽ പ്രത്യേക പരിശീലനം
Viral Video | ഒറിജിനൽ ആരാ, ക്യൂട്ട് വീഡിയോ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി