Renu Sudhi: “അത് ലീക്കാക്കട്ടെ… സബ്സ്ക്രിബ്ഷൻ കൂടിയല്ലോ!”; വിമർശകർക്ക് മറുപടിയുമായി രേണു സുധി

Renu Sudhi About Viral Trolls: ഒരിടവേളയ്ക്കുശേഷം മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട രേണു തന്റെ മേക്കോവറിനെ കുറിച്ചും രൂപത്തിൽ വന്ന മാറ്റത്തെ കുറിച്ചും ഇൻസ്റ്റ​ഗ്രാമിലെ സബ്സ്ക്രിബ്ഷനുമായി ബന്ധപ്പെട്ട വിവാ​ദങ്ങളെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത്. തമന്നയുടെ ലുക്കാണെന്ന് കളിയാക്കി കളിയാക്കി രേണു ഇപ്പോൾ തമന്നയായി മാറി കൊണ്ടിരിക്കുകയാണോ? എന്നാണ് ഓൺലൈൻ മീഡിയയിൽ നിന്നുള്ള ഒരാൾ ചോദിച്ചത്.

Renu Sudhi: അത് ലീക്കാക്കട്ടെ... സബ്സ്ക്രിബ്ഷൻ കൂടിയല്ലോ!; വിമർശകർക്ക് മറുപടിയുമായി രേണു സുധി

Renu Sudhi

Published: 

21 May 2026 | 05:24 PM

അഭിനയം, മോഡലിങ് എന്നിവ ചെയ്ത് തുടങ്ങിയശേഷം ഏറ്റവും കൂടുതൽ ബോഡി ഷെയ്മിങ് നേരിടുന്നൊരാളാണ് കോമഡി താരമായിരുന്ന സുധിയുടെ ഭാര്യ രേണു സുധി. പല്ലി, കുരങ്ങ് പോലുള്ള ജീവികളുമായി ഉപമിച്ച് വരെ നിരന്തരം പരിഹാസങ്ങൾ നേരിടേണ്ടി വരാറുണ്ടെങ്കിലും രേണു അതിനൊന്നും ഇതുവരെ കാര്യമായി പ്രതികരിച്ചിട്ടില്ല. ചില സാഹചര്യങ്ങളിൽ സഹികെട്ട് കഴിയുമ്പോൾ മാത്രമാണ് കമൻ്റിട്ടവരുടെ ഐഡന്റിറ്റി അടക്കം വെളിപ്പെടുത്തി രേണു രം​ഗത്തെത്തുന്നത്.

ഒരിടവേളയ്ക്കുശേഷം മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട രേണു തന്റെ മേക്കോവറിനെ കുറിച്ചും രൂപത്തിൽ വന്ന മാറ്റത്തെ കുറിച്ചും ഇൻസ്റ്റ​ഗ്രാമിലെ സബ്സ്ക്രിബ്ഷനുമായി ബന്ധപ്പെട്ട വിവാ​ദങ്ങളെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത്. തമന്നയുടെ ലുക്കാണെന്ന് കളിയാക്കി കളിയാക്കി രേണു ഇപ്പോൾ തമന്നയായി മാറി കൊണ്ടിരിക്കുകയാണോ? എന്നാണ് ഓൺലൈൻ മീഡിയയിൽ നിന്നുള്ള ഒരാൾ ചോദിച്ചത്.

വീഡിയോയിലൂടെ കാണുമ്പോൾ മാത്രമാണ് തവളയായി തോന്നുന്നതെന്നും തന്നെ നേരിട്ട് കണ്ടിട്ടുള്ളവർക്ക് ആർക്കും അങ്ങനൊരു അഭിപ്രായം ഇല്ലെന്നുമായിരുന്നു ഈ ചോദ്യത്തിന് രേണു സുധി നൽകിയ മറുപടി. അതാണ്…. അതാണ് ചേട്ടാ തിരിച്ചടി. തമന്നയുടെ ലുക്കാണെന്നാണ് എല്ലാവരും നിരന്തരം കളിയാക്കി പറയുന്നത്. പക്ഷെ മറ്റൊരു കാര്യമുണ്ട്. വീഡിയോയിലൂടെ കണ്ടാൽ തമന്നയല്ല തവളയാണെന്ന് പറയും. പക്ഷെ നേരിട്ട് കാണുമ്പോൾ ഞാൻ എങ്ങനെയാണെന്ന് നിങ്ങൾക്ക് എല്ലാം അറിയാമല്ലോ അല്ലേ.

