AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ആദ്യ ആഴ്ചയിലെ ക്യാപ്റ്റൻ കോമണർ അനീഷ്; എല്ലാവരെയും പറ്റിച്ച് ബിഗ് ബോസിൻ്റെ ഏഴിൻ്റെ പണി

Commoner Aneesh Is The First Captain Of Bigg Boss: കോമണർ അനീഷാണ് ബിഗ് ബോസ് ഹൗസിലെ ആദ്യ ക്യാപ്റ്റൻ. ഒരു ടാസ്കിന് പിന്നാലെ ബിഗ് ബോസ് അപ്രതീക്ഷിതമായി അനീഷിനെ ക്യാപ്റ്റനാക്കുകയായിരുന്നു.

Bigg Boss Malayalam Season 7: ആദ്യ ആഴ്ചയിലെ ക്യാപ്റ്റൻ കോമണർ അനീഷ്; എല്ലാവരെയും പറ്റിച്ച് ബിഗ് ബോസിൻ്റെ ഏഴിൻ്റെ പണി
കോമണർ അനീഷ്Image Credit source: Social Media
abdul-basith
Abdul Basith | Published: 05 Aug 2025 07:38 AM

ആദ്യ ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് കോമണറായി ബിഗ് ബോസിലെത്തിയ അനീഷ്. വളരെ വ്യത്യസ്തമായ ക്യാപ്റ്റൻസി ടാസ്കിന് പിന്നാലെയാണ് അനീഷ് ക്യാപ്റ്റനായത്. ടാസ്കിൽ ക്യാപ്റ്റനാവാൻ ഒട്ടും യോഗ്യതയില്ലെന്ന് വ്യക്തമായ അനീഷിനെ ബിഗ് ബോസ് നേരിട്ട് ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു.

ക്യാപ്റ്റനാവാൻ ഒട്ടും അർഹതയില്ലെന്ന് തോന്നുന്നവരുടെ മുഖത്ത് ഷേവിങ് ഫോം തേയ്ക്കുക എന്നതായിരുന്നു ടാസ്ക്. ബിന്നി, ആര്യൻ, അപ്പാനി ശരത്, ഒനീൽ സാബു, ഷാനവാസ്, ജിസേൽ, കലാഭവൻ സരിഗ, ആർജെ ബിൻസി, അഭിലാഷ് എന്നിവർക്കൊഴികെ ബാക്കിയെല്ലാവരുടെ മുഖത്തും ഷേവിങ് ഫോം പതിഞ്ഞു. ടാസ്ക് കഴിഞ്ഞപ്പോൾ ഷേവിങ് ഫോം കിട്ടാത്തവർ എഴുന്നേറ്റ് നിൽക്കാൻ ബിഗ് ബോസ് ആവശ്യപ്പെട്ടു. എല്ലാവരും എഴുന്നേറ്റുനിന്നു. ടാസ്ക് ലെറ്റർ കൃത്യമായി വായിച്ചുമനസ്സിലാക്കിയോ എന്ന ചോദ്യത്തിന് വായിച്ചുമനസ്സിലാക്കി എന്ന് ഹൗസ്‌മേറ്റ്സ് മറുപടി നൽകി.

“ഇത് ബിഗ് ബോസല്ലേ, സീസൻ സെവണല്ലേ, ഏഴിൻ്റെ പണിയല്ലേ” എന്ന് ചോദിച്ചുതുടങ്ങിയ ബിഗ് ബോസ് ഏറ്റവുമധിക ഷേവിങ് ഫോം ഏറ്റുവാങ്ങിയ അനീഷാണ് ക്യാപ്റ്റനെന്ന് പ്രഖ്യാപിച്ചു. ഈ തീരുമാനത്തെ ആരും ചോദ്യം ചെയ്തതുമില്ല.

Also Read: Bigg Boss Malayalam Season 7: ബിഗ് ബോസിനായി രേണു സുധി വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയാമോ? തുക ഞെട്ടിക്കുന്നത്

ബിഗ് ബോസ് മലയാളം സീസണിലെ ആദ്യ ദിവസം തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. നടിയും അഭിഭാഷകയുമായ ശൈത്യ സന്തോഷും ഡോക്ടറും അഭിനേത്രിയുമായ ജോസഫീൻ ബിന്നിയും തമ്മിലുള്ള സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

ബിഗ് ബോസ് വീട്ടിലെത്തിയ ശൈത്യ സ്വയം പരിചയപ്പെടുത്തുന്നതിനിടെ താൻ വക്കീലാണെന്ന് പറഞ്ഞു. ‘ഇപ്പോൾ ജോലി ചെയ്യുന്നുണ്ടോ’ എന്ന ബിന്നിയുടെ ചോദ്യത്തിന് മറുപടിയായി ഹൈക്കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് ശൈത്യ മറുപടി പറയുന്നു. തുടർന്ന് ‘എവിടെയാണ് ഹൈക്കോടതി’ എന്ന ബിന്നിയുടെ ചോദ്യത്തോട് ‘എറണാകുളം’ എന്ന് ശൈത്യ മറുപടി നൽകുകയായിരുന്നു.