Renu Sudhi: ‘എന്റെ കഴുത്തിൽ മറ്റൊരാൾ താലി ചാർത്തിയാൽ ഞാൻ പേര് മാറ്റും’: തുറന്നുപറഞ്ഞ് രേണു സുധി
Renu Sudhi On Marriage: ഇപ്പോഴും താൻ കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ ഭാര്യയാണെന്നും സുധി ചേട്ടന്റെ നിയമപരമായിട്ടുള്ള ഒരേയൊരു ഭാര്യ താൻ ആണെന്നും രേണു പറഞ്ഞു.

Renu Sudhi
കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞുനിൽക്കുന്ന താരമാണ് രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ രേണുവിനെ പിന്തുടരുമ്പോഴും, ഇതൊന്നിലും തളരാൻ രേണു മുന്നോട്ട് പോവുകയായിരുന്നു. ഇന്ന് വിദേശത്തും കേരളത്തിലുമെല്ലാം നിരവധി പ്രോഗ്രാമുകളിലേക്കാണ് രേണുവിന് ക്ഷണം ലഭിക്കുന്നത്. ഇതിനിടെയിൽ രേണു വീണ്ടും വിവാഹിതയാകുന്നുവെന്ന തരത്തിലുള്ള ചർച്ചകളും ഉയരുന്നുണ്ട്.
ഇപ്പോഴിതാ ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയുകയാണ് രേണു. ഒരു ഉദ്ഘാടനച്ചടങ്ങിനെത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. വിവാഹ ശേഷം പേരിൽ നിന്നും സുധി മാറ്റുമോയെന്നായിരുന്നു ചോദ്യം. മൂന്നാമത്തെ വിവാഹം എന്നാണ് ആളുകൾ പറയുന്നതെന്നും അങ്ങനെയെങ്കിൽ അങ്ങനെയാകട്ടെ എന്നും രേണു പറയുന്നു. ഇപ്പോഴും താൻ കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ ഭാര്യയാണെന്നും സുധി ചേട്ടന്റെ നിയമപരമായിട്ടുള്ള ഒരേയൊരു ഭാര്യ താൻ ആണെന്നും രേണു പറഞ്ഞു. അസാധ്യ കലാകാരനും നല്ലൊരു ഭർത്താവും ആയിരുന്നു അദ്ദേഹം.
Also Read:ഒരു സിനിമയ്ക്ക് വാങ്ങുന്നത് 10 കോടി; ഈ നടിയെ മനസ്സിലായോ?
താൻ മറ്റൊരാളുടെ ഭാര്യ ആയാൽ സുധി ചേട്ടന്റെ പേര് തന്റെ പേരിൽ നിന്ന് മാറ്റും, അത് വരെ ആരൊക്കെ തലകുത്തി നിന്നാലും രേണു സുധി ആ പേര് മാറ്റില്ലെന്നും രേണു പറഞ്ഞു. തട്ടമിട്ട രേണുവിനെ കാണാൻ സാധ്യതയുണ്ടെന്ന് പറഞ്ഞല്ലോ എന്ന് മറ്റൊരു ചടങ്ങിന് ഇടയിൽ ഓൺലൈൻ മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും ചാൻസ് ഉണ്ടെന്നാണ് താൻ പറഞ്ഞത് എന്നും രേണു കൂട്ടിച്ചേർത്തു.