ALSO READ: ‘ആദ്യ സ്ഥാനം അവൾക്ക് മാത്രം, അതു കഴിഞ്ഞേ കൂട്ടുകാരിയുള്ളൂ’; ചോദ്യങ്ങൾക്ക് മറുപടിയുമായി സിജോ

സൂപ്പറല്ലേ? അതിന്റെ ​​ഗുട്ടൻസ് എന്താണെന്ന് ചോദിച്ചാൽ… കെട്ടിയോൻ എന്നെ ഹാപ്പിയായി ഇരുത്തിയിരിക്കുന്നത് കൊണ്ടാണ് എന്നും രേണു പറഞ്ഞു. ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ രേണുവിനൊപ്പം മത്സരിച്ച അഭിലാഷിന്റെ ഭാര്യ ശ്രീക്കുട്ടിയുടെ സീമന്തം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഓൺലൈൻ ട്രോളുകൾക്ക് എതിരെ രേണു മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ച് എത്തിയത്.

ഇൻസ്റ്റ​ഗ്രാം സബ്സ്ക്രിബ്ഷനുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ രേണുവിൻ്റെ മറുപടി ഇങ്ങനെ… സബ്സ്ക്രിബ്ഷൻ പ്രശ്നമായി മാറിയതായി തനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഹാപ്പിയായി. കാരണം സബ്സ്ക്രിബ്ഷൻ 3500 കഴിഞ്ഞിരിക്കുന്നു ഇപ്പോൾ. അതിൽ‌ വളരെയധികം സന്തോഷമുണ്ട്. എന്നെ കുറ്റം പറഞ്ഞവരും സബ്സ്ക്രിബ്ഷൻ തുടങ്ങിയിട്ടുണ്ട്. നമ്മളുടേത് ജീവിക്കാൻ വേണ്ടിയല്ലേ. സബ്സ്ക്രിബ്ഷൻ കോണ്ടന്റ് പുറത്ത് എടുത്ത് ഇടുന്നത് നല്ല കാര്യമല്ലേ. എന്തായാലും എപ്പോഴേലും ലീക്കാക്കും.

അത് മാത്രമല്ല എനിക്ക് സബ്സ്ക്രിബ്ഷൻ കൂടികൊണ്ടിരിക്കുകയല്ലേ. ലീക്കാക്കുന്നത് നല്ലതാണെന്ന് പറയുന്നില്ല. പക്ഷെ എന്തൊക്കെ നമ്മൾ പറഞ്ഞാലും അവർ അങ്ങനയെ ചെയ്യാറുള്ളു. അതുകൊണ്ട് പിന്നെ നമ്മൾ പറഞ്ഞിട്ട് എന്താ കാര്യം. അവർ തുടരട്ടേ. എന്തായാലും സബ്സ്ക്രിബ്ഷൻ എടുക്കാത്തവർക്കും എന്റെ വീഡിയോ കാണാൻ പറ്റുന്നുണ്ടല്ലോ എന്നാണ് രേണു ഇക്കാര്യത്തോട് പ്രതികരിച്ചത്.

രേണുവിൻ്റെ സബ്സ്ക്രിബ്ഷൻ

ഒരു മാസം മുമ്പാണ് രേണു സബ്സ്ക്രിബ്ഷൻ ആരംഭിച്ചത്. തുടക്കത്തിൽ വെറും 44 രൂപയായിരുന്നു തുക. പിന്നീട് അത് വർധിപ്പിച്ച് 180 രൂപയാക്കി. കുറഞ്ഞ കാലയളവിന് ഉള്ളിൽ 3654 സബ്സ്ക്രൈബേഴ്സിനെയാണ് രേണുവിന് ലഭിച്ചത്. എന്നാൽ എക്സ്ക്ലൂവീസ് എന്ന രീതിയിൽ രേണു പങ്കുവെയ്ക്കുന്നത് ശരീരം പ്രദർശിപ്പിക്കുന്ന രീതിയിലുള്ള വീഡിയോകളാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ആക്ഷേപങ്ങൾ.

