AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ബിഗ് ബോസിനായി രേണു സുധി വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയാമോ? തുക ഞെട്ടിക്കുന്നത്

Renu Sudhi’s Bigg Boss Malayalam 7 Remuneration: ബിഗ് ബോസിലെ മത്സരാർത്ഥികൾ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പ്രത്യേകിച്ചും രേണുവിന്റെ പ്രതിഫലം ചർച്ചയാവുകയാണ്.

Bigg Boss Malayalam Season 7: ബിഗ് ബോസിനായി രേണു സുധി വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയാമോ? തുക ഞെട്ടിക്കുന്നത്
രേണു സുധിImage Credit source: Renu Sudhi/Facebook
nandha-das
Nandha Das | Published: 05 Aug 2025 07:35 AM

ബിഗ് ബോസ് മലയാളം ഏഴാം സീസണിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. ഷോ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രഡിക്ഷൻ ലിസ്റ്റുകളിലെല്ലാം ഉയർന്നുവന്ന ഒരു പേരായിരുന്നു രേണു സുധിയുടേത്. ഒടുവിൽ ബിഗ് ബോസ് മത്സരാർത്ഥിയായി രേണു എത്തുകയും ചെയ്തു. ഇപ്പോഴിതാ, ബിഗ് ബോസിലെ മത്സരാർത്ഥികൾ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പ്രത്യേകിച്ചും രേണുവിന്റെ പ്രതിഫലം ചർച്ചയാവുകയാണ്.

സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ പ്രകാരം ഇത്തവണ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് രണ്ട് പേരാണ്. രേണു സുധിയും അനുമോളും. ഇവർക്ക് ദിവസശമ്പളം 50,000 രൂപയാണ് എന്നാണ് റിപ്പോർട്ടുകൾ. ബിഗ് ബോസ് ടീമുമായി പലതവണ ചർച്ച നടത്തിയ ശേഷമാണ് രേണു ഷോയിലേക്ക് എത്തിയതെന്നാണ് വിവരം. രേണുവിൻ്റെ സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

ആദ്യം ബിഗ് ബോസിലേക്ക് വരാൻ രേണു തയ്യാറായിരുന്നില്ലെങ്കിലും, പിന്നീട് ഒരുപാടു ചർച്ചകൾക്ക് ഒടുവിൽ സമ്മതം മൂളുകയായിരുന്നുവെന്നാണ് വിവരം. ഒരു ദിവസം ഒരു ലക്ഷം രൂപയാണ് രേണു പ്രതിഫലം ആവശ്യപ്പെട്ടിരുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒടുവിൽ 50,000 രൂപയിൽ ഉറപ്പിക്കുകയായിരുന്നു.

റീൽസും ഷോട്ട്ഫിലിമും മോഡലിംഗും ഉദ്ഘാടനങ്ങളുമെല്ലാമായി തിരക്കിലായിരുന്നു രേണു സുധി. ബിഗ് ബോസിനായി 100 ദിവസം മാറി നിൽക്കുമ്പോൾ ഇതിനെയെല്ലാം അത് ബാധിക്കും. ഇപ്പോഴുള്ള ഫെയിം നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് രേണു വമ്പൻ തുക പ്രതിഫലമായി ആവശ്യപ്പെട്ടത്.

രേണു സുധിയുടെ ആരാധകരെയും വിമർശകരെയും മുന്നിൽ കണ്ടാണ് താരത്തിനെ ബിഗ് ബോസിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അവരെ ആകർഷിക്കാനാണ് ബിഗ് ബോസ് ടീം ശ്രമിക്കുന്നതെന്നും ചർച്ചകളുണ്ട്. പരമാവധി ദിവസം രേണുവിനെ ഷോയിൽ നിർത്താൻ അധികൃതർ ശ്രമിക്കുമെന്നും സോഷ്യൽ മീഡിയ ചർച്ചകളിൽ പറയുന്നു.

ALSO READ: ‘രേണുവിന് തലവേദനയില്ല, ഉറങ്ങാൻ വേണ്ടി നാടകം കളിക്കുന്നത്’; വളഞ്ഞിട്ട് ആക്രമിച്ച് അപ്പാനി ശരത്തും അഭിലാഷും!

ബിഗ് ബോസിലെ സ്ഥിരം പതിവ് തെറ്റിക്കാതെ ഇത്തവണയും ഷോ തുടങ്ങി ആദ്യ ദിനം മുതൽ തന്നെ മത്സരാർത്ഥികൾ തമ്മിൽ അഭിപ്രായ ഭിന്നതകളും വാക്കുതർക്കങ്ങളും ആരംഭിച്ചു. രേണുവിന്റെ തലവേദനയായിരുന്നു കഴിഞ്ഞ ദിവസത്തെ തർക്കവിഷയം. തലവേദനയാണെന്ന് പറഞ്ഞ് രേണു വിശ്രമിച്ചത് ഉറങ്ങാൻ വേണ്ടിയുള്ള നാടകമാണെന്നാണ് മത്സരാർത്ഥികളായ അപ്പാനി ശരത്തിന്റെയും അഭിലാഷിന്റേയും വാദം. ഇവർ തമ്മിലുണ്ടായ വർക്കുതർക്കമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത്.