AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jagathy Sreekumar 75th Birthday: “ഗ്ലാനിർഭവതി ഭാരത…”! മലയാളത്തിന്റെ ഹാസ്യ വിസ്മയം 75ന്റെ നിറവിൽ

Jagathy Sreekumar 75th Birthday: "പുരുഷു എന്നെ അനുഗ്രഹിക്കണം" എന്ന ഒറ്റ ഡയലോഗിലൂടെ മലയാളികളെ ചിരിപ്പിച്ചു....

Ashli C
Ashli C | Published: 05 Jan 2026 | 10:48 AM
മലയാള സിനിമയുടെ വിസ്മയത്തിന് ഇന്ന് 75 ആം പിറന്നാൾ. പേയാടുള്ള വീട്ടിൽ സന്ദർശകരോ മറ്റ് ആഘോഷ പരിപാടികൾ ഒന്നുമില്ലാതെയാണ് ഈ വർഷം പിറന്നാളാഘോഷിക്കുന്നത്. ജഗതി ശ്രകുമാറിന്റെ ജന്മനക്ഷത്രം തൃക്കേട്ടയാണ്. പിറന്നാളിനോട് അനുബന്ധിച്ച് കുടുംബാംഗങ്ങളെല്ലാം ഒത്തുചേരും എന്നാണ് സൂചന. (PHOTO: YOUTUBE SCREENGRAB)

1 / 6
ഏറെ നാളായി അസുഖബാധിതനായി തുടരുന്ന ജഗതി ശ്രീകുമാറിന് ഇനിയും ഒരുപാട് പിറന്നാളുകൾ ആയുരാരോഗ്യസൗഖ്യത്തോടെ ആഘോഷിക്കാൻ ആകട്ടെ എന്നാണ് എല്ലാ മലയാളികളും പ്രാർത്ഥിക്കുന്നത്. മലയാളികളെ സംബന്ധിച്ച് വെറുമൊരു നടനല്ല ജഗതി ശ്രീകുമാർ. ഒരു കാലത്തിന്റെ മനോഹരമായ ഓർമ്മകൾ സമ്മാനിച്ച മാറിവരുന്ന ഓരോ തലമുറയെയും ഒരേപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ നടൻ. (PHOTO: YOUTUBE SCREENGRAB)

2 / 6
ലളിതമായ ശാരീരിക ചലനങ്ങളിലൂടെയും ശബ്ദ വ്യതിയാനങ്ങളിലൂടെയും അദ്ദേഹം സൃഷ്ടിച്ച ഹാസുരംഗങ്ങൾ മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു. 1500ലധികം സിനിമകളിൽ അഭിനയിച്ച ഗിന്നസ് ബുക്കിൽ വരെ ഇടംപിടിച്ച മലയാളത്തിന്റെ അതുല്യപ്രതിഭ. ജഗദീഷ് കുമാറിന്റെ പല സിനിമകളും ഡയലോഗുകളും ഇന്നും മലയാളിക്ക് കാണാപ്പാഠമാണ്. നിത്യ ജീവിതത്തിൽ ഇന്നും നാം പല ഡയലോഗുകളും ഉപയോഗിക്കുന്നു.(PHOTO: YOUTUBE SCREENGRAB)

3 / 6
ആവർത്തനവിരസതയില്ലാതെ ഓരോ കഥാപാത്രങ്ങൾക്കും വ്യത്യസ്ത തരത്തിലുള്ള ഭാവ വ്യത്യാസങ്ങളും കോമഡികളും ആണ് ജഗതി ശ്രീകുമാറിന്റെ അഭിനയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിനാൽ തന്നെ ഓരോ കഥാപാത്രവും ഒന്നിനൊന്നു മെച്ചം. കിലുക്കത്തിലെ നിശ്ചൽ കുമാർ യോദ്ധയിലെ അരശുമൂട് അപ്പുക്കുട്ടൻ നന്ദനത്തിലെ കുമ്പിടി  മീശമാധവനിലെ കൃഷ്ണവിലാസം ഭഗീരതൻപിള്ള (PHOTO: YOUTUBE SCREENGRAB)

4 / 6
 ഉദയനാണ് താരത്തിലെ പച്ചാളം ഭാസി എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളാണ് ജഗതി ശ്രീകുമാറിന്റെ അഭിനയത്തിലൂടെ അനശ്വരമായ മാറിയത്. നന്ദനം എന്ന സിനിമയിൽ കുമ്പിടി പറയുന്ന ഒരു ഫേമസ് ഡയലോഗ് ആണ് "ഗ്ലാനിർഭവതി ഭാരത...", മീശ മാധവനിലെ "പുരുഷു എന്നെ അനുഗ്രഹിക്കണം" എന്ന ഒറ്റ ഡയലോഗിലൂടെ മലയാളികളെ ചിരിപ്പിച്ചു. "ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്!","കുട്ടിമാമന് എന്നെ വിശ്വാസമില്ല എന്ന് അറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി മാമാ!,(PHOTO: YOUTUBE SCREENGRAB)

5 / 6
"വിത്തിൻ 24 ഹൗഴ്സ്... 20 മിനിറ്റ്സ്!","എന്റെ വീടിന്റെ ആധാരം എടുത്ത് വിറ്റാലും ഇതിലും വലിയൊരു സല്യൂട്ട് ഞാൻ വാങ്ങും!","ചാറിൽ മുക്കി നക്കിയാൽ മതി..." എന്നിങ്ങനെ എന്നും പ്രസക്തമായ നിരവധി ഡയലോ​ഗുകൾ. കഴിഞ്ഞ 14 വർഷമായി ജീവിതം വീൽചെയറിൽ ആണെങ്കിലും മലയാളികളുടെ നിത്യജീവിതത്തിലൂടെ ജഗതി ശ്രീകുമാർ കടന്നുപോകാത്ത ദിവസം ഉണ്ടാകില്ല. (PHOTO: YOUTUBE SCREENGRAB)

6 / 6