അതേസമയം തന്നെ കുറ്റം പറഞ്ഞവരും സബ്സ്ക്രിബ്ഷൻ തുടങ്ങിയല്ലോ എന്നതിലൂടെ രേണു കുറ്റപ്പെടുത്താൻ ശ്രമിച്ചത് മഞ്ജു പത്രോസിനെയാണോയെന്ന സംശയവും വീഡിയോയുടെ കമൻ്റുകളിൽ വരുന്നുണ്ട്. വസ്ത്രധാരണത്തിലും പങ്കുവെയ്ക്കുന്ന വീഡിയോകളിലും രേണു വൾ​ഗറായി തുടങ്ങിയതോടെ ആദ്യം പ്രതികരിച്ചവരിൽ ഒരാൾ മഞ്ജു പത്രോസായിരുന്നു. മഞ്ജു കഴിഞ്ഞ ദിവസമാണ് സബ്സ്ക്രിബ്ഷൻ ആരംഭിച്ചത്. പക്ഷെ മാന്യമായ വീഡിയോകൾ മാത്രമെ പങ്കുവെയ്ക്കൂവെന്ന് അറിയിച്ചിരുന്നു.

ENGLISH SUMMARY:

Renu sudhi breaks silence on viral trolls comparing her to animals and subscription on instagram. She says all subscribers and fans know about her and life, not clarifies it to another ones.

 

 

Follow Us
Related Stories
Chinthamani Kolacase 2: ‘മെയിൻ ആളെ കിട്ടിയില്ലെങ്കിൽ ജൂനിയർ എൽ.കെ’; ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം വരുമെന്ന് ഷാജി കൈലാസ്
അച്ഛൻ്റെ മരണം കഴിഞ്ഞ് പലരും വീട്ടിലേക്ക് വന്നിട്ടില്ല, എന്നാൽ ദിലീപേട്ടൻ്റെ ഫോൺവിളി എല്ലാമാസവും എത്തും; തുറന്നുപറഞ്ഞ് ധ്യാൻ 
Aju Varghese: ‘ടൊവിനോ എന്നെ 32 തവണ എടുത്തെറിഞ്ഞു’; വെള്ളംകുടിപ്പിച്ച ഫൈറ്റ് സീനുകളെ കുറിച്ച് അജു വർഗീസ് !
Navya Nair On Actor Dileep: ‘ദിലീപേട്ടൻ്റെ ഒരു യെസ് കൊണ്ടാണ് താന്‍ സിനിമയിലെത്തിയത്..’ ആ സ്‌നേഹം ഇനിയും തുടരും; നവ്യ നായര്‍
RJ Bincy: ‘കൈ കടിച്ചു മുറിച്ചു, ഒരുപാട് ഉപദ്രവിച്ചു…’ സ്‌നേഹം റീലില്‍ മാത്രം ആര്‍.ജെ ബിന്‍സിക്കെതിരെ സഹോദരി
Balan The Boy OTT Release: ‘ബാലൻ ദി ബോയ്’ ഒ.ടി.ടിയിലേക്ക്; സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയതാര് ?
തേങ്ങാച്ചട്ണി പെട്ടെന്ന് കേടാകുന്നോ? രഹസ്യ കൂട്ട് ഇതാ
ജിമ്മിൽ പോകാൻ സമയമില്ലേ? ഈ 10 മിനിറ്റ് വ്യായാമം മതി
കാറ്റില്‍ പാറും! തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ ശ്രദ്ധിക്കൂ
ഫ്രിഡ്ജിൽ കോഴിയിറച്ചി എത്ര നാൾ സൂക്ഷിക